Advertisment

കിം ജോങ്ങ് ഉന്നും ഡോണാള്‍ഡ് ട്രമ്പും പറയുന്നു തങ്ങളുടെ കയ്യില്‍ ന്യൂക്ലിയര്‍ ബട്ടണ്‍ ഉണ്ടെന്ന്‍. എന്താണ് ന്യൂക്ലിയര്‍ ബട്ടണ്‍ ? അങ്ങനൊന്നുണ്ടോ ?

New Update

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്‍ തന്‍റെ കൈവശം ന്യൂക്ലിയര്‍ ബട്ടനുണ്ട് എന്ന അമേരിക്കക്കുള്ള പരസ്യമായ വെല്ലുവിളിക്ക് മറുപടിയായി തന്‍റെ കയ്യിലും കൂടുതല്‍ ശക്തിശാലിയായ ഒരു ന്യൂക്ലിയര്‍ ബട്ടനുണ്ട് എന്ന ട്രമ്പിന്റെ മുന്നറിയിപ്പും വന്നുകഴിഞ്ഞിരിക്കുകയാണല്ലോ.

Advertisment

ഇനി അറിയേണ്ടത് ന്യൂക്ലിയര്‍ യുദ്ധം നടക്കുമോ ഇല്ലയോ എന്നല്ല , മറിച്ച് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ആണവയുദ്ധം എപ്പോള്‍ നടക്കും എന്നതു മാത്രമാണ്..

publive-image

എന്താണ് ഈ ന്യൂക്ലിയര്‍ ബട്ടണ്‍? അങ്ങനെ ഒന്നുണ്ടോ ?

ഉത്തരം ഇല്ല എന്നുതന്നെയാണ്. ന്യൂക്ലിയര്‍ ബട്ടണ്‍ എന്ന ഒരു സംഭവം ലോകത്ത് ഒരു രാജ്യത്തുമില്ല. അണുവായുധങ്ങള്‍ ഓപ്പറേറ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ്.

അമേരിക്കയുടെ പക്കല്‍ 45 പൗണ്ട് ഭാരമുള്ള ഒരു ബ്രീഫ് കെയ് സിനുള്ളിലാണ് ന്യൂക്ലിയര്‍ ആക്രമണത്തിനുള്ള module ഉള്ളത്. അമേരിക്കന്‍ പ്രസിഡണ്ട്‌ പോകുന്നിടത്തെല്ലാം ഈ ബ്രീഫ് കെയ് സ് അദ്ദേഹത്തോടൊപ്പമുണ്ടാകും. ഇതിനെ ന്യൂക്ലിയര്‍ ഫുട്ബാള്‍ എന്നും വിളിക്കപ്പെടുന്നു.

ഈ ബ്രീഫ് കെയ് സില്‍ ന്യൂക്ലിയര്‍ അറ്റാക്ക് നടത്തേണ്ട നിര്‍ദ്ദേശ ങ്ങളും അതിന്‍റെ രൂപരേഖയും സജ്ജമാണ്. ഒരേ സമയം 900 അണുവായുധആക്രമണങ്ങള്‍ വരെ നടത്താനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഈ പെട്ടിക്കുള്ളിലുണ്ട്.

അണുവായുധ ആക്രമണത്തിനു നിര്‍ദ്ദേശം നല്‍കും മുന്പ് പ്രസിഡണ്ട്‌ വളരെ പ്രധാനപ്പെട്ട ഒരു കോഡ് വെരിഫിക്കേഷന് വിധേയനാകണം. ഈ കോഡ് ഒരു പ്രത്യേക തരം കാര്‍ഡിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു ന്യൂക്ലിയര്‍ ബിസ്ക്കറ്റ് എന്നും വിളിപ്പേരുണ്ട്. ഈ കോഡ് മാച്ചിംഗ് വളരെ പ്രധാനമാണ്. പ്രസിഡണ്ട്‌ ആല്ലാതെ മറ്റാര്‍ക്കും ഇത് സാദ്ധ്യമല്ലതാനും.

ബില്‍ ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്നപ്പോള്‍ ഈ ബിസ്ക്കറ്റ് കാണാതാകുകയും അഞ്ചുമാസം വരെ തിരഞ്ഞിട്ടും ഫലമില്ലാതെ പുതിയ ഒന്ന് രൂപപ്പെടുത്തുകയുമായിരുന്നു.

ന്യൂക്ലിയര്‍ ബട്ടണ്‍ എന്നത് വെറും സാങ്കല്‍പ്പികമാണ്‌. അങ്ങനെയൊരു ബട്ടണ്‍ ഒരു രാജ്യത്തും നിലവിലില്ല. അണുവായുധങ്ങള്‍ ഓപ്പറേറ് ചെയ്യുന്നതിന് പ്രത്യേകം സിസ്റ്റം ഓരോ രാജ്യത്തും നിലവിലുണ്ട്. അതിനെ ബട്ടണ്‍ എന്ന് വിളിക്കാനാകില്ല. പക്ഷേ അങ്ങനെയാണ് വിളിക്കപ്പെടുന്നത്.

Advertisment