Advertisment

നാമറിയാത്ത കഥകള്‍ !! നെഹ്റുവിന് 555 സിഗരറ്റ് വാങ്ങാന്‍ ഭോപ്പാലില്‍ നിന്ന് ഇന്‍ഡോര്‍ വരെ വിമാനം പോയ കഥ

New Update

ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജീവിതം സുഖലോലു പതയും ആഡംബരം നിറഞ്ഞതുമായിരുന്നു. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന കാലയളവിനുള്ളില്‍ 18 പ്രാവശ്യം ഭോപ്പാല്‍ സന്ദര്‍ശിച്ചിട്ടുണ്ട്.. അതിനു കാരണം അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും പിന്നീട് രാഷ്ട്രപതിയുമായ ശങ്കര്‍ദയാല്‍ ശര്‍മ്മയോടുള്ള ചങ്ങാത്തം മാത്രമായിരുന്നു കാരണം.

Advertisment

publive-image

ഒരിക്കല്‍ നെഹ്‌റു ഭോപ്പാലില്‍ എത്തുന്നു എന്നറിഞ്ഞ രാജ്ഭവന്‍ അധികാരികള്‍ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട സിഗരറ്റ് ബ്രാണ്ടായ 555 തേടി അലഞ്ഞു കിട്ടിയില്ല. ഒടുവില്‍ ഭോപ്പാലില്‍ നിന്ന് ഒരു വിമാനം ഇന്‍ഡോറിലയച്ചു..കുറച്ചു പെട്ടി 555 സിഗരറ്റ് സംഘടിപ്പിച്ച് നെഹ്റുവിന് നല്‍കി.

എന്നാല്‍ ആഡംബര പ്രിയനായ നെഹ്‌റു രാജ്ഭവനില്‍ തങ്ങാതെ ഭോപ്പാല്‍ നവാബിന്‍റെ കൊട്ടാരത്തിലോ അദ്ദേഹത്തിന്‍റെ ചിക്ലോദ് ലുള്ള ഹവേലിയിലോ ആയിരുന്നു താമസിച്ചിരുന്നത്. ഇത് അന്നത്തെ മദ്ധ്യപ്രദേശ് ഗവര്‍ണര്‍ വിനായക് പാട്ടസ്ക്കറിനെ ചില്ലറയല്ല വേദനിപ്പിച്ചത്.അദ്ദേഹം നെഹ്രുവിന്‍റെ മുഖത്ത് നോക്കിപ്പറഞ്ഞു.താങ്കള്‍ മദ്ധ്യപ്രദേശ് ന്‍റെ അഥിതിയാണ്. രാജ്ഭവനില്‍ താങ്കള്‍ക്കു എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്..അവിടെയാണ് താങ്കള്‍ താമസിക്കേണ്ടത്..

പക്ഷെ നെഹ്‌റു അതൊന്നും ചെവിക്കൊണ്ടില്ല.. അദ്ദേഹം തന്‍റെ ഇഷ്ടം തന്നെ പ്രാവര്‍ത്തികമാക്കി. അതായിരുന്നു സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു.

Advertisment