Advertisment

സൗന്ദര്യത്തിനും ബലത്തിനും പല്ലുകൾക്ക് മൂർച്ചകൂട്ടുന്ന ആദിവാസിസമൂഹം !

New Update

പകടകരമായ രീതിയിലാണ് പല്ലുകൾക്ക്ക്കു മൂർച്ചകൂട്ടുന്നത്. ഈ പ്രവർത്തിയിൽ സ്ത്രീകൾ പലപ്പോഴും വേദനകൊണ്ടു നിലവിളിക്കുക പതിവാണ്. ഉളിയും ,തടിക്കഷണവുമുപയോഗിച്ചു പല്ലുകൾ പൊട്ടിച്ചും, രാകിയുമാണ് മൂർച്ചവരുത്തുന്നത്. പാരമ്പര്യമായി ഇതിനു പ്രത്യേക പരിശീലനം സിദ്ധിച്ച ആളുകൾ അവിടെ നിരവധിയുണ്ട്.

Advertisment

publive-image

മുഖസൗന്ദര്യത്തിനും , മാംസാഹാരം കഴിക്കാനും കൂർത്ത പല്ലുകൾ അനിവാര്യമാണെന്നാണ് ഈ ഗോത്രസങ്കല്പം. മാംസം വേഗത്തിൽ കഴിക്കാൻ മൂർച്ചയുള്ള പല്ലുകൾ സഹായകമാണെന്നാണ് ഇവരുടെ വിശ്വാസം. മൂർച്ചവരുത്താത്ത പല്ലുകളുള്ള ആണിന്റെയും പെണ്ണിന്റെയും വിവാഹം പോലും നടക്കുക അസാദ്ധ്യമാണ്.

publive-image

പല്ലുകളുടെ ഈ സൗന്ദ്ര്യവർദ്ധക പ്രക്രിയയിൽ പലർക്കും ഇൻഫെക്‌ഷൻ മൂലം പലവിധ അസുഖങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ രീതി ഇപ്പോഴും നിർബാധം തുടരുകയാണ്.

publive-image

ഇൻഡോനേഷ്യയിലെ സുമാത്രാ ദ്വീപിലുള്ള മെന്റാവായ് (Mentawai ) എന്ന ഗോത്രവിഭാഗമാണ് ഇന്നും ഈ പ്രാകൃത ആചാരം പാരമ്പര്യമായി പിന്തുടരുന്നത്. നായാട്ടും മീൻപിടുത്തവുമാണ് ഇവരുടെ മുഖ്യതൊഴിൽ.പരമ്പരാഗത വേഷഭൂഷാദികളും ആചാരങ്ങളും പിന്തുടരുന്ന ഇവരിൽ നല്ലൊരു വിഭാഗം ഇപ്പോൾ ആധുനികരീതികൾ അവലംബിക്കാൻ തുടങ്ങിയിരിക്കുന്നു.

publive-image

publive-image

Advertisment