Advertisment

പുതുവത്സര ആഘോഷങ്ങള്‍ - 2018

New Update

ലോകത്താദ്യം പുതുവര്‍ഷമെത്തുന്നത് ന്യൂസിലന്‍ഡിലാണ്. പുതുവര്‍ഷത്തിന്റെ ആദ്യകാല്‍വെപ്പ് ന്യൂസിലാന്‍ഡ് ലെ ഓക് ലാന്‍ഡ് നഗരത്തിലായിരുന്നു.

Advertisment

publive-image

ഗംഭീരമായ ആഘോഷങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. നഗരവീഥികളില്‍ നിരനിരയായി നിന്ന് ആകാശത്തു വര്‍ണ്ണ ക്കാഴ്ചകല്‍ ആസ്വദിച്ച് ആളുകള്‍ പുതുവര്‍ഷത്തെ വരവേറ്റു. ഓക് ലാന്‍ഡില്‍ ചൈനയിലെ പടക്കശാലകളില്‍ നിര്‍മ്മിച്ച ശബ്ദമില്ലാത്ത 3000 വിവിധ വര്‍ണ്ണങ്ങളിലുള്ള റോക്കറ്റുകളാണ് ആകാശത്തു നിറക്കാഴ്ച്ചകള്‍ സമ്മാനിച്ചത്‌.

publive-image

അതിനുശേഷം പുതുവര്‍ഷമെത്തിയത് ആസ്ത്രേ ലിയയിലായിരുന്നു. സിഡ്നി ഹാര്‍ബര്‍ .ഓപ്പെറ ഹൌസ് എന്നിവിടങ്ങളിലും ആഘോഷങ്ങള്‍ പൊടിപൊടിച്ചു. ആകാശത്തെ നിറക്കാഴ്ചകള്‍ അതീവ ഹൃദ്യമായി. ഈ വര്‍ഷം റിക്കാര്‍ഡ് 16 ലക്ഷം ടൂറിസ്റ്റ്കളാണ് ആസ്ത്രേലിയയില്‍ പുതു വര്‍ഷമാഘോഷിക്കാനെത്തിയത്...

publive-image

ആസ്ത്രേലിയ , ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളില്‍ പുതുവര്‍ഷം പബ്ലിക് ഹോളിഡെ ( പൊതു ഒഴിവ്) ആണ്.

publive-image

publive-image

Advertisment