Advertisment

ചിതയില്‍ കത്തിക്കൊണ്ടിരുന്ന സ്ത്രീയുടെ വയറു പൊട്ടിത്തെറിച്ചു കുഞ്ഞു പുറത്തുചാടി. ചിതയില്‍ ആ കുഞ്ഞും ...?

New Update

മാനവസമൂഹത്തിനു തന്നെ ലജ്ജാകരമായ കൃത്യം. മനുഷ്യരായി പിറന്നവര്‍ക്ക് സഹിക്കാനാകുമോ ഈ അനീതികള്‍ ? ആശുപത്രിയിലെ സ്റ്റാഫ് , ഡോക്ടര്‍മാരുടെ മനുഷ്യത്വ രഹിതമായ കൃത്യവിലോപം.

Advertisment

ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ റായിഗഡ് ജില്ലയിലു ള്ള 'ഡഫറ കോള്‍ജര്‍' ഗ്രാമവാസിയായ രാജ് കുമാര്‍ ജയിസ്വാളിന്റെ ഭാര്യ കമലയെ പ്രസവത്തിനായി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 24 നാണ് അഡ്മിറ്റ്‌ ചെയ്തത്.

publive-image

26 ന് യുവതിയുടെ രക്തത്തില്‍ ഹീമോഗ്ലോബിന്‍ വളരെ കുറവാണെന്ന് കണ്ടതിനെത്തുടര്‍ന്ന് മൂന്നു യൂണിറ്റ് രക്തം ഉടനടി സംഘടിപ്പിക്കാന്‍ രാജ് കുമാറിനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയാ യിരുന്നു. ലാബില്‍ രക്തം ലഭ്യമല്ലായിരുന്നു.

ഒരു ദലാല്‍ വഴി 1600 രൂപ നല്‍കിയാണ് രക്തം സംഘടിപ്പിച്ചത്. 28 നു രാത്രി വീണ്ടും രണ്ടു യൂണിറ്റ് രക്തം കൂടി സംഘടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് അന്ന് രാത്രിതന്നെ രാജ് കുമാര്‍ 4500 രൂപ ചെലവു ചെയ്തു രക്തം സംഘടിപ്പിച്ചു.

രണ്ടാമതു സംഘടിപ്പിച്ച രക്തം ഡ്യൂട്ടിയില്‍ ഡോക്ടറും , നഴ്സുമാരും ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതിനാല്‍ രാവിലെവരെയും നല്‍കാനായില്ല. ആരോഗ്യനില അനുനിമിഷം വഷളായ കമലയെ ആരും ശ്രദ്ധിക്കാനില്ലയിരുന്നു. രാവിലെ 9 മണിക്ക് കമല മതിയായ ചികിത്സ കിട്ടാതെ മരിച്ചു.

വീട്ടിലെത്തിച്ച കമലയുടെ മൃതദേഹം അന്നുതന്നെ സംസ്ക്കരിക്കുകയായിരുന്നു.

മൃതദേഹം ചിതയില്‍ എരിയവേ വയര്‍ വീര്‍ത്തു പൊട്ടിത്തെറിച്ചു വയറ്റിലുണ്ടായിരുന്ന കുഞ്ഞു പുറത്തേക്ക് തെറിക്കുകയായിരുന്നു. പിറന്ന നിമിഷം തന്നെ അമ്മയ്ക്കൊപ്പം അഗ്നിയിലെരി ഞ്ഞടങ്ങാല്‍ വിധിക്കപ്പെട്ടു കുരുന്ന്. ആ ദൃശ്യം കണ്ടു പലരും വാവിട്ടു നിലവിളിച്ചു. രാജ് കുമാര്‍ തനിക്കു പിറന്ന ആദ്യത്തെ കണ്മണിയുടെ ദാരുണമായ അന്ത്യം കണ്ടു ബോധരഹിതനായി..

പൂര്‍ണ്ണമായും ഡോക്ടര്‍മാരുടെ ഉദാസീനതയായിരു ന്നു ഈ മരണത്തിനുള്ള മുഖ്യ കാരണം. ആശുപ ത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ത്തന്നെ അവരുടെ ശരീരത്തു ചെറിയ നീര്‍വീഴ്ച യുണ്ടായിരുന്നത് ദിനം പ്രതി കൂടുകയായിരുന്നു.

ഡോക്ടര്‍മാരും സ്റ്റാഫും വേണ്ടത്ര ശുഷ്ക്കാന്തി കാണിച്ചിരുന്നെങ്കില്‍ തന്‍റെ ഭാര്യ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് രാജ് കുമാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതര്‍ക്കും മന്ത്രിമാര്‍ക്കും ഇന്നലെ അയച്ചിട്ടുണ്ട്.

ആശുപത്രി സ്റ്റാഫ് ,ഡോകടര്‍മാര്‍ എന്നിവരുടെ ചികിത്സാ പിഴവുമൂലം വിലപ്പെട്ട രണ്ടു ജീവനുകള്‍ നഷ്ടമായി. 2015 ല്‍ വിവാഹിതരായ രാജ് കുമാര്‍ - കമല ദമ്പതികളുടെ ആദ്യത്തെ കണ്മണിയാണ് അമ്മക്കൊപ്പം ചിതയില്‍ പിറന്ന് അഗ്നിയില്‍ അമര്‍ന്നത്.

kanappurangal
Advertisment