Advertisment

സ്ത്രീകള്‍ ആരെക്കാളും പിന്നിലല്ല. പെണ്‍കരുത്തിലെ വീരാംഗനകള്‍ !

New Update

സ്ത്രീകള്‍ക്ക് തുല്യ അധികാര വും അവകാശവും ഒക്കെ നല്‍കണമെന്ന വാദം കാലാകാലങ്ങളായി ഉയരുന്നുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇന്നും അതൊന്നും പ്രാവര്‍ത്തിക മായിട്ടില്ല. ജനസംഖ്യയുടെ പകുതിയോ അതിലധി കമോ വരുന്ന അവര്‍ക്ക് അര്‍ഹമായ അധികാരങ്ങളും സ്ഥാനവും നല്‍കാന്‍ പുരുഷമേധാവിത്വമുള്ള സമൂഹം ഇനിയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

Advertisment

സ്ത്രീകള്‍ ആരെക്കാളും പിന്നിലല്ല എന്നതിനുള്ള ദൃഷ്ടാന്തമാണ് ഇവിടെ പരിചയപ്പെടുത്തുന്ന വെത്യസ്തരായ 10 വനിതകള്‍. അവര്‍ അവരുടെ പ്രവര്‍ത്തന മേഖലകളില്‍ ശ്രദ്ധേയമായ മുഖമുദ്ര പതിപ്പിച്ചവരാണ്. നമുക്കവരെ പരിചയപ്പെടാം.

publive-image

01. നാഗമ്മാള്‍. (യോഗാ മാസ്റ്റര്‍ ) ഡല്‍ഹിയില്‍ താമസിക്കുന്ന 99 വയസ്സുള്ള ഇവരില്‍ നിന്ന് ഇപ്പോഴും നൂറോളം പേര്‍ യോഗ അഭ്യസിക്കുന്നുണ്ട്. 5 മക്കളും 12 കൊച്ചുമക്കളും അവരുടെ 11 മക്കളും അടക്കം 30 അംഗങ്ങളുള്ള വലിയൊരു കുടുംബ ത്തിലെ അംഗം. ഇന്നുവരെ ആശുപത്രിയില്‍ പോയിട്ടില്ല. പഞ്ചസാര ഉപയോഗിക്കില്ല. പച്ചക്കറിയാണ് മുഖ്യ ആഹാരം. മാംസം ,മത്സ്യം ഇവയൊന്നും കഴിക്കാറില്ല.

publive-image

02. അവനി ചതുര്‍വേദി ( വനിതാ ഫൈറ്റര്‍ പൈലറ്റ്‌ ) ഒറ്റയ്ക്ക് ഫൈറ്റര്‍ പ്ലെയിന്‍ പറത്തി (21/02/18) ചരിത്രം കുറിച്ച ഈ 24 കാരി മദ്ധ്യപ്രദേശിലെ റീവ സ്വദേശിനിയാണ്.

publive-image

03. അലിഷാ അബ്ദുള്ള ( റേസിംഗ് ഡ്രൈവര്‍ ) 28 കാരിയായ ഈ ചെന്നൈ സ്വദേശിനി 14 മത്തെ വയസ്സില്‍ ദേശീയ കാര്‍ റേസിംഗില്‍ പുരുഷന്മാ ര്‍ക്കൊപ്പം നാലാം സ്ഥാനവും 19 മത്തെ വയസ്സില്‍ ബൈക്ക് റേസിംഗില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി.

publive-image

04. മമതാ ദേവി. 35 കാരിയായ ഈ മണിപ്പൂര്‍കാരി ഭാരതത്തിലെ ആദ്യ മഹിളാ ബോഡി ബില്‍ഡ റാണ്. 2012 ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു.

publive-image

05. പ്രവീണ സോളമന്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ കരസ്ഥമാക്കിയിട്ടുള്ള ഇവര്‍ കഴിഞ്ഞ നാല ര വര്‍ഷമായി ചെന്നൈ ഡമ്പിംഗ് യാര്‍ഡിലുള്ള ശ്മശാനത്തില്‍ ശവദാഹം നടത്തുന്ന ചുമതലക്കാ രിയാണ്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന ശ്മശാനത്തില്‍ അവര്‍ ഒരു എന്‍.ജി.ഒ യുടെ ഭാഗമായാണ് കയറിപ്പറ്റിയത്.

publive-image

06. ടെസ്സി തോമസ്‌ . വിവരണങ്ങള്‍ ആവശ്യമില്ലാ ത്ത വ്യക്തിത്വം. അഗ്നി 4, 5 മിസൈല്‍ വികസനത്തില്‍ 55 കാരിയായ ഈ മലയാളി വനിതാ രത്നത്തിന്റെ പങ്ക് വളരെ വിലപ്പെട്ടതാണ്‌. മിസൈല്‍ വുമണ്‍ എന്നാണ് അറിയപ്പെടുന്നത്.

publive-image

07.സുരേഖാ യാദവ് . 2010 ല്‍ ലോക്കോ പൈലറ്റ്‌ ആയ ഇവര്‍ ഇപ്പോള്‍ ലോക്കോ ഡ്രൈവര്‍മാര്‍ക്ക് മുംബയിലെ കല്യാണില്‍ ട്രെയിനിംഗ് നല്‍കുക യാണ്. 52 വയസ്സുണ്ട്.

publive-image

08. ഇന്ദ്രാണി പ്രസാദ് വര്‍മ്മ. 1999 ല്‍ രാജ്യത്തെ ആദ്യ വനിതാ മൈനിംഗ് എഞ്ചിനീയര്‍ ആയ ഇവര്‍ക്ക് വനിത എന്ന ഒറ്റക്കാരണത്താല്‍ കോര്‍സിന് അഡ്മിഷന്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് കോടതിവിധി സമ്പാദിച്ചാണ് പഠനം നടത്തിയത്.

publive-image

09. ജമീത ഇമാം. മലപ്പുറം വണ്ടൂര്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റി യുടെ സെക്രട്ടറിയായ ഇവര്‍ ഇക്കഴി ഞ്ഞ ജനുവരി 26 ന് വെള്ളിയാഴ്ച നമസ്ക്കാരത്തിന് അവിടെ ഇമാം ആയിരുന്നു. ആദ്യ വനിതാ ഇമാം.

publive-image

10. സീമാ റാവു. മിലിട്ടറി മാര്‍ഷല്‍ ആര്‍ട്ടില്‍ 7 മത് ഡിഗ്രി കരസ്ഥമാക്കിയിട്ടുള്ള 48 കാരിയായ ഇവര്‍ രാജ്യത്തെ ഒരേയൊരു മഹിളാ കമാന്‍ഡോ ട്രെയിനറാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ ഒരു രൂപ പോലും ഫീസ്‌ വാങ്ങാതെയാണ് ട്രെയിനിംഗ് നല്‍കുന്നത്.

Advertisment