Advertisment

മരണം കാത്ത് വര്‍ഷങ്ങളായി ഒരമ്മയും മകളും, ആശ്വാസമായി സുപ്രീംകോടതി വിധി

New Update

ഒരു കുടുംബത്തിനും ഈ ഗതി വരാതിരിക്കട്ടെ. ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അറിഞ്ഞനിമിഷം ആ അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

Advertisment

"ഇഞ്ചിഞ്ചായി അനുദിനം മരിക്കുന്നതില്‍ എത്രയോ ഭേദമാണ് വണ്‍ ടൈം ഡെത്ത്."

publive-image

കാണ്‍പൂരിലെ ശങ്കരാചാര്യ നഗര്‍ നിവാസിനിയായ ശശി മിശ്ര മസ്ക്കുലര്‍ ഡിസ്ട്രോഫി ( Muscular Distrophy) എന്ന രോഗത്തിനടിമയാണ്‌. ഇതൊരു പ്രത്യേക തരം രോഗമാണ്. ഈ രോഗം ബാധിക്കുന്ന വ്യക്തി യുടെ ചലനശേഷി മുഴുവന്‍ നഷ്ടപ്പെടുന്നു. നടക്കാ നോ,ഇരിക്കാനോ, തിരിയാനോ ഒന്നും കഴിയില്ല. ഒരു നിര്‍ജീവ അവസ്ഥപോലെ. എന്നാല്‍ സംസാരം ,കാഴ്ച, കേള്‍വി ഇതിനൊന്നും ഒരു കുഴപ്പവുമില്ല..

ഭാരതത്തില്‍ 0.3% ആളുകള്‍ ഈ രോഗത്തിനടി മകളാണ്. ഏതു വയസ്സിലും ഈ രോഗത്തിന്‍റെ അറ്റാക്ക് സംഭവിക്കാം. ലോകത്ത് അമേരിക്കയില്‍ പോലും ഈ രോഗത്തിന് ചികിത്സയില്ല. മാനസി കമായ കരുത്തുനേടുക മാത്രമാണ് ഇതിനുള്ള ഏക ചികിത്സ. ഈ രോഗികള്‍ ശാരീരികമായി വളരെ ദുര്‍ബലരും മാനസികമായി വലിയ കരുത്തരു മായിരിക്കും.കാലപ്പഴക്കത്തില്‍ അതും നഷ്ടമാകുന്നു..

publive-image

ശശി മിശ്ര യുടെ ഭര്‍ത്താവ് 15 വര്‍ഷം മുന്പ് മരിച്ച പ്പോള്‍ ഏകമകള്‍ അനാമിക ട്യൂഷനെടുത്തും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുമാണ് അമ്മയുടെ ചികിത്സയും വീട്ടുകാര്യങ്ങളും നടത്തിയിരുന്നത്. എന്നാല്‍ ആറു വര്‍ഷം മുന്പ് അനാമികയെയും ഈ രോഗം ആക്രമിച്ചു കീഴ്പ്പെ ടുത്തി. അനാമിക B.Com ബിരുദധാരിണിയാണ്.

ബന്ധുക്കളായിരുന്നു പിന്നെ ആശ്രയം. സ്വര്‍ണ്ണവും , പണ്ടങ്ങളും വസ്തുവും വിറ്റാണ് ചികിത്സയും മറ്റു കാര്യങ്ങളും നടത്തിയിരുന്നത്. പണമില്ലാതെ വന്നതോടെ ബന്ധുക്കള്‍ തിരിഞ്ഞുനോ ക്കാതെയായി. ഇപ്പോള്‍ നാട്ടുകാരാണ് ഏക ആശ്രയം. അവരുടെ ഔദാര്യത്തിലാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്.

ആരെങ്കിലുമൊക്കെ എന്തെങ്കിലും ആഹാരം നല്‍കും. പ്രാഥമിക ആവശ്യങ്ങള്‍ വരെ പരസഹായമില്ലാതെ നടക്കില്ല.

publive-image

സുപ്രീംകോടതി യുടെ ദയാവധം സംബന്ധിച്ച വിധി കഴിഞ്ഞ വെള്ളിയാഴ്ച വന്നപ്പോള്‍ ആ അമ്മ യുടെയും മകളുടെയും മുഖം പ്രകാശമാനമായി. ഇവരെ കാണാനെത്തിയവരോട് മകള്‍ അനാമിക പറഞ്ഞതിങ്ങനെയാണ് :-

" ഞാനും അമ്മയും ഞങ്ങളുടെ രക്തം കൊണ്ടാണ് രാഷ്ട്രപതിക്കും പ്രധാനമാന്ത്രിക്കും ദയാമൃത്യു അനുവദിക്കണമെന്ന് കത്തെഴുതിയത് . ഞങ്ങള്‍ മാനസികവും ,ശാരീരികവുമായി ആകെ തകര്‍ന്നിരിക്കുകയാണ്. സാമ്പത്തികവും ശൂന്യം. മറ്റുള്ളവര്‍ക്ക് ബാധ്യതയും ഭാരവുമാണ് ഇപ്പോള്‍ ഞങ്ങള്‍.

ഇനി ജീവിക്കാനുള്ള മോഹം ഒട്ടുമില്ല. ഈ ഒറ്റമുറി വീടുവിട്ട്‌ ഞങ്ങളെങ്ങും പോകില്ല. അച്ഛന്റെ ഓര്‍മ്മകളുള്ള ഈ വീട്ടില്‍ത്തന്നെ ഞങ്ങള്‍ക്കും മരിക്കണം. ഇനി മരിക്കാന്‍ മാത്രമണാഗ്രഹം. അതെത്രവേഗമോ അത്രയും ഞങ്ങളുടെ ഭാഗ്യം. അതിനു നിങ്ങള്‍ അധികാരിക ളുമായി സംസാ രിക്കണം. ഞങ്ങളുടെ ദയാവധം എത്രയും വേഗം അനുവദിപ്പിക്കണം ."

publive-image

നിറഞ്ഞൊഴുകിയ അമ്മയുടെയും മകളുടെയും കണ്ണുകളില്‍ നോക്കാനുള്ള ശേഷി ആര്‍ക്കുമുണ്ടാ യിരുന്നില്ല.പലരും ദുഃഖം തളം കെട്ടിയ മുഖത്തോ ടെയാണ് അവിടം വിട്ടത്...

അമ്മയുടെയും മകളുടെയും ദയാമൃത്യുവിനുള്ള അപേക്ഷ ശങ്കരാചാര്യ നഗര്‍ പഞ്ചായത്ത് അധി ക്രുതല്‍ ഇവരുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഇന്നലെ (തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കപ്പെട്ടു. സുപ്രീംകോടതി വിധിക്കനുസൃതമായി ഇവര്‍ക്ക് ദയാവധം അനുവദിക്കപ്പെട്ടാല്‍ 10 മുതല്‍ 15 ദിവസത്തിനകം അത് പ്രത്യേക മെഡിക്കല്‍ ടീമിന്‍റെ നേതൃത്വത്തി ല്‍ ആകും നടപ്പാക്കുക.

ആ അമ്മയോടും മകളോടും മാപ്പു ചോദിക്കാനല്ലാതെ നമുക്കെന്തുചെയ്യനാകും ? വിധി ഇത്രയ്ക്ക് ക്രൂരനാണോ ?

Advertisment