Advertisment

അതിഭയാനകമായിരുന്നു ആ അപകടം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ വരന്‍റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 32 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു

New Update

മരിച്ചവരില്‍ വരന്‍റെ മാതാപിതാക്കളുമുണ്ടായിരുന്നു. ഗുജറാത്തിലെ രാജ്കോട്ട് - ഭാവ്നഗര്‍ ഹൈവേയില്‍ ഗോണ്ടിയ ഭാഗത്തെ ഫ്ലൈ ഓവറിനടുത്തു വച്ചാണ് ചൊവ്വാഴ്ച ട്രക്ക് തലകീഴെ മറിഞ്ഞതും ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടതും. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

Advertisment

publive-image

ഭാവ്നഗര്‍ ജില്ലയിലെ അനിഡയില്‍ നിന്ന് 60 പേരടങ്ങുന്ന വരന്‍ പാര്‍ട്ടി വധുവിന്‍റെ ഗ്രാമമായ ഗോണ്ടിയയിലേക്ക് ലോറിയില്‍പോകുകയായിരുന്നു. വരനും സംഘവും മറ്റൊരു വാഹനത്തിലായിരുന്നതുകൊണ്ട് അവര്‍ രക്ഷപെട്ടു..

publive-image

അപകടം നടന്ന വിവരവും മാതാപിതാക്കള്‍ കൊല്ലപ്പെട്ടതും വരനെ അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു. കാരണം രണ്ടു സഹോദരിമാരുടെ വിവാഹമായിരുന്നു അവിടെ തീരുമാനിച്ചിരുന്നത്. ഒന്ന് മുടങ്ങിയാല്‍ മറ്റേ വിവാഹവും നടക്കില്ലായിരുന്നു.

publive-image

തലകീഴായ് മറിഞ്ഞ ലോറിക്കടിയില്‍ നിന്ന് അപകടത്തില്‍പ്പെട്ടവരെ വളരെ പാടുപെട്ടാണ് പുറത്തെടുത്തത്. അതില്‍ 12 പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ 4 ലക്ഷം രൂപാ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയുണ്ടായി.

publive-image

publive-image

Advertisment