Advertisment

ടോയിലറ്റ് നിറഞ്ഞുകവിഞ്ഞു; വിമാനം ഹോംകോംഗിനുപകരം അലാസ്ക്കയില്‍ ലാന്ഡ് ചെയ്തതിനു പിന്നിലെ കഥ

New Update

ഇക്കഴിഞ്ഞ തിങ്കളാഴ്ച United Airlines ന്‍റെ 245 യാത്രക്കാരുമായി ഷിക്കാഗോയില്‍ നിന്ന് ഹോംഗ് കോംഗിനു പോകുകയായിരുന്ന ഫ്ലൈറ്റ് നമ്പര്‍ UA 895 വിമാനത്തിന്‍റെ രണ്ടു ടോയിലറ്റ്കളും നിറഞ്ഞുകവിഞ്ഞതിനാല്‍ അടിയന്തരമായി അലാസ്ക്കയില്‍ വിമാനം ലാന്ഡ് ചെയ്യുകയായിരുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം.

Advertisment

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിയറ്റ്നാം വംശജ നായ ഒരമേരിക്കന്‍ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അയാള്‍ രണ്ടു ടോയിലറ്റുക ളിലും മലം വിതറി വൃത്തികേടാക്കുകയയിരുന്നുവത്രേ...

publive-image

അലാസ്ക്ക എന്‍കറേജ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി വക്താവ് ലെഫ്റ്റനന്റ് 'ജോയി ഗാമെച്ചെ യാണ് ' ഈ വിവരം അറിയിച്ചത്.

അയാള്‍ എന്തിനിത് ചെയ്തുവെന്നോ , ഭീഷണി വല്ലതും ഉണ്ടായിരുന്നോ എന്നൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

22 കാരനായ ഒരു യാത്രക്കാരന്‍ വിമാനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതിനാലാണ് വിമാനം അടിയന്തരമായി അലാസ്ക്കയില്‍ ഇറക്കെണ്ടിവന്നതെന്നാണ് എയര്‍ലൈന്‍സ്‌ അവരുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.

യാത്രക്കാരെ പുറത്തിറക്കി അലാസ്ക്കയിലെ ഒരു ഹോട്ടലില്‍ താമസിപ്പിച്ചശേഷം പിറ്റേ ദിവസം മറ്റൊരു വിമാനത്തിലാണ് അവരെ ഹോംകോംഗിലേക്ക് കൊണ്ടുപോയത്.

യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് ഇനിയും വെളിപ്പെടേണ്ടിയിരിക്കുന്നു.

Advertisment