Advertisment

"പണം തരാന്‍ മനസ്സില്ല. നിനക്കൊക്കെ എന്ത് സാധിക്കാന്‍ കഴിയുമോ അത് പോയി ചെയ്യ്‌.." - ബാങ്ക് ഉദ്യോഗസ്ഥരോട് നീരവ് മോഡി ഫോണില്‍ പറഞ്ഞതാണിത് !

New Update

" പണം തരാന്‍ മനസ്സില്ല. നിനക്കൊക്കെ എന്ത് സാധിക്കാന്‍ കഴിയുമോ അത് പോയി ചെയ്യ്‌.."

Advertisment

പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥരോട് നീരവ് മോഡി ഫോണില്‍ക്കൂടെ പറഞ്ഞ വാക്കുകളാണിത്...

publive-image

ഇന്നലെ എന്‍ഫോര്‍സ്മെന്‍റ് ഡയറക്ട്രെറ്റ് (ED) ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ (PNB) ഉന്നത അധികാരികള്‍ നല്‍കിയ മൊഴിയാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. ബാങ്കി ന്‍റെ 11300 കോടി തട്ടിയെടുത്ത ശേഷം നാടുവിട്ട നീരവ് മോഡിയുടെ ലണ്ടനിലെ നമ്പരില്‍ വിളിച്ചപ്പോഴാണ് ഈ ധിക്കാരപരമായ മറുപടി അദ്ദേഹം നല്‍കിയത്.

നീരവ് മോഡിയുടെ ഈ നിഷേധാത്മകമായ മറുപടിക്കുശേഷമാണ് തങ്ങള്‍ സിബിഐ യെ സമീപിച്ചതും കേസ് രെജിസ്റ്റര്‍ ചെയ്തതുമെന്നും അവര്‍ പറഞ്ഞു.

publive-image

ഇതിനിടെ മറ്റു ബാങ്കുകള്‍ക്കുള്ള LoU നല്‍കുന്ന തിനു പകരമായി തങ്ങള്‍ നീരവ് മോഡിയില്‍ നിന്നും പണവും മറ്റുള്ള പാരിതോഷികങ്ങളും കൈപ്പറ്റി യിരുന്നെന്ന് അറസ്റ്റിലായ PNB ബാങ്ക് അധികാരികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

പുറത്തുനിന്നുള്ള ശക്തികള്‍ ഇതില്‍ പങ്കാളികാളാണോ എന്ന നിലയിലും ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment