Advertisment

പറന്നകന്ന കുഞ്ഞുമാലാഖക്ക് വന്നണയാന്‍ പീഡമൊരുക്കി അമേരിക്കന്‍ ജനസമൂഹം

New Update

സ്നേഹവും, ലാളനയും എന്തെന്നറിയാതെ വേദനയും പീഡനങ്ങളും മാത്രമനുഭവിച്ചു പിടഞ്ഞുമരിച്ച ഷെറിന്‍ എന്ന സരസ്വതി ഒരിക്കല്‍ ഒരു മാലാഖയെപ്പോലെ വന്നെത്തുമെന്നും അവളെ സ്നേഹിക്കുന്ന അവള്‍ക്കായി നിത്യവും പ്രാര്‍ഥിക്കുന്ന ആയിരങ്ങള്‍ ഇവിടെയുണ്ടെന്ന സത്യം മനസ്സിലാക്കുമെന്നും ഉറച്ചു വിശ്വസിക്കുന്ന നല്ലൊരു ജനസമൂഹം അമേരിക്കയിലെ ഡള്ളസിലും സമീപ പ്രദേശങ്ങളിലും ഇപ്പോഴുണ്ട്. അവര്‍ ഒത്തുചേര്‍ന്ന് ഷെറിനായി അമേരിക്കയില്‍ ഒരു കുഞ്ഞു സ്മാരകം നിര്‍മ്മിച്ചിരിക്കുന്നു.

Advertisment

publive-image

ഓര്‍ക്കുന്നുവോ ആ കുഞ്ഞിനെ ? 4 വയസ്സുകാരി ഷെറിന്‍ മാത്യൂസ് എന്ന സരസ്വതിയെ ?

വെസ്ലി മാത്യു - സിനി, മലയാളി ദമ്പതികള്‍ ബീഹാ റില്‍ നിന്ന് ദത്തെടുത്ത് അമേരിക്കയില്‍ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ അനാഥ ബാലിക... കൊലപ്പെടുത്തിയ കാപാലികരോര്‍ത്തില്ല അവള്‍ക്കായി കരയാനും , ദിവസവും പ്രാര്‍ഥിക്കാനും ആയിരങ്ങള്‍ ഉണ്ടാകുമെന്ന്..

publive-image

ഡല്ലാസിലെ Restland Funeral Home സെമിത്തേരിയില്‍ അവിടുത്തെ മാനവസമൂഹം അവള്‍ക്കായി - ആ കുഞ്ഞു മാലാഖയുടെ പവന സ്മരണക്കായി ഗ്രാനൈറ്റില്‍ ഒരു Bench Memorial നിര്‍മ്മിച്ചിരി ക്കുന്നു.

ബെഞ്ചില്‍ ഷെറിന്റെ പെരെഴുതിയിട്ടുണ്ട്. അതിനു ചുറ്റും പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. ബെഞ്ചില്‍ "A life that touches others goes on forever." എന്ന് രേഖപ്പെടുത്തിയത് കാണാം..

publive-image

ഇക്കഴിഞ്ഞ ഡിസംബര്‍ 30 നാണ് ബഞ്ച് അവിടെ സ്ഥാപി ച്ചത്. അന്ന് നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ ഉറ്റവരോ , ഉടയവരോ ആരോരുമില്ലാതെ മണ്ണില്‍ ജനിച്ചു വീണ ഷെറിന്‍ എന്ന സരസ്വതിയുടെ ആരോരുമല്ലാത്ത നൂറുകണക്കിനാള്‍ക്കാര്‍ അവള്‍ക്കായി പ്രാര്‍ഥിച്ചു. അന്ന് നനയാത്ത ഒരു കണ്ണുകളും അവിടെ കാണാനായില്ല. വിതുമ്പാത്ത ഒരാളെയും കണ്ടില്ല.

publive-image

<ഷെറിനെ വെസ്ലി - സിനി ദമ്പതികള്‍ ബീഹാറിലെ നളന്ദ , മദര്‍ തെരേസ അനാഥാലയത്തില്‍ നിന്ന് ദത്തെടുത്ത സമയത്തെ ചിത്ര൦>

2017 ഒക്ടോബര്‍ 6 നാണ് ഷെറിന്‍ കാണാതെയാകുന്നതും പിന്നീട് പോലീസ് നടത്തിയ തെരച്ചിലില്‍ അതേമാസം 22 ന് വീടിനല്‍പ്പം അകലെയുള്ള കലുങ്കിനടിയില്‍ അവളുടെ മൃതദേഹം കണ്ടെത്തുന്നതും.

പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളില്‍ വെസ്ലി - സിനി ദമ്പതികള്‍ ആ അനാഥ ബാലികയോട് കാട്ടിയ കൊടും ക്രൂരതകള്‍ ഒന്നൊന്നായി പുറത്തുവരുകയും ഇരുവരും ജയിലിലാകുകയുമായിരുന്നു..

publive-image

Advertisment