Advertisment

പ്ലാസ്റ്റിക് മാലിന്യം കൊണ്ട് 50 കിലോമീറ്റര്‍ റോഡ്‌. സാങ്കേതിക വിദ്യ തേടി നിരവധി വിദേശ രാജ്യങ്ങള്‍..

New Update

ജാര്‍ഖണ്ഡ് ലെ ജംഷഡ്പൂര്‍ നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിര്‍മ്മിച്ച 50 കി.മീ. നീളമുള്ള റോഡ്‌ ഇന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്ല ഉറപ്പോടെ ഒരു കേടുമില്ലാതെ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യ മാണ്.

Advertisment

publive-image

ഈ റോഡ്‌ നിര്‍മ്മിച്ചത് JUSCO അതായത് Jamshedpur Utility Services Company ആണ്. ഇറ്റലി ,ദക്ഷിണാഫ്രിക്ക, സൈപ്രസ്, നൈജീരിയ തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ ഈ റോഡ്‌ നിര്‍മ്മാണത്തിന്റെ സാങ്കേതിക വിദ്യക്കായി ജുസ്കോ യേ സമീപിച്ചിട്ടുണ്ട്.

ജുസ്കോ (JUSCO) പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് റോഡ്‌ നിര്‍മ്മാണം തുടങ്ങിയത് 2011 മുതലാണ്‌. ഇന്ന് ഇന്ത്യയി ലെ വിവിധ നഗരങ്ങളില്‍ ഈ വിദ്യ ഉപയോഗിച്ചുള്ള റോഡ്‌ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പരിസ്ഥിതി അനുകൂലവും ,കൂടുതല്‍ ബലമുള്ളതുമായ ഈ റോഡു കള്‍ക്ക് ഗ്രീന്‍ റോഡ്‌ എന്നാണു പേരിട്ടിരിക്കുന്നത്.

publive-image

ഡല്‍ഹി, കൊല്‍ക്കത്ത, റായ്പൂര്‍, പൂണെ, ഇന്‍ഡോര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഇത്തരം റോഡുകളുടെ നിര്‍മ്മാണം നടന്നുവരുന്നു. ഈ റോഡ്‌ നിര്‍മ്മാണത്തിന് 92 ശതമാനം കോള്‍ താറും 8ശതമാനം പ്ലാസ്റ്റിക് വേസ്റ്റ് മാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് വേസ്റ്റ് പ്രോസെസ്സ് ചെയ്ത് ദ്രാവകരൂപത്തിലാക്കിയാണ് താറിനോപ്പം മിക്സ് ചെയ്യുന്നത്.

ഇന്ന് പല നഗരങ്ങളിലും പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍ സെന്ററുകള്‍ തുറന്നു കഴിഞ്ഞു. 8 രൂപ കിലോ നിരക്കിലാണ് ഇവ ശേഖരിക്കുന്നത്. തന്മൂലം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ട്ക്കപ്പെടുന്നു എന്നതും പ്രത്യേകതയാണ്.

publive-image

പ്ലാസ്റ്റിക് മാലിന്യത്തിലൂടെ റോഡ്‌ നിര്‍മ്മിക്കാമെന്ന മെത്തേഡ് കണ്ടുപിടിച്ചത് മധുര ത്യാഗരാജ എഞ്ചിനീ യറിംഗ് കോളേജ് ലെ പ്രോഫസ്സര്‍ ആര്‍ വാസുദേവനാ ണ്. അതിനുശേഷം ബാംഗ്ലൂര്‍ സ്വദേശി അഹമ്മദ് ഖാന്‍ ഇത്തരം റോഡു നിര്‍മ്മാണത്തിലെ ഉന്നത ഗുനനിലവാര ത്തിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ഇവര്‍ രണ്ടു പേരുടെയും പേരില്‍ ഇതിന്‍റെ പേറ്റന്റ് വെവ്വേ റെ രെജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു.

പ്ലാസ്റ്റിക്മാലിന്യം ഒരു കീറാമുട്ടിയായിമാറിയിരിക്കുന്ന കേരള ത്തില്‍ ത്തരം സാങ്കേതികവിദ്യ മൂലമുള്ള റോഡു നിര്‍മ്മാണം ഗുണകരവും ലാഭകരവുമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Advertisment