Advertisment

എവറസ്റ്റ് കൊടുമുടി കീഴടക്കിയ രാംലാല്‍ ശര്‍മ്മ ഇന്ന് പച്ചക്കറി വിറ്റ് ഉപജീവനം നടത്തുന്നു

New Update

ഹരിയാന സ്വദേശി രാംലാല്‍ ശര്‍മ്മയും സുഹൃത്തുക്കളായ അനിതയും കാന്താ ദേവിയുമടങ്ങിയ മൂന്നംഗ സംഘം 2013 ലാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. അന്നത് വളരെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു.

Advertisment

publive-image

ലോകത്തെ ഏറ്റവും വലിയ കൊടുമുടി സാഹസിക മായി കീഴടക്കിയ രാംലാലിനും കൂട്ടര്‍ക്കും നാടും നാട്ടുകാരും ഉജ്വല വരവേല്‍പ്പാണ് നല്‍കിയത്. ഹരിയാന സര്‍ക്കാര്‍ മൂവര്‍ക്കും സര്‍ക്കാര്‍ ജോലിന ല്‍കുമെന്നു പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തില്‍ അതിനു തീരുമാനവുമായി..ബോളിവുഡ് സിനിമാലോ കം അദ്ദേഹത്തെ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു..

publive-image

എന്നാല്‍ പിന്നീട് ഒന്നും നടന്നില്ല. ജോലിക്കായി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. ഒടുവില്‍ കുടുംബം പുലര്‍ത്താന്‍ മറ്റു മാര്ഗ്ഗമൊന്നുമില്ലാതെ തെരുവില്‍ പച്ചക്കറി വില്‍ക്കുകയാണ് ഇന്നദ്ദേഹം..

publive-image

ഇതിനിടെ നല്‍കാമെന്നു സര്‍ക്കാര്‍ പറഞ്ഞ ജോലിക്കായി അദ്ദേഹം പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതു സംബന്ധിച്ച് ഇരുസര്‍ക്കാരുകളോടും കോടതി വിശദീകാരണ൦ ആവശ്യപ്പെട്ടിരിക്കുകയാണ്.

publive-image

കായികതാരങ്ങളോട് സര്‍ക്കാരുകള്‍ക്കുള്ള സമീപനത്തി ല്‍ കാതലായ മാറ്റം ഇനിയുമുണ്ടാകെണ്ടിയിരിക്കുന്നു എന്നാണു ഈ സംഭവം വിളിച്ചോതുന്നത്‌..

Advertisment