Advertisment

സൗദി അറേബ്യക്കാര്‍ക്ക് ലോകത്തെ 6 രാജ്യങ്ങളില്‍ പോകാന്‍ വിലക്കുണ്ട്.. ഇവയാണ് ആ രാജ്യങ്ങള്‍

New Update

(വിലക്കിയിരിക്കുന്നത് സൗദി സര്‍ക്കാര്‍ തന്നെയാണ് )

Advertisment

1) THAILAND. അനേകവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തായ് ലാന്ഡ് സ്വദേശി യെ സൗദി അറേബ്യയില്‍ വധ ശി ക്ഷയ്ക്ക് വിധേയനാക്കിയത്തില്‍ പ്രതിഷേധിച്ച് തായ് ലാന്ഡ് കാര്‍ അവിടെയുണ്ടായിരുന്ന സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയുണ്ടായി. അതിനു ശേഷം സൗദി സര്‍ക്കാര്‍ തങ്ങളുടെ പൌരന്മാര്‍ ക്ക് തായ് ലാന്‍ഡില്‍ പോകുന്നതിനു വിലക്കേര്‍പ്പെടുത്തി. ഇത് ലംഘിച്ചാല്‍ അവര്‍ക്ക് 3 വര്‍ഷത്തെ ട്രാവല്‍ വിലക്കും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.

publive-image

2) ISRAEL . സൌദിഅറേബ്യ യുടെ ദൃഷ്ടിയില്‍ ഇസ്രായേല്‍ ഒരു സ്വതന്ത്ര രാഷ്ട്രമല്ല. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധവുമില്ല. സൌദി പൌരന്മാര്‍ക്ക് ഇക്കാരണം കൊണ്ട് ഇസ്രായേല്‍ പോകാന്‍ സാദ്ധ്യവുമല്ല.

3) AFGHANISTAN . അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഗ്രൂപ്പുക ളോടുള്ള രൂക്ഷമായ എതിര്‍പ്പ് മൂലം സൗദി പൌരന്മാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള അനുവാദമില്ല.

4) IRAN. 2016 ജനുവരിയില്‍ ഇറാനിലെ സൗദി എംബസിയില്‍ ഇറാനികള്‍ നടത്തിയ ആക്രമണത്തെ ത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതുമൂലം സൗദി പൌര ന്മാര്‍ ഇറാന്‍ സന്ദര്‍ശിക്കുന്നതും വിലക്കിയിരിക്കു കയാണ്.

5) PAKISTAN. സൗദി പൌരന്മാര്‍ക്ക് പാക്കിസ്ഥാനില്‍ പോകാന്‍ സൗദി ആഭ്യന്തര മന്ത്രാലത്തില്‍ നിന്ന് അനുമതി വാങ്ങേണ്ടത് അനിവാര്യമായിരുന്നു.എന്നാല്‍ ഇപ്പോള്‍ അവിടുത്തെ താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണങ്ങളും ,ദുര്‍ബലമായ സുരക്ഷാ സംവിധാനങ്ങളും മൂലം സൗദി പൌരന്മാര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനുo വിലക്കുണ്ട്.

6) BOSNIA. കുറച്ചു നാളുകള്‍ മുന്‍പ് വരെ അവിടെ പോകാന്‍ ശക്തമായ വിലക്കുണ്ടായിരുന്നത് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സൗദി സര്‍ക്കാര്‍ അത് പി ന്‍വലിച്ചു..എങ്കിലും ആളുകള്‍ അവിടെ പോകാന്‍ അത്ര തല്‍പ്പരരല്ല..സുരാക്ഷാ ഭീഷണി തന്നെ കാരണം.

Advertisment