Advertisment

വിമാനത്തില്‍ക്കയറി കൊള്ളക്കാര്‍ 32 കോടി രൂപ കവര്‍ച്ച ചെയ്തു കൊണ്ടുപോയി. കേവലം 6 മിനിറ്റ് കൊണ്ട് !!

New Update

എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു. വെറും 6 മിനിറ്റ് സമയം കൊണ്ട് 5 ആയുധധാരികളായ കൊള്ളക്കാര്‍ മിന്നല്‍ വേഗത്തില്‍ എയര്‍പോര്‍ട്ടില്‍ കടന്ന് സെക്യൂരിറ്റികളെ ബന്ധനസ്ഥരാക്കിയശേഷം അവര്‍ വന്ന പിക്കപ്പ് ലോറിയുമായി ഉള്ളില്‍ക്കടന്ന് അവിടെ ലാന്‍ഡ് ചെയ്തിരുന്ന ലുഫ്താന്‍സാ എയര്‍ലൈന്‍സ് ന്‍റെ കാര്‍ഗോ വിമാനത്തിനുള്ളില്‍ ക്കടന്ന ശേഷം അതില്‍ സൂക്ഷിച്ചിരുന്ന 50 ലക്ഷം ഡോളര്‍ ( ഏകദേശം 32 കോടി രൂപ ) കൊള്ളയടിച്ച് അതേ പിക്കപ്പില്‍ രക്ഷപെടുകയായിരുന്നു.

Advertisment

publive-image

കൊള്ളയ്ക്കും ,മയക്കുമരുന്നിനും ,അധോലോക ബന്ധങ്ങള്‍ക്കും പ്രസിദ്ധമായ ബ്രസീലിലെ റിയോ ഡേജനെരോ നഗരത്തിനടുത്തുള്ള 'വിരാക്കൊപ്പോസ്' എയര്‍ പോര്‍ട്ടിലാണ് ഈ വലിയ കവര്‍ച്ച നടന്നത്.

ലുഫ്താന്‍സയുടെ കാര്‍ഗോ വിമാനം 'സാവോ പാവുലോ' യില്‍ നിന്നാണ് വിരാക്കൊപ്പോസ് എയര്‍ പോര്‍ട്ടില്‍ എത്തിയത്.അവിടെനിന്നു ഇന്ധനം നിറച്ചശേഷം സ്വിറ്റ്സര്‍ലന്‍ഡ് ലെ ജ്യൂറിക്ക് എയര്‍ പോര്‍ട്ടിനു പോകാന്‍ തയ്യാറെടുക്കവെയാണ് ഈ കവര്‍ച്ച നടന്നത്.

publive-image

ഇതുവരെ യാത്രാവാഹനങ്ങളും, ട്രാക്കുകളും ഒക്കെയായിരുന്നു കവര്‍ച്ചാ സംഘങ്ങള്‍ ആക്രമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതാദ്യമായി വളരെ കൃത്യമായ കണക്കുകൂട്ടലുകളോടെ ഒരു വിമാനം കവര്‍ച്ച ചെയ്യപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകം.

ബ്രസീല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി യിട്ടുണ്ട്.

Advertisment