Advertisment

ഭൂമി ഏറ്റെടുക്കലിനെതിരെ ഇതാ പ്രതിഷേധത്തിന്റെ വേറിട്ട ഒരു സമരപരീക്ഷണം !

New Update

"ഭൂമി സമാധി സത്യാഗ്രഹം" എന്നാണ് ഇവര്‍ പേരിട്ടിരിക്കുന്നത്. ഭൂമി മൂന്നടി കുഴിച്ച് അതിനുള്ളില്‍ പ്ര തിഷേധ സൂചകമായി പ്ലക്കാര്‍ഡും പിടിച്ചുകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കം നടത്തുന്ന പുതിയൊരു പ്രതിഷേധ രീതിയാണിത്..

Advertisment

publive-image

രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലുള്ള ലക്ഷ്മണ്‍ ഗഡ് ലെ 'ബാസ്നി' ഗ്രാമത്തിലെ 10 കി.മീറ്റര്‍ ബൈപ്പാസ് നിര്‍മ്മാണ ത്തിനായി 185 ഓളം കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പട്ടാണ് ഈ വിരോധ പ്രകടനം.

ഏറ്റെടുക്കുന്ന ഭൂമിക്കു ശരിയായ നഷ്ടപരിഹാരം ലഭിക്കണം എന്നതുകൂടാതെ ഏക്കറുകളോളം വരുന്ന നഷ്ടമാകാന്‍ പോകുന്ന പാതിവിളവായ ഗോതമ്പും ചോളവും മറ്റു കൃഷികള്‍ക്കും ഉചിതമായ വിലയും സര്‍ക്കാര്‍ നല്‍കണം.

publive-image

ഭൂമിക്കു പകരം ഭൂമി,വീടിനുപകരം വീട്, ബോര്‍ വെല്ലിനു പകരം ബോര്‍ വേല്‍ എന്നതാണ് അവരുടെ ആവശ്യങ്ങള്‍ . കൂടാതെ ഏറ്റെടുക്കുന്ന സ്ഥലത്തിന് അടിസ്ഥാനവിലയുടെ പത്തിരട്ടി തുക വേണമെന്നുമാണ് അവരുടെ മറ്റൊരു ഡിമാന്‍ഡ്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഓരോ ദിവസവും കുഴികളുടെ ആഴം ഒരടി വീതം കൂട്ടുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

publive-image

ഇതുകൂടാതെ 19 ഫെബ്രുവരി മുതല്‍ ലക്ഷമന്‍ ഗഡ് ബ്ലോക്ക് ഓഫീസ് പിക്കറ്റ് ചെയ്യാന്‍ ഇവര്‍ പുരുഷ ന്മാരുടെ ഒരു ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ഈ പുതിയ സമരമുറയ്ക്ക് രൂപം നല്‍കി നേത്രുനിരയിലുള്ളത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ മഹേഷ്‌ ദേവ് ആണ്.

Advertisment