Advertisment

മരണത്തിനു മുന്‍പുള്ള സെല്‍ഫി. ഈ സെല്‍ഫിക്കും ഇവരുടെ മരണത്തിനുമിടയില്‍ വെറും 15 മിനിറ്റ് സമയവ്യത്യാസം മാത്ര൦ !

New Update

തിരുപ്പതി ദര്‍ശനം കഴിഞ്ഞു മടങ്ങും വഴി കഴിഞ്ഞ ബുധനാഴ്ച രാത്രി ആന്ധ്രാപ്രദേശിലെ ചിത്തൂരില്‍ ആഹാരം കഴിച്ചശേഷം ഈ സെല്‍ഫി എടുത്ത ഇവര്‍ കയറിയ ടെമ്പോ ട്രാവലര്‍ കഷ്ടിച്ചു നൂറടി ദൂരം പിന്നിട്ടപ്പോള്‍ കര്‍ണ്ണാടക റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക തിരുപ്പതി ബസുമായി കൂട്ടിയിടിച്ചു ചിത്രത്തിലുള്ള നാലു പേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നു. ഈ സെല്‍ഫിക്കും ഇവരുടെ മരണത്തിനുമിടയില്‍ വെറും 15 മിനിറ്റ് സമയവെത്യാസം മാത്രമായിരുന്നു.

Advertisment

publive-image

ഛത്തീസ് ഗഡ് സംസ്ഥാനത്തെ കോര്‍ബയില്‍ നിന്ന് നാരായണ്‍ സാഹുവിന്‍റെ 11 അംഗ കുടുംബം തിരുപ്പതി ദര്‍ശനത്തിനെത്തിയതായിരുന്നു.

KSRTC ബസ് ഡ്രൈവര്‍ സുരേഷ് (25) ന്‍റെ ആദ്യ തിരുപ്പതി ട്രിപ്പായിരുന്നു ഇത്. ബസ് അമിതവേ ഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആന്ധ്രാപ്രദേശ് പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയതു കേസെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌ മാര്‍ട്ടത്തിനുശേഷം ആംബുലന്‍സില്‍ സ്വദേശത്തേക്ക് പിറ്റേന്നുതന്നെ യാത്രയാക്കി.

publive-image

കോര്‍ബ നഗരം ഇപ്പോഴും ഈ നാലുപേരുടെയും അകാലമരണത്തിന്‍റെ ആഘാതത്തില്‍ നിന്ന് മോചിതമായിട്ടില്ല.

ചിത്രത്തില്‍ സെല്‍ഫിയെടുക്കുന്ന രൂപാലിയും, രൂപാലിയുടെ അമ്മ പുഷ്പ സാഹുവും ( പിന്നില്‍ പച്ച സാരി ), അവരുടെ കസിന്‍സ് ആയ നേഹയും (ഏറ്റവും ഒടുവിലെ മഞ്ഞ സ്യൂട്ട് ) മനീഷ ( ഇടത്തേയറ്റം ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് ) എന്നിവരാണ് മരണപ്പെട്ടത്.

publive-image

രൂപാലിക്ക് പിന്നില്‍ നില്‍ക്കുന്ന വിജയലക്ഷ്മി , സൈലഗിരി ,ശശി സാഹു എന്നീ മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

Advertisment