Advertisment

യുക്തമായതിനെ തിരിച്ചറിഞ്ഞവന്റെ പാണ്ഡിത്യത്തിന്റെ നിശ്ശബ്ദതതയാണ് നിരീശ്വരവാദം

author-image
admin
New Update

- മുബാറക്ക് കാമ്പ്രത്ത്

Advertisment

"Atheism is not a disbelief in gods or a denial of gods; it is a lack of belief in gods."

#നിരീശ്വരവാദം എന്നത് ദൈവം ഇല്ല എന്നതോ ദൈവ വിശ്വാസത്തിനു എതിരാണ് എന്നതോ മതം ശരിയല്ല എന്നതോ അല്ല , അത് ദൈവങ്ങളിൽ വിശ്വാസമില്ലായ്മയാണ്. അതൊരു വിശ്വാസപ്രമാണതിഷ്‌ടിതമോ വിശ്വാസ ചിന്താധാരയോ അല്ല. നിരീശ്വരവാദം വിശ്വാസം ആണെങ്കിൽ "സ്റ്റാമ്പ് കളക്ഷൻ പോലെ കളക്ട് ചെയ്യാത്തതും ഒരു ഹോബിയായി കണക്കാക്കേണ്ടി വരും"

മനുഷ്യന്റെ #ചിന്താമനസ്സ് എന്നും ഇപ്പോഴും ഒരു വിത്ത് കാത്തിരിക്കുന്ന ഫലഭൂയിഷ്ടിയുള്ള മണ്ണാണ്. അതിലേക്ക് യുക്തിയും ശാസ്ത്രവും പ്രായോഗികതയും ഒരു ഉദാഹരണവും ചേർത്ത് വിത്തെറിഞ്ഞാൽ, ആ വിത്ത് അവിടെ കിടന്ന് അളക്കാനുള്ള വഴികൾ തേടും.

ഒരുപക്ഷെ അത് വരെ ശ്രദ്ധിച്ചിട്ടില്ലാത്ത വസ്തുതകൾ ശ്രദ്ധിച്ച് തന്റെ ചിന്താമനസിൽ വളരുന്ന വിത്തിനെ വളർത്താനുള്ള "ശരികളായും തെറ്റുകളായും" അതിനെ നിർവചിക്കാൻ അയാൾക്ക് കഴിയും. അത് കൊണ്ടാണ് മതങ്ങൾ "അമിത ചിന്തയെ നിയന്ത്രിക്കുന്ന നിലപാടുകൾ നിയമമായി നിലനിർത്തിയത്"

രണ്ടു സമയ നഷ്ടങ്ങൾ തിരിച്ചറിയാൻ നമുക്ക് കഴിയുന്നു. ഭൗതികത തേടുന്ന #മതപണ്ഡിതരും അസ്തിത്വത്തിനായ് മതത്തെ പോസ്റ്റ്മോർട്ടം ചെയ്തു ജീവിക്കുന്ന #യുക്തിവാദി/നിരീശ്വരവാദിയും.

ആദ്യ വർഗം മതത്തെ ശാസ്ത്രവുമായും വർത്തമാന കാലവുമായും സംയോജിപ്പിക്കാൻ കഠിനമായി ശ്രമിക്കുന്നത് കാണാം. നിലവിൽ ഉള്ള ഗ്രന്ഥങ്ങൾ പൂർണമാണെന്നും അത് ഉൾക്കൊള്ളണമെന്നും പ്രഖ്യാപിക്കുന്നവർ തന്നെ "അതിൽ സംതൃപ്തരാവാതെ" സ്വയവും മറ്റുള്ളവർക്കും ന്യായികരണ വിജയത്തിനായ് കൂടുതൽ കണ്ടെത്തലുകളും തെളിവുകളും നിരത്തുന്നു...

രണ്ടാമത്തെ വിഭാഗം "ഞാൻ അവനല്ല" എന്ന് സ്ഥാപിക്കാനും നിലനിൽക്കാനും ആയി മതവിശ്വാസങ്ങളെ പൊളിച്ചെഴുതാനും തെറ്റാണ് എന്ന് സ്ഥാപിക്കാനും ശ്രമിക്കുന്നു. രണ്ടു സമാന്തര സമയ നഷ്ടങ്ങൾ ആണ് സംഭവിക്കുന്നത്. ശൂന്യതയിൽ നിന്നും ശാസ്ത്രം വളർന്നത് പോലെത്തന്നെ സമൂഹത്തിൽ നിന്നും മത ചിന്തകളും നിയമാവലികളും വളർന്നു വന്നു എന്ന ചരിത്രം രണ്ടു പേരും അങ്ങ് മനപ്പൂർവം മറന്നു, ഒരാൾ മറ്റൊരാളുടെ ഭൂമികയിൽ കടന്നു കയറി എന്ന നിലയിൽ സംവദിക്കുന്നു..

ലോകത്തിനു അവസാനം വരെ നിലനിൽക്കാൻ എല്ലാ നിർദേശവും നൽകിയ വിവിധ മത ഗ്രന്ഥങ്ങളും പ്രവാചകരും പക്ഷെ വികസനോന്മുഖ കണ്ടുപിടുത്തങ്ങൾക്ക് ഒരു സംഭവനയും നൽകിയില്ല എന്നത് എടുത്തുകാണേണ്ട ഒന്നാണ്.

മനുഷ്യന്റെ ഭൂമിയിലെ ജീവിതത്തിന്റെ വിപ്ലവകരമായ മാറ്റങ്ങൾ ആയ "ചക്രം, വൈദ്യുതി, ഗുരുത്വാകർഷണം, മൊബൈൽ, റേഡിയോ, വാഹനം, ഇന്ധനങ്ങൾ, മരുന്നുകൾ" എന്നീ മേഖലയിൽ നാമമാത്രമായ ഇടപെടലുകൾ സർവ്വശക്ത ദൈവിക മത പ്രവാചകരുടെ ഭഗത് നിന്നുണ്ടായില്ല എന്നതും അതിൽ മിക്കതും മതവിശ്വാസം ശക്തമല്ലാതിരുന്ന സാധാരണ ജനങ്ങളിൽ നിന്നുള്ളവർ ആണ് കണ്ടു പിടിച്ചതും എന്നത് യുക്തിവാദി/ ശാസ്ത്ര വാദികൾക്ക് മതവാദികളുടെ വായടപ്പിക്കുന്ന മുഖ്യ ആയുധമാണ്.

ഓരോ വ്യക്തിഗത ചിന്തയും പലരാൽ ഏറ്റെടുത്താൽ വളർന്നു വന്നേക്കാവുന്ന ഒരു തത്വമാണ്, ആശയമാണ്, ആദർശമാണ്. പക്ഷെ എല്ലാ വിത്തും അത്തരം മാസ്മരിത കാണിക്കുന്നില്ല എന്നതിനാൽ വിശ്വാസ / അവിശ്വാസ പ്രമാണങ്ങൾ എല്ലാം വിജയിക്കുന്നില്ല.

നിരീശ്വരവാദം ഈശ്വരൻ ഇല്ല എന്ന് വിശ്വസിക്കൽ ആണ്, മത വിരോധമാണ് , മത നിഷേധമാണ് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്, നിരീശ്വരവാദികളിൽ പലരും തന്നെ "ഞാൻ നിരീശ്വര വാദിയാണ്" എന്ന് സ്ഥാപിക്കാൻ നിലവിലെ യാഥാസ്ഥിതിക മത ദർശനങ്ങളുടെ പൊള്ളയായ ഭാഗങ്ങളെ തർക്കവിഷയമാക്കി തെറ്റാണെന്ന് സ്ഥാപിക്കാന് ശ്രമിക്കാറുണ്ട്.

ഏറ്റവും എസ്റ്റാബ്ലിഷ് ആയ സെമസ്റ്റിക് മതങ്ങൾ ആയ ജൂത- ക്രിസ്ത്യൻ- ഇസ്ലാം മതനകളെയാണ് ഇത്തരം നിരീശ്വര വാദത്തിന്റെ മേൽവിലാസം തേടുന്നവർ പൊളിച്ചെഴുതാൻ ശ്രമിക്കുന്നത്. #യുക്തിയും #ശാസ്ത്രവും വർത്തമാനകാല സംഗതികളും കൊത്തിണക്കിയാൽ അത് ഒരു പരിധി വരെ ഒരു വിശ്വാസിയെ പോലും "ശരിയാണല്ലോ" എന്ന് ചിന്തിപ്പിക്കുന്ന വിധം വിജയിക്കുന്നനും ഉണ്ട്. അതിന്റെ മുഖ്യ കാരണം മതവിശ്വാസികളിൽ മത പണ്ഡിതർ അടിച്ചേൽപ്പിച്ച "അമിതമായി ചിന്തിക്കരുത്" എന്ന നിയന്ത്രണമാണ്.

വളരെ യുക്തമായ പ്രയോഗങ്ങളിലൂടെ നിരീശ്വര വാദി വിശ്വാസിയെ അയാളുടെ ഈ അതിര് വരമ്പിനു അപ്പുറത്തേക്ക് ആനയിക്കും. അവിടെയാണ് വിശ്വാസവും അവിശ്വാസവും അന്ധവിശ്വാസവും വേർതിരിക്കാൻ യുക്തിവാദിയുടെ മാനവിശ്വാസിക്ക് കഴിയുന്നത്. ഒരു പക്ഷെ അയാൾ അയാളുടെ മത സംഗീതയുടെ യഥാർത്ഥ വിശ്വാസത്തിലേക്ക് അഭയം പ്രാപിക്കുകയോ മറ്റൊരു യുക്തിവാദി ആയി മാറുകയോ ചെയ്യും.

മത വിശ്വാസ ആചാരങ്ങളുടെ/ അനാചാരങ്ങളുടെ തർക്കത്തിൽ നിന്നും "ഇല്ലായ്മയുടെ" അനുഭൂതിയിലേക്ക് "നിശബ്ദമാവുക " എന്നതാണ് യുക്തിവാദ/ നിരീശ്വര വാദത്തിന്റെ ഏറ്റവും ഉന്നതമായ ആവിഷ്ക്കാരം.

യുക്തമായതിനെ തിരിച്ചറിഞ്ഞവന്റെ പാണ്ഡിത്യത്തിന്റെ നിശ്ശബ്ദതതയാണ് നിരീശ്വരവാദം, Atheism is the silence of knowlagible realisation of the logic.

Advertisment