Advertisment

പെട്രോള്‍പമ്പിലും തട്ടിപ്പുകള്‍ നടക്കുന്നുവോ ? നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ..

New Update

അതെ, പെട്രോള്‍പമ്പിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ വര്ഷം പന്ത്രണ്ടോളം പമ്പുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഒരുലിറ്റര്‍ പെട്രോളില്‍ 200 മി.ലി വരെയാണ് കുറവ് കണ്ടത്.

Advertisment

ഇത്തരം പരാതികള്‍ എല്ലാവര്‍ക്കുമുണ്ട്.. നമ്മള്‍ നിറ യ്ക്കുന്ന പെട്രോള്‍ കൃത്യമായ അളവില്‍ കിട്ടുന്നുണ്ടോ എന്നറിയാന്‍ മീറ്റര്‍ ശ്രദ്ധിച്ച് സംതൃപ്തരാകാനേ നമുക്ക് തരമുള്ളൂ. എന്നാല്‍ ചില രാജ്യത്ത് ചില പമ്പുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്..

publive-image

മോഷണം എങ്ങനെ ?

പെട്രോള്‍ നിറയ്ക്കുന്ന മഷീനുള്ളില്‍ ഒരു Electronic Chip രഹസ്യമായി സ്ഥാപിക്കപ്പെടുന്നു. ഒപ്പം ഒരു സോഫ്റ്റ്‌ വെയര്‍, മെഷീന്‍റെി സര്‍ക്യൂട്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ആ സോഫ്റ്റ്‌വെയറിലെ input ല്‍ എത്ര ശതമാനം ഇന്ധ നം കുറച്ചു നിറയ്ക്കണം എന്ന നിര്‍ദ്ദേശo ഫീഡ് ചെയ്യപ്പെടുന്നു. അതിനുശേഷം ആ സര്‍ക്യൂട്ടിനെ മെഷീന്റെ Display യൂണിറ്റിലും install ചെയ്യപ്പെടുന്നതോട് കൂടി തട്ടിപ്പ് പൂര്‍ണ്ണ രൂപത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നു.

ഭോപ്പാല്‍ ക്രൈംബ്രാഞ്ച് ഇത്തരം ചിപ്പ് കള്‍ പെട്രോള്‍ പമ്പുകളില്‍ സപ്ലൈ ചെയ്യുന്ന ഒരു വ്യക്തിയെ ഈയിടെ അറസ്റ്റ് ചെയ്യുകയുണ്ടായി. പതിനായിരം മുതല്‍ അമ്പ തിനായിരം രൂപ വരെ യുള്ള വിവിധ തരo ചിപ്പുകള്‍ ലഭ്യമാണെന്ന് ഇയ്യാള്‍ പോലീസിനോട് പറഞ്ഞു.വളരെ രഹസ്യമായാണ് ഇടപാടുകളും ഇത് ഘടിപ്പിക്കുന്ന ജോലികളും ചെയ്യുന്നത്.

ലീഗല്‍ മെട്രോളജി വിഭാഗം ഒരു സോഫ്റ്റ്‌വെയര്‍ ഇ പ്പോള്‍ ഡെവലപ് ചെയ്തിട്ടുണ്ട്.ഇത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മെഷീനില്‍ നടത്തിയിരിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ അറിയാന്‍ കഴിയും. എന്നാല്‍ ഇത് വാണിജ്യാടി സ്ഥാനത്തില്‍ പുറത്തു വന്നിട്ടില്ല..

publive-image

നാം ശ്രദ്ധിക്കേണ്ടവ :

01. മുകളില്‍പ്പറഞ്ഞ വിദ്യകളിലൂടെ പല മീറ്ററുകളും സ്പീഡ് കൂട്ടി വച്ചിരിക്കുകയോ ചിലത് ജമ്പ് ചെയ്യുന്ന രീതിയിലോ ആകാം. അതിനാല്‍ പെട്രോള്‍ കുറവാണെന്ന് സംശയം വന്നാല്‍ ഉടന്‍തന്നെ Calibrated Measure ചെയ്യാന്‍ പമ്പുടമയോട് ആവശ്യപ്പെടാം. അദ്ദേഹം അത് ചെയ്യാന്‍ ബാദ്ധ്യസ്ഥനാണ്. 5 ലിറ്റര്‍ പെട്രോള്‍ മെഷീനില്‍ നിന്ന് നമുക്ക് നിറച്ച അതേ nozzle വഴി പുറത്തെടുത്തു കൃത്യമായി അളക്കുന്ന രീതിയാണ് Calibrated Measure.

പമ്പുടമ ഇതിനു തയ്യാറാകുന്നില്ലെങ്കില്‍ ഓയില്‍ കമ്പനിയുടെ Sales Officer നെ വിവരമറിയി ക്കുക. Sales Officer മാരുടെ വിലാസവും നമ്പറുകളും എല്ലാ പമ്പുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

02. പമ്പുകളില്‍ ചെയ്യുന്നത് നമ്മുടെ വാഹനത്തിന്‍റെ പെട്രോള്‍ ടാങ്കിനുള്ളിലേക്ക് ഇന്ധനം നിറയ്ക്കാനുള്ള nozzle കയറ്റിയിടുകയാണ് പതിവ്. ഇതാണ് അപകടം. പെട്രോള്‍ വീഴുന്നത് നാം കാണുന്നില്ല. nozzle ഓഫ്‌ ചെയ്താലും പെട്രോള്‍ , ടാങ്കില്‍ വീഴാതെ തന്നെ മീറ്റര്‍ ഓടിക്കൊണ്ടിരിക്കും. ഇതും ഒരു നൂതന വിദ്യയാണ്. അതു കൊണ്ട് nozzle പുറത്തു കാണത്തക്കവിധം പെട്രോള്‍ നിറയ്ക്കാന്‍ സെയില്‍സ് മാനോട് ആവശ്യപ്പെടുക.

പെട്രോള്‍ നിറയ്ക്കുമ്പോള്‍ സംശയം തോന്നിയാല്‍ ഈ രണ്ടു കാര്യങ്ങള്‍ ചെയ്യാനേ നമുക്കിപ്പോള്‍ കഴിയു കയുള്ളൂ. ഈ തട്ടിപ്പുകള്‍ തടയാന്‍ ഓയില്‍ കമ്പനി കളും സര്‍ക്കാരുകളുമാണ് മുന്‍കൈ എടുക്കേണ്ടത്.

Advertisment