Advertisment

ഐതിഹാസികം. മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ശമ്പളത്തില്‍ നിന്ന് പണം പിടിക്കും

New Update

രണ്ടു സംസ്ഥാനങ്ങള്‍ ഇതിനുള്ള നിയമം പസ്സാക്കിക്കഴിഞ്ഞു. ആസ്സാമും, മദ്ധ്യ പ്രദേശും. വൃദ്ധരായ മാതാപിതാക്കളെ സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരായ മക്കള്‍ മതിയായ രീതിയില്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തി ല്‍ നിന്ന് പ്രതിമാസം 10000 രൂപ വരെ പിടിച്ച് മാതാപിതാക്കളുടെ അക്കൌണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും.

Advertisment

publive-image

ഇതിനായി ഇനി മാതാപിതാക്കള്‍ക്ക് കോടതിയില്‍ പോകേണ്ട ആവശ്യമേയില്ല. മക്കള്‍ ചിലവിനു നല്‍കുന്നില്ല എന്ന പരാതി വകുപ്പ് മേധാവിക്ക് മാതാപിതാക്കള്‍ എഴുതി നല്‍കിയാല്‍ മതിയാകും.

വയോജന സംരക്ഷണ സുരാക്ഷാ നിയമം ഭേദഗതി ചെയ്താണ് രണ്ടു സംസ്ഥാന സര്‍ക്കാരുകളും വളരെ അഭിനന്ദനീയമായ ഈ നിയമം പാസ്സാക്കിയിരിക്കുന്നത്. ഈ നിയമം സ്വകാര്യമേഖലയിലും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു..

publive-image

അച്ഛനമ്മമാരെ സംരക്ഷിക്കാതെ ഓള്‍ഡ്‌ ഏജ് ഹോമുകളിലും അനാഥാലയങ്ങളിലും കൊണ്ടുപോയി നടതള്ളുന്ന മക്കള്‍ ഇനിമുതല്‍ ജാഗ്രതൈ..

Advertisment