Advertisment

നേപ്പാളില്‍ പരമ്പരാഗതമായി (900 വര്‍ഷമായി) നടന്നുവരുന്ന ക്രൂരമായ ഒരാചാരം

New Update

ആട്ടിന്‍കുട്ടിയെ കുളത്തില്‍ വലിച്ചെറിഞ്ഞശേഷം കുളത്തില്‍ ചാടുന്ന യുവാക്കള്‍ അതിന് യാതനകള്‍ നല്‍കി കൊലപ്പെടുത്തുന്നു.

Advertisment

publive-image

"ദേവ് പോഖരി" എന്നാണു ഈ ആഘോഷത്തിന്‍റെ പേര്. കാട്ട്മാണ്ടു താഴ്വരയിലുള്ള ഖോക്കാന്‍ എന്ന ഗ്രാമത്തിലാണ് ഈ ആഘോഷം നടക്കുന്നത്.ഗ്രാമത്തിലെ രുദ്രമയി ക്ഷേത്രക്കുളത്തിലാണ് ഇത് അരങ്ങേറുന്നത്.

publive-image

ആറു മാസം വരെ പ്രായമുള്ള ആട്ടിന്‍കുട്ടിയെ ഗ്രാമമുഖ്യന്‍ കുളത്തിലേക്ക് വലിച്ചെറിയുന്നു. പിന്നാലെ 9 യുവാക്കള്‍ കുളത്തിലേക്ക് ചാടുന്നു. നീന്തിരക്ഷപെടാന്‍ ശ്രമിക്കുന്ന ആടിനെ പിടിക്കാനായി ഇവര്‍ മത്സരിക്കുന്നു. ഒരാളുടെ കയ്യില്‍നിന്നു പിടിവിടുവിക്കാന്‍ മറ്റുള്ളവര്‍ ആടിനെ ശക്തിയായി വലിക്കുന്നു. ആടിനെ വെള്ളത്തില്‍ത്തന്നെ നിരവധി തവണ പൊക്കി മലര്‍ത്തിയടിക്കുന്നു.

publive-image

ഇത് 45 മിനിട്ടുവരെയാണ് സമയ പരിധി..അതിനുള്ളില്‍ ആട് കൊല്ലപ്പെട്ടില്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് വെള്ളത്തില്‍ വച്ച് തന്നെ കഴുത്തു ഞെരിച്ചു കൊല്ലുന്നു.ഇങ്ങനെ നിരവധി ആടുകളെ ക്രൂരമായി ആചാരത്തിന്‍റെ പേരില്‍ ഇവിടെ ഇങ്ങനെ കൊല്ലുന്നുണ്ട്‌.

publive-image

Organisation Of Animal Welfare Network Of Nepal എന്ന സംഘടന ഈ അചാരത്തിനെതിരെ തുടര്‍ച്ചയായി കാമ്പെയിന്‍ നടത്തുന്നുണ്ട്.ഇവര്‍ക്ക് വേള്‍ഡ് അനിമല്‍ റൈറ്റ്‌ ചാരിറ്റി PETA യുടെ പിന്തുണയും ലഭ്യമാണ്.എങ്കിലും ഇന്നും ഈ അനാചാരം നിര്‍ബാധം തുടരുന്നു.

publive-image

publive-image

 

Advertisment