Advertisment

ഇത് ട്രെയിനല്ല. ബീഹാറിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ പുതിയൊരു പരീക്ഷണമാണ് ശിക്ഷാ എക്സ് പ്രസ്സ്

New Update

ചിത്രത്തില്‍ കാണുന്നത് ട്രെയിന്‍ എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് ബീഹാറിലെ ഒരു മിഡില്‍ സ്കൂളാണ്. ട്രെയിനിന്‍റെ ആകൃതിയില്‍ പെയിന്‍റ് ചെയ്തു കെട്ടിടത്തിനും ക്ലാസ് മുറികള്‍ക്കും രൂപമാറ്റം വരുത്തിയിരിക്കുന്നു.

Advertisment

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന ,കോപ്പിയടിക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ക്രൈമുകള്‍ക്കും വിശ്വ പ്രസിദ്ധമായ ബീഹാറിലെ വിദ്യാഭ്യാസ രംഗം വളരെ പരിതാപകരമായ അവസ്ഥയിലാണുള്ളത്.

publive-image

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും കുട്ടികളെ ദിവസവും സ്കൂളിലേക്കാകര്‍ഷിക്കാനും നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ പരിഷ്ക്കരണം.

ബീഹാറിലെ സമസ്തിപ്പൂരിലുള്ള പ്രിയദര്‍ശിനി മിഡില്‍ സ്കൂള്‍, ജില്ലയിലെതന്നെ ഒരു മാതൃകാ വിദ്യാലയം കൂടിയാണ്. 750 വിദ്യാര്‍ഥികളും 14 അദ്ധ്യാപകരുമു ള്ള ഈ സ്കൂളില്‍ ആകെ 27 ക്ലാസ് മുറികളാണുള്ളത്‌.

1925 ല്‍ സ്ഥാപിതമായ ഈ സ്കൂളിലെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍ രാം പ്രവേഷ് താക്കൂറിന്റെ ആശയമാണ് ഈ ശിക്ഷാ എക്സ് പ്രസ്സ് എന്നത്.

publive-image

സ്കൂളിലെ കെട്ടിടങ്ങളെല്ലാം ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റ് പോലെ പെയിന്‍റ് ചെയ്ത് ശിക്ഷാ എക്സ്പ്രസ്സ്‌ എന്ന് പേരോടെ ഓരോ കെട്ടിടത്തിനും വെവ്വേറെ ടൈറ്റിലുകളും ,ക്ലാസ് നമ്പരുകള്‍ക്ക് പകരം കോച്ച് നമ്പരുകളും നല്‍കിയിരിക്കുന്നു.

ഉദാഹരണം ഒരു കെട്ടിടത്തിനു നല്‍കിയിരിക്കു ന്നത് 1019090 - CHILD FRIENDLY COMPARTMENT എന്നാണ് .ഇത് പോലെ ഊരോന്നിന്നും വെവ്വേറെ നമ്പരും പേരുകളും നല്‍കിയിട്ടുണ്ട്.

publive-image

ഈ പുതുമയില്‍ കുട്ടികളും രക്ഷിതാക്കളും വളരെ ആക്രുഷ്ടരാണെന്നും അവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഹെഡ് മാസ്റ്റര്‍ പറയുന്നു.

Advertisment