Advertisment

സ്റ്റീഫന്‍ ഹോക്കിംഗ് - സൃഷ്ടിയുടെ രചനയിലെ കൂടുതല്‍ രഹസ്യങ്ങള്‍ ലോകത്തിനു പകര്‍ന്നുതന്ന മഹാനായ വലിയ മനുഷ്യസ്നേഹി

New Update

മഹാനായ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിംഗ് വിടവാങ്ങി. സൃഷ്ടിയുടെ രചനയിലെ കൂടുതല്‍ രഹസ്യങ്ങള്‍ ലോകത്തിനു പകര്‍ന്നുതന്ന മഹാനായ ആ വലിയ മനുഷ്യസ്നേഹി, നിരവധി അറിവുകള്‍ നമുക്ക് സമ്മാനിച്ച ശേഷമാണ് തന്‍റെ 76 മത്തെ വയസ്സില്‍ നമ്മോടു വിടവാങ്ങിയത്.

Advertisment

1942 ജനുവരി 8 ന് ഇംഗ്ലണ്ട് ലെ ഓക്സ്ഫോര്‍ഡില്‍ ജനിച്ച അദ്ദേഹം 1959 ല്‍ നാച്ചുറല്‍ സയന്‍സ് പഠനശേഷം കേംബ്രിജില്‍ നിന്ന് പി.എച്ച്.ഡി എടുക്കുകയുണ്ടായി.

publive-image

1963 ല്‍ തന്‍റെ 21 മത്തെ വയസ്സില്‍ താന്‍ മോട്ടര്‍ ന്യൂറോണ്‍ (motor neurone) എന്ന അപൂര്‍വ്വ രോഗത്തി നടിമയാണെന്നും ഇനി രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നും ഡോക്ടര്‍മാരില്‍ നിന്ന് മനസ്സിലാക്കി.

1965 ല്‍ തന്‍റെ ശിഷ്യയായിരുന്ന Jane Wilde, നെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അദ്ദേഹത്തിനു മൂന്നു മക്കളുണ്ടായി.67 ല്‍ റോബര്‍ട്ട് എന്ന മകനും , 70 ല്‍ ലൂസി എന്ന മകളും മൂന്നാമ തായി 79 ല്‍ തിമോത്തി എന്ന മകനും. ഈ ബന്ധം 95 ല്‍ വേര്‍പിരിയുകയും അദ്ദേഹം Mason എന്ന മറ്റൊരു ശിഷ്യയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിവാഹ ബന്ധം വെറും അഞ്ചുവര്‍ഷമേ നീണ്ടു നിന്നുള്ളൂ. വളരെ പ്രശ്നബാധിതവുമായിരുന്നു. 2000 ത്തില്‍ അതും വേര്‍പെട്ടു. അതിനുശേഷം ആദ്യഭാര്യയുടെയും മക്കളുടെയും സംരക്ഷണയിലാണ് അദ്ദേഹം കഴിഞ്ഞത്.

23 മത്തെ വയസ്സില്‍ മരണം വിധിച്ച വൈദ്യശാ സത്രത്തിന്റെ കണക്കുക്കൂട്ടലുകള്‍ പിഴച്ചു. രോഗ ത്തെ വകവയ്ക്കാതെ തന്‍റെ പരിമിതികളില്‍ അചഞ്ചലനാകാതെ കര്‍മ്മപഥങ്ങളില്‍ ഒരു പോരാളിയെപ്പോലെ അദ്ദേഹം മുന്നേറി.

പ്രപഞ്ച രചനയുടെ രഹസ്യങ്ങളുടെ ആഴങ്ങളി ലേക്ക് അദ്ദേഹം ഒരു യോദ്ധാവിനെപ്പോലെ കടന്നുചെന്നു. ബിഗ്‌ ബാംഗ് ,ബ്ലാക്ക് ഹോള്‍ തിയറികള്‍ കൂടുതല്‍ വിശകലനം ചെയ്യപ്പെട്ടു.

1988 ല്‍ അദ്ദേഹം എഴുതിയ ' A Brief History Of Time' ന്‍റെ ഒരു കോടിയിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. 2014 ല്‍ അദ്ദേഹത്തിന്‍റെ ജീവിതത്തെ ആസ്പ്പദമാക്കി ഹോളിവുഡില്‍ നിര്‍മ്മിച്ച ചിത്രമായ 'The Theory of Everything' വന്‍ വിജയമായിരുന്നു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രതിപാദിച്ച ഗുരുത്വാക ര്‍ഷണ സിദ്ധാന്തത്തിന്‍റെ പുതിയ തലങ്ങളും സ്റ്റീഫന്‍ ഹാക്കിങ്ങ്സ് തന്‍റെ ബ്ലാക്ക് ഹോള്‍ തിയറി യില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുയുണ്ടായി. ഇതാണ് 1993 ല്‍ അദ്ദേഹം പുറത്തിറക്കിയ Black Hole and Baby Universes എന്ന പുസ്തകം. ആകെ 7 ബുക്കുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. എല്ലാം ശാസ്ത്ര ലോകവുമായി ബന്ധപ്പെട്ടവ.

അമേരിക്കയിലെ ഉന്നത ബഹുമതിയുള്‍പ്പെടെ അനവധി പുരസ്ക്കാരങ്ങള്‍ ഇതിനിടെ അദ്ദേഹ ത്തെ തേടിയെത്തി.

മനുഷ്യസ്നേഹിയും , തികഞ്ഞ യുക്തിവാദിയും ,മാനവസമൂഹത്തിനൊട്ടാകെ നിരവധി വിലപ്പെട്ട സംഭാവനകളും നല്‍കിയ മഹാനായ ശാസ്ത്രജ്ഞന്‍ പ്രോഫസ്സര്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ വിയോഗം ലോകത്തിനു വലിയ നഷ്ടം തന്നെയാണ്.

Advertisment