Advertisment

രഖയിന്‍ സ്റ്റേറ്റില്‍ തീവ്രവാദികള്‍ എന്ന പേരില്‍ 10 രോഹാങ്ക്യന്‍ മുസ്ലീങ്ങളെ നിരത്തിയിരുത്തി മ്യാന്മാര്‍ പട്ടാളം വെടിവച്ചു കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യം

New Update

കഴിഞ്ഞ സെപ്റ്റംബറില്‍ മ്യാന്മാറിലെ രഖയിന്‍ സ്റ്റേറ്റില്‍ തീവ്രവാദികള്‍ എന്ന പേരില്‍ 10 രോഹാങ്ക്യന്‍ മുസ്ലീങ്ങളെ നിരത്തിയിരുത്തി മ്യാന്മാര്‍ പട്ടാളം വെടിവച്ചു കൊല്ലുകയുണ്ടായി. അവരെ കൊലപ്പെടുത്തുന്നതിന് അല്‍പ്പം മുന്‍പുള്ള ചിത്രമാണിത്. ആകെ രണ്ടു ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

Advertisment

publive-image

(ന്യൂസ് ഏജന്‍സി റോയിട്ടര്‍ പുറത്തുവിട്ട ചിത്രം.)

ഇവരില്‍ രണ്ടുപേരേ ബുദ്ധമത സന്യാസിമാര്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നു. മറ്റുള്ളവരെ സൈന്യം വെടിവച്ചു കൊന്നു. പത്തുപേരെയും ഒരു കുഴിയിലാണ് അടക്കം ചെയ്തത്. കഴുത്തറുത്തു കൊല്ലാനുള്ള കാരണം അജ്ഞാതമാണ്.

ഈ ചിത്രം പകര്‍ത്തിയ റായിട്ടര്‍ റിപ്പോര്‍ട്ടര്‍മാരെ പട്ടാളം അറസ്റ്റ് ചെയ്തു ജയിലിലാക്കിയെങ്കിലും രണ്ടുമാസത്തിനുശേഷം അവര്‍ പുറത്തിറങ്ങി. എടുത്ത ഫോട്ടോകള്‍ പട്ടാളം കാണാതെ പാസ്സ്‌വേര്‍ഡ്‌ മൂലം വിദഗ്ധമായി സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

ചിത്രം പുറത്തുവന്നശേഷം മ്യാന്മാര്‍ സൈന്യം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഈ പത്തുപേരും 200 അംഗ രോഹങ്ക്യന്‍ തീവ്രവാദി ഗ്രൂപ്പിലെ സജീവ അംഗങ്ങളായിരുന്നെന്നും ഇവര്‍ നിരവധി കൊലപാതകങ്ങളിലും തീവ്രവാദി ആക്രമണങ്ങളിളും പിടികിട്ടാപ്പുള്ളികള്‍ ആയിരുന്നെന്നുമാണ്...

സാധാരണ മ്യാന്മാറില്‍ നടക്കുന്ന സംഭവങ്ങളുടെ ചിത്രങ്ങള്‍ അധികം പുറത്തുവരാറില്ല. ആളുകളുടെ അനുഭവങ്ങളും വിവരണങ്ങളും മാത്രമാണ് പുറം ലോകമറിയുന്നത്.

Advertisment