Advertisment

സഹാറ മരുഭൂമിയില്‍ മഞ്ഞുവീഴ്ച. പ്രതീക്ഷയോടെ ശാസ്ത്ര ലോകം

New Update

നോര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ യില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുശേഷം ആദ്യമായി വലിയതോ തിലുള്ള മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

Advertisment

publive-image

1979 ല്‍ ഇവിടെ മഞ്ഞുവീഴ്ച്ചയുണ്ടായെങ്കിലും അതത്ര കാര്യമായ അളവിലില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലഭാഗത്തും 18 ഇഞ്ച്‌ വരെ ഉയരത്തിലാണ് മഞ്ഞുറഞ്ഞു കൂടിക്കിടക്കുന്നത്.

ഈ ചിത്രങ്ങള്‍ സഹാറ മരുഭൂമിയിലെ Ain Sefra എന്ന സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരമുള്ള സ്ഥലത്ത് നിന്നുള്ളതാണ്.

publive-image

ലോകത്ത് ഏറ്റവും ചൂട് കൂടിയ ഈ മരുഭൂമിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വലിയതോതിലുള്ള മഞ്ഞുവീഴ്ച ശുഭസൂചകമായാണ് ശാസ്ത്ര ലോകം നോക്കിക്കാണുന്നത്. ഒരു പക്ഷേ 15000 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സഹാറ മരുഭൂമി ഹരിതാഭമാകാനുള്ള സാദ്ധ്യതയാണ് തെളിഞ്ഞുവരുന്നത്.

publive-image

publive-image

Advertisment