Advertisment

പ്രേരണയായി ജെസ്സിക. ഇരു കൈകളുമില്ലാത്ത ലോകത്തെ ആദ്യ പൈലറ്റ്

New Update

(Jesika Cokes )ജെസ്സിക കോക്സ് (32) ലോകത്തിനു തന്നെ മാതൃകയാണ്. തന്‍റെ വൈകല്യത്തിന് മുന്നില്‍ തോറ്റു കൊടുക്കാതെ ജീവിതം ഒരു വെല്ലുവിളിയായെടുത്തു ഉയരങ്ങള്‍ അനസ്യൂതം കീഴടക്കിയപ്പോള്‍ ലോകം തന്നെ നമിച്ചു നിന്ന് ആ ധീരതയ്ക്ക് മുന്നില്‍.

Advertisment

publive-image

അമേരിക്കയിലെ അരിസോനയിലാണ് ജെസ്സിക ജനി ച്ചത്‌.ജന്മനാ അവര്‍ക്ക് രണ്ടു കൈകളുമില്ലായിരുന്നു. എന്നാല്‍ ജെസ്സികയുടെ ദൃഡനിശ്ചയം ഇന്നവരെപ്രസി ദ്ധയായ ഒരു പൈലറ്റ്‌ ആക്കി മാറ്റിയിരിക്കുന്നു. കാലുകള്‍ കൊണ്ടാണ് അവര്‍ വിമാനം പറത്തുന്നത്.89 മണിക്കൂര്‍ വിമാനം പറത്തിയ എക്സ്പീരിയന്‍സ് അവര്‍ക്കുണ്ട്.

ഇരു കൈകളുമില്ലാത്ത ലോകത്തെ ആദ്യ പൈലറ്റാണ് ജെസ്സിക.ജെസ്സിക എല്ലാ ജോലിയും അനായാസം ചെയ്യുന്നു. നമ്മള്‍ കൈകള്‍ കൊണ്ട് ചെയ്യുന്നത് അവര്‍ കാലുകള്‍ കൊണ്ട് ചെയ്യുന്നു.

ജെസ്സികയുടെ പക്കല്‍ ഡ്രൈവിംഗ് ലൈസെന്‍സ് ഉണ്ട്. മിനിറ്റില്‍ 25 വാക്കുകള്‍ എന്നാ കണക്കില്‍ അവര്‍ ടൈപ്പ് ചെയ്യാറുണ്ട്.കൂടുതല്‍ അത്ഭുതാവാഹം ആയ കാര്യം അവര്‍ ഒരു ഡാന്‍സറും, തായ്‌ക്വണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ എന്നതാണ്.

Advertisment