Advertisment

ദുഷ്ടാത്മാക്കളില്‍ നിന്ന് മുക്തിനേടാനെന്ന പേരില്‍ നാലു വയസ്സുകാരനെക്കൊണ്ട് നായയെ വിവാഹം കഴിപ്പിച്ചു !

New Update

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കഥകള്‍ കേട്ടാല്‍ നാം തന്നെ അറിയാതെ മൂക്കത്ത് വിരല്‍ വച്ചുപോകും. ഈ ആധുനിക കാലത്ത് പലതും നമുക്കുള്‍ക്കൊള്ളാനും , അല്‍പ്പവും വിശ്വസിക്കാനും കഴിയാത്തവയാണ്.

Advertisment

ഇക്കഴിഞ്ഞ തിങ്കളാഴ്ച ജാര്‍ഖണ്ഡ് ലെ ജംഷഡ്പൂരിനടുത്തുള്ള 'പൊട്ട്ക - മോഹല്‍ഡീഹ്' ഗ്രാമത്തില്‍, ദുഷ്ടാത്മാക്കളില്‍ നിന്ന് മുക്തിനേടാനെന്ന പേരില്‍ ഒരു നാലുവയസ്സുകാരന്‍ പയ്യനെക്കൊണ്ട് ഒരു പെണ്‍നായക്കുട്ടിയെ വിവാഹം കഴിപ്പിക്കുകയുണ്ടായി. പയ്യന്‍ കഴിഞ്ഞ ഒരു വര്‍ഷക്കലാമായി വിവിധ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുകയായിരുന്നത്രേ.

publive-image

പയ്യനെ ദുഷ്ട ആത്മാക്കള്‍ ഉപദ്രവിക്കുകയാണെന്നും ഇവ താമസിയാതെ ഗ്രാമവാസികളെ മുഴുവന്‍ ബാധിക്കുമെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു നായ്ക്കുട്ടിയുമായി അവന്‍റെ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്തണമെന്നും ഒരു മന്ത്രവാദിയാണ് നിര്‍ദ്ദേശിച്ചത്. അല്ലെങ്കില്‍ ഗ്രാമത്തിന്‍റെ വിനാശമാകും ഉണ്ടാകുകയെന്ന് മന്ത്രവാദി മുന്നറിയിപ്പും നല്‍കിയിരുന്നു.

publive-image

അനില്‍ എന്നാണ് ആ നാലുവയസ്സുകാരന്റെ പേര്‍. അച്ഛനില്ല. അമ്മ സരസ്വതി സര്‍ദാര്‍ ആണ് വിവാഹത്തിനുള്ള ചെലവുകള്‍ വഹിച്ചതും നേതൃത്വം നല്‍കിയത്.

മുഴുവന്‍ ഗ്രാമവാസികളും പങ്കെടുത്ത വിവാഹത്തില്‍ വധുവായ നായ്ക്കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമണിയിച്ചശേഷം വരമാല ചാര്‍ത്തുകയും വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുകയും ചെയ്തു.

publive-image

ജനിക്കുന്ന കുട്ടിയുടെ മുകളിലെ മോണയിലാണ് ആദ്യം പല്ലുവരുന്നതെങ്കില്‍ അത് അശുഭ ലക്ഷണവും ആ കുട്ടിയില്‍ പ്രേതാത്മാക്കളുടെ ഉപദ്രവവും ഉണ്ടെന്നാണ് അവിടുത്തെ ഗ്രാമസങ്കല്‍പ്പം. അതില്‍ നിന്നൊഴിവാകാനുള്ള ഏക പോംവഴി നായയെക്കൊണ്ട് അവരെ വിവാഹം കഴിപ്പിക്കുക എന്നതാണത്രേ. അനില്‍ എന്ന ഈ കുട്ടിക്കും ആദ്യം പല്ലുവന്നത് മുകളിലെ മോണയിലായിരുന്നുവെന്നും അതാണ്‌ അസുഖങ്ങള്‍ക്കുള്ള കാരണമെന്നും ഗ്രാമമുഖ്യന്‍ നന്ദലാല്‍ മാഞ്ചി പറയുന്നു.

publive-image

ജാര്‍ഖണ്ഡ് സംസ്ഥാനത്ത് ഇതിനുമുന്‍പും ഇത്തരം വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. രണ്ടു വര്‍ഷം മുന്പ് 18 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് പ്രതബാധ ഉണ്ടെന്നു പറഞ്ഞ് ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശത്താല്‍ നായയെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Advertisment