Advertisment

ഒരേയൊരു സഹോദരന്‍ കുളത്തില്‍വീണു മരണപ്പെട്ടതറിഞ്ഞോടിയെത്തിയ മൂന്നു സഹോദരിമാരും ആ കുളത്തില്‍ത്തന്നെ പിടഞ്ഞുമരിച്ചു

New Update

ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കിയ സംഭവം കണ്ടവര്‍ക്കും അറിഞ്ഞവര്‍ക്കും കണ്ണീരടക്കാനായില്ല... അത്ര ദാരുണമായിരുന്നു ദൃശ്യങ്ങള്‍.

Advertisment

ബീഹാറിലെ സഹര്‍സ, ജി.ബി റോഡില്‍ താമസക്കാരനായ സന്തോഷ്‌ ജയിസ്വാളിന്‍റെ 9 വയസ്സുള്ള മകന്‍ 'ചിരാഗ്' നെ മൂന്നു ദിവസമായി കാണാനില്ലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ റെയില്‍വേ ട്രാക്കിനടുത്തുള്ള കുളത്തില്‍ അവന്‍റെ മൃതദേഹം കണ്ട ആളുകളാണ് വീട്ടില്‍ വിവരമറിയിച്ചത്...

publive-image

സന്തോഷ്‌ ജയിസ്വാല്‍ വീട്ടിലില്ലായിരുന്നു. എന്നാല്‍ സഹോദരന്‍ മരണപ്പെട്ട വിവരം കേട്ടപ്പാടെ മൂന്നു സഹോദരിമാരും വീട്ടില്‍നിന്ന് അലറിവിളിച്ചുകൊണ്ട് കുളത്തിലേക്ക് പാഞ്ഞു. കുളത്തില്‍ അനുജന്‍റെ മൃതദേഹം കണ്ടതും ആളുകള്‍ നോക്കിനില്‍ക്കേ സഹോദരിമാര്‍ മൂവരും ആ കുളത്തിലേക്ക് ചാടി..

publive-image

കുളത്തില്‍ ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് കിടന്നത് ആരുമറിഞ്ഞിരുന്നില്ല. ആള്‍ക്കാര്‍ കാണ്‍കെ സഹോദരനൊപ്പം മൂന്നു സഹോദരിമാരും കുളത്തില്‍ത്തന്നെ തല്‍ക്ഷണം പിടഞ്ഞുമരിച്ചു..

വിവരമറിഞ്ഞു പോലീസും അഗ്നിശമനസേനയും ,വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുമെത്തി. മൃതദേഹങ്ങള്‍ കരയ്ക്കെടുത്തപ്പോഴേക്കും ജനങ്ങള്‍ കൂട്ടത്തോടെ വിലപിക്കുകയായിരുന്നു.

publive-image

ചിലര്‍ അക്രമാസക്തരായി. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ആക്രമിക്കുകയും റോഡുപരോ ധിക്കുകയും ചെയ്തു.

നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ കൂട്ടമരണമേല്‍പ്പിച്ച ആഘാതത്തില്‍നിന്ന് വീട്ടുകാരെപ്പോലെതന്നെ നാടും നാട്ടുകാരും ഇപ്പോഴും വിമുക്തരായിട്ടില്ല..

Advertisment