Advertisment

വേശ്യാവൃത്തി പരിശീലിപ്പിക്കുന്ന ലോകത്തെ ഒരേയൊരു സ്‌കൂൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മ്പരക്കേണ്ടതില്ല. വാസ്തവം തന്നെയാണ്. Prostitution മായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പ്രാക്റ്റിക്കൽ ഉൾപ്പെടെ പരിശീലിപ്പിക്കുന്ന ഒരു സ്‌കൂളാണ് സ്‌പെയിനിലെ മാഡ്രിഡിനടുത്തുള്ള 'വേലെനിക്ക' യിലെ ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ഈ Prostitution Professional Course School. ലോകത്തെ ഏറ്റവും പഴക്കമുള്ള തൊഴിലാണ് വേശ്യാവൃത്തി എന്ന് കണക്കാക്കപ്പെടുന്നു.

Advertisment

സ്‌പെയിനിൽ വേശ്യാവൃത്തി നിയമവിധേയമാണ്. അതുകൊണ്ടുതന്നെ ഈ സ്‌കൂളിന് സർക്കാർ അംഗീകാരവും ലൈസൻസും ലഭിച്ചിട്ടുണ്ട്. മൂന്നുമാസ കോഴ്‌സിനായി മുൻകൂട്ടി ഫീസടച് അഡ്മിഷൻ ഉറപ്പാക്കേണ്ടതുണ്ട്. മറ്റുള്ള സർട്ടിഫിക്കേഷൻ കോഴ്‌സുകളെക്കാൾ ഉയർന്ന ഫീസാണ് ഇവിടെ ഈടാക്കുന്നത്.

publive-image

വേശ്യാവൃത്തിയുടെ ഇതിഹാസം മുതൽ , സ്വീകരിക്കേണ്ട മുൻകരുതലുകൾ, സെക്സ് ടോയ് കളുടെ ഉപയോഗം,ലൈംഗികതയിലെ നൂതന രീതികൾ,സുരക്ഷിതമായ ലൈംഗികബന്ധം തുടങ്ങി എല്ലാം ഈ സ്‌കൂളിൽ വളരെ കൃത്യതയോടെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.

ഈ സ്‌കൂളിനെതിരെ പലഭാഗത്തുനിന്നും എതിർപ്പുകൾ ഉയർന്നുവന്നെങ്കിലും സ്‌കൂൾ ഇപ്പോഴും പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം അഡ്മിഷനും ഫുൾ.

വേശ്യാവൃത്തി കൂടുതൽ സുരക്ഷിതവും നിയമാനുസൃതവുമാകാൻ ഈ കോഴ്‌സ് ഉപകരിക്കുമെന്നാണ് സ്‌കൂൾ അധികൃതർ അവകാശപ്പെടുന്നത്.

ഈ വര്ഷം മുതൽ കമ്പനിയും സ്‌കൂൾ അധികൃതരും ഒരു പുതിയ ഓഫർ കൂടി നൽകുകയാണ് അതായത് കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് നല്ല വരുമാനം ലഭിക്കാത്തപക്ഷം അവർ നൽകിയ ഫീസ് മടക്കി നൽകുന്നതായിരിക്കും എന്നതാണ്.

Advertisment