Advertisment

പാക്കിസ്ഥാൻ സൈന്യം കാട്ടിയ പൈശാചികത !

New Update

ട്ടിക്കൊണ്ടുപോയ ഇന്ത്യൻ സൈനികന്റെ മുതുകിൽ ആദ്യം വെടിവച്ചു, വെടിയേറ്റ് പിടഞ്ഞുവീണ അയാളുടെ ശരീരത്തു കൂടി വൈദ്യുതിപായിച്ചു. തറയിൽക്കിടന്നു മരണവെപ്രാളം കാട്ടിയ അയാളുടെ ഇടതുകാൽ മുറിച്ചു മാറ്റി.

Advertisment

അതിനുശേഷം വലതുകണ്ണ് ചൂഴ്‌ന്നെടുത്തു. അവസാനം മുതുകിൽ രണ്ടുതവണ വെടിയുതിർത്തു. എന്നിട്ടോ, ജീവൻ നിലനിൽക്കെത്തന്നെ ആ ധീരജവാന്റെ കഴുത്തവർ അറുത്തുമാറ്റി.

publive-image

പാക്കിസ്ഥാൻ പട്ടാളം ജമ്മു ബോർഡറിൽ നിന്ന് പിടികൂടിയ ഒരിന്ത്യൻ സൈനികനെ 9 മണിക്കൂർ നേരം ക്രൂരമായി ടോർച്ചർ ചെയ്താണ് വളരെ പൈശാചികമായ രീതിയിൽ കൊലപ്പെടുത്തിയത്.അതിനുശേഷം ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹം അവർ ഇന്ത്യൻ അതിർത്തിക്കകത്ത് ഉപേക്ഷിക്കുകയായിരുന്നു.

ജമ്മുവിലെ സാംബ സെക്റ്ററിൽ കഴിഞ്ഞ ചൊവ്വാഴ്ച പെട്രോളിങ്ങിനിടെ പാക്ക് സൈന്യം തട്ടിക്കൊണ്ടുപോയ ബി.എസ.എഫ് ജവാൻ നരേന്ദ്ര സിംഗ് (51) ന്റെ മൃതദേഹം വൈകിട്ട് 6 മണിക്കാണ് സൈന്യം കണ്ടെത്തുന്നത്.

ചൊവ്വാഴ്ച വെളുപ്പിന് അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിന് ശേഷമാണ് സൈനികനെ കാണാതായത്. ഇതേത്തുടർന്ന് ബി.എസ.എഫ് അധികാരികൾ പാക്കിസ്ഥാൻ റേഞ്ചർമാരുമായി ഹോട്ട് ലൈനിൽ ബന്ധപ്പെടുകയും സൈനികനെ കണ്ടെത്താൻ സംയുക്ത പെട്രോളിംഗ് നടത്തണമെന്നാവശ്യ പ്പെടുകയും ചെയ്തു.

എന്നാൽ അതിർത്തിയിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ പെട്രോളിംഗ് സാദ്ധ്യമല്ലെന്ന് പാക്ക് റേഞ്ചർമാർ അറിയിച്ചു.വിഷയം ബി.എസ.എഫ് ഡൽഹി ഹെഡ് ക്വാർട്ടറിൽ അറിയിക്കുകയും അവിടെനിന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് ഡൽഹിയിൽനിന്ന് ഇസ്ളാമാബാദിലേക്ക് സമ്മർദ്ദം വർദ്ധിച്ചതോടെയാണ് ജവാന്റെ മൃതദേഹം ബോർഡറിൽ കൊണ്ടുവന്നുപേക്ഷിക്കാൻ പാക്ക് സൈന്യം തയ്യാറായത്.ഇരു സൈനികാധികാരികളും തമ്മിൽ നടത്തിയ ഫ്‌ളാഗ് മീറ്റിങ്ങിനുശേഷമാണ് മൃതദേഹം ലഭിച്ചതെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.

ഭാരതസർക്കാർ ഈ വിഷയത്തിൽ ആധികാരികമായി ഒന്നും പ്രതികരിച്ചിട്ടില്ല.എന്നാൽ കേന്ദ്രമന്ത്രി റാവ് ഇന്ദ്രജിത് സിങിന്റെ അഭിപ്രായത്തിൽ ..ഇത് പാക്കിസ്ഥാന്റെ സ്ഥിരം രീതിയാണെന്നും യുദ്ധത്തിൽ നേരിട്ട് നമ്മെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ സൈനികരോട് ഇത്തരത്തിൽ ക്രൂരതകാട്ടി നമ്മെ ബലഹീനരാക്കാം എന്നാണവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment