Advertisment

ശാരീരിക ബന്ധത്തിലൂടെ കുട്ടികളുണ്ടായാല്‍ മാത്രം വിവാഹത്തിന് അനുമതി നല്‍കുന്ന സമൂഹമുണ്ട് ഇന്ത്യയില്‍ ! അവരുടെ കഥയിങ്ങനെ ..

New Update

രാജസ്ഥാനിലെ ഉദയപ്പൂര്‍,സിരോഹി,പാളി ജില്ലകളില്‍ അധിവസിക്കുന്ന ആദിവാസി ഗോത്രവിഭാഗമാണ് 'ഗരസിയ' എന്ന പേരില്‍ അറിയപ്പെടുന്നവര്‍.

Advertisment

ഇവിടെ പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് പരസ്പ്പര ഇഷ്ടത്തിലൂടെയോ ,മാതാപിതാക്കളുടെ താല്‍പ്പര്യപ്രകാരമോ ഒന്നിച്ചു ജീവിക്കാന്‍ അവകാശ മുണ്ട്.

ഇപ്പോള്‍ നടക്കുന്ന ലിവ് ഇന്‍ റിലേഷന്‍ ഷിപ്‌ പോലെ തന്നെ. ഇതിനായി ഗോത്രഗ്രാമങ്ങളില്‍ മേളകള്‍ ,ആഘോഷങ്ങള്‍ ഒക്കെ നടത്തപ്പെടുക പതിവാണ്.

publive-image

യുവതീ യുവാക്കള്‍ക്ക് പരസ്പ്പരം പരിചയപ്പെടാനും ഇഷ്ടമുള്ള വ്യക്തിയെ തെരഞ്ഞെടുക്കാനും വേണ്ടി യാണ് ഈ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.

ഒന്നിച്ചു ജീവിക്കുന്നത് വൈവാഹിക ജീവിതമല്ല. ഇങ്ങനെ ജീവിക്കുമ്പോള്‍ കുട്ടികള്‍ ഉണ്ടായാല്‍ മാത്രമാണ് പരസ്പ്പരം വിവാഹം കഴിക്കാന്‍ അനുവദ൦ ലഭിക്കുക.

publive-image

ഏറെ നാള്‍ ഒന്നിച്ചു ജീവിച്ചിട്ടും കുട്ടികളുണ്ടായി ല്ലെങ്കില്‍ അവര്‍ക്ക് പരസ്പ്പരം വേര്‍പിരിയാം..പിന്നീട് മറ്റൊരു വ്യക്തിയെ കണ്ടെത്തി വീണ്ടും ഒന്നിച്ചു ജീവിക്കാം.

കുട്ടികളുണ്ടായില്ലെങ്കില്‍ ജീവിതത്തില്‍ വിവാഹം നടക്കില്ല. കുട്ടികളുണ്ടായാല്‍ ഉടന്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധവുമില്ല. അവര്‍ക്ക് ഒന്നിച്ചു ജീവിക്കാം.വിവാഹം അവരവരുടെ സമയവും സൌകര്യവും പോലെ മതിയാകും.

publive-image

ഈ പാരമ്പര്യ ആചാരത്തിനു പിന്നില്‍ ഒരു കഥയുണ്ട്..അതായത് ഗരസിയ ഗോത്രത്തിലെ നാല് സഹോദരങ്ങള്‍ പണ്ടെങ്ങോ മറ്റൊരു സ്ഥലത്തുപോയി താമസിച്ചുവത്രേ.

അവരില്‍ മൂന്നുപേര്‍ വിവാഹം കഴിക്കുകയും നാലാമന്‍ ഒരു പെണ്‍കുട്ടി ക്കൊപ്പം ഇതുപോലെ ലിവ് ഇന്‍ റിലേഷന്‍ രീതിയില്‍ കഴിയുകയും ചെയ്തു. വിവാഹിതരായ മൂന്നുപേര്‍ക്കും കുട്ടികളുണ്ടായില്ല.

publive-image

എന്നാല്‍ വിവാഹം കഴിക്കാതെ യുവതിക്കൊപ്പം ജീവിച്ച വ്യക്തിക്ക് മക്കളുണ്ടായി. അവരുടെ വംശാവലിയാണ് തങ്ങള്‍ എന്ന് ഗരസിയ ഗോത്രം ഉറച്ചു വിശ്വസിക്കുന്നു. ആയിരം വര്‍ഷ ത്തോളം പഴക്കമുണ്ടെന്നു അവര്‍ അവകാശ പ്പെടുന്ന ഈ ആചാരം ഇന്നും അനസ്യൂതം തുടരുന്നു.

കുട്ടികള്‍ ഉണ്ടായശേഷവും ചിലര്‍ വിവാഹം കഴി ക്കാറില്ല..കാരണം സാമ്പത്തികം തന്നെ. വിവാഹത്തിനു മുന്പ് വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ അച്ഛനുമമ്മയ്ക്കും പാരിതോഷികം നല്‍കണം . അതു പണമായാണ് നല്‍കേണ്ടത്. കൂടാതെ വിവാഹത്തിന്റെ എല്ലാ ചിലവുകളും വഹിക്കേണ്ടത്‌ വരാനാണ്..

publive-image

ഇക്കാരണങ്ങള്‍ കൊണ്ട് പലരും വിവാഹം നീട്ടിവ യ്ക്കുകയാണ് ചെയ്യുന്നത്. ഈയിടെ 80 വയസ്സായ പാബുറ എന്ന വ്യക്തി തന്‍റെ ലിവ് ഇന്‍ പാര്‍ട്ണര്‍ രൂപാലിയെ വിവാഹം കഴിച്ചു. (ചിത്രം കാണുക ) ഈ വിവാഹത്തില്‍ അവരുടെ മക്കളും കൊച്ചുമക്കളും പങ്കെടുത്തത് ഏറെ കൌതുകമായി.

ചിലര്‍ മക്കള്‍ ഒക്കെ പ്രാപ്തരായി ഏകദേശം 50 വയസ് ഒക്കെയാകുമ്പോഴാണ് വിവാഹം കഴിക്കുക.മരിക്കും മുന്പ് വിവാഹം കഴിച്ചിരിക്കണം എന്നാണു ഇവിടുത്തെ പ്രമാണം.

publive-image

Advertisment