Advertisment

ലെനിന്‍, മാര്‍ക്സ്, സ്റ്റാലിന്‍ എല്ലാവരും ഈ മണ്ണില്‍നിന്നു പോയേ തീരൂ.. ത്രിപുരയിലെ ബി.ജെ.പി എം.എല്‍.എയുടെ പ്രഖ്യാപനങ്ങള്‍

New Update

അവരുടെ പേരിലുള്ള റോഡുകളും സ്ഥാപനങ്ങളും ഇവിടെ ആവശ്യമില്ല. പാഠപുസ്തകങ്ങളില്‍ നിന്ന് അവരെപ്പറ്റിയുള്ള പാഠങ്ങള്‍ നീക്കം ചെയ്യും. പകരം സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതി ജീവന്‍ ത്യജിച്ച ഇന്ത്യക്കാരായ മഹാന്മാരുടെ ജീവിതകഥകള്‍ കുട്ടികളെ പഠിപ്പിക്കും.. നീക്കം ചെയ്ത പ്രതിമകളുടെ സ്ഥാനത്ത് ഭാരതത്തിലെ മഹദ് വ്യക്തികളുടെ പ്രതിമകള്‍ സ്ഥാപിക്കും.

Advertisment

publive-image

ത്രിപുരയിലെ വെലോനിയയില്‍ നിന്നും ജയിച്ച ബി.ജെ.പി ,എം .എല്‍ .എ അരുണ്‍ ചന്ദ്ര ഭൌമിക് ആണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.

വെലോനിയ കോളേജ് സ്ക്വയറില്‍ സ്ഥാപിച്ചിരുന്ന ലെനിന്‍റെ പ്രതിമയാണ് ബി.ജെ.പി ജയിച്ച വിജായാഹ്ലാദത്തില്‍ അവിടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ജനക്കൂട്ടം ആദ്യം തകര്‍ത്തത്. പിന്നീട് അഗര്‍ത്തലയില്‍ നിന്ന് 150 കി.മീറ്റര്‍ ദൂരെ സബരൂമിലും ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടു.

publive-image

വെലോനിയയില്‍ കഴിഞ്ഞ നാലുതവണ നടന്ന തെരഞ്ഞെ ടുപ്പുകളിലും സി.പി.എമ്മിന്‍റെ ബസുദേവ് മജുംദാര്‍ ആണ് ജയിച്ചിരുന്നത്. ഇത്തവണ അദ്ദേഹം 753 വോട്ടുകള്‍ക്കാണ് അരുണ്‍ ചന്ദ്ര ഭൌമിക്കിനോട് തോറ്റത്.

publive-image

തിങ്കളാഴ്ച വെലോനിയയില്‍ ജില്ല ഭരണകൂടം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മീറ്റിംഗ് വിളിച്ച് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisment