Advertisment

മുലയൂട്ടുന്ന പ്രസിദ്ധീകരണം നോക്കി ആണുങ്ങൾ ആകാതെ കുഞ്ഞിന്റെ പിതാവായി നിന്ന് ചിന്തിക്കൂ

New Update

"നല്ല ഒരു മെസ്സേജ് നൽകാൻ,പണത്തിനു വേണ്ടി ആണെങ്കിലും ഇങ്ങനെ അഭിനയിച്ച മോഡൽ സ്ത്രീയെ ഞാൻ അഭിനന്ദിക്കുന്നു."

-------------------------

മുലയൂട്ടുന്ന അമ്മമാരോ,മുലയൂട്ടിയിരുന്ന അമ്മമാരുടെയോ പ്രതിക്ഷേധവും പ്രസ്ഥാവനകളും നവ മാധ്യമത്തിൽ കാണുന്നില്ല. മുലകളിലും, നിതംബങ്ങളിലും, നീണ്ടമുടിയിലും, പട്ടു ഉടുപ്പുകളിലും, കസവു മുണ്ടിലും ഒക്കെ സൗന്ദര്യ സങ്കല്പം ഉറപ്പിച്ച മലയാളി പുരുഷന്മാരുടെ വരികൾ മാത്രം.

Advertisment

ഇനി പൊതുസ്ഥലങ്ങളിലോ, സ്വന്തം വീടുകളിലോ,ബസ്സിലോ, വിശേഷ വീടുകളിലോ വച്ച് കുഞ്ഞിന് മുലയൂട്ടിയപ്പോൾ പുരുഷന്മാരിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ വച്ച് സ്ത്രീകൾ എഴുതട്ടെ. ഒരു പ്രസിദ്ധീകരണത്തിന്റെ കവർ ചിത്രത്തിൽ ഒരു മോഡൽ ഒരു സന്ദേശം നൽകുമ്പോൾ പൊങ്കാല ഇടുന്നവർ കുഞ്ഞുങ്ങളുടെ അവകാശത്തെ പറ്റി വാദിക്കുന്നവർ, സ്ത്രീ സ്വാതന്ത്രത്തിന്റെ അതിരുകൾ ലംഘിക്കുന്നു എന്ന് പറയുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്?

publive-image

മുല കൊടുക്കുന്ന അമ്മമാർ കുട്ടിയുടെ മുഖത്ത് നോക്കുന്നില്ല എന്നതോ? അതോ അവൾ അവരുടെ മാറിടം തുറന്നു വച്ചിരിക്കുന്നു എന്നതോ?എവിടെ ആണ് തെറ്റ്?

(A ) സർട്ടിഫിക്കറ്റ് പടത്തിൽ രണ്ടു നഗ്നമായ കാലുകൾ പുതപ്പിനു വെളിയിൽ പുണര്ന്നു കാണുമ്പോൾ, തിയേറ്ററുകളിൽ ആർത്തു രസിക്കുന്നവർ ആണ് മലയാളികൾ...അവർ മുലകൊടുക്കുന്നതു ഇനി പുതപ്പിനടിയിൽ ആയാൽ പോലും എത്തി നോക്കും. എന്നതാണ് ബഹു ഭൂരി പക്ഷത്തിന്റെയും സ്വഭാവം.

"നല്ല ഒരു മെസ്സേജ് നൽകാൻ,പണത്തിനു വേണ്ടി ആണെങ്കിലും ഇങ്ങനെ അഭിനയിച്ച മോഡൽ സ്ത്രീയെ ഞാൻ അഭിനന്ദിക്കുന്നു. ഇതിൽ പുരുഷന്മാരെ കരി വാരി തേയ്ക്കുന്ന, അപമാനിയ്ക്കുന്ന ഒന്നും ഞാൻ കാണുന്നില്ല.. സ്ത്രീകൾ സ്വന്തം ശരീര വടിവും, സൗന്ദര്യവും നഷ്ടപ്പെടും എന്ന വിഭ്രാന്തിയ്ക്കു അടിമപ്പെടാതെ, നാണവും, മടിയും കൂടാതെ സ്വതന്ത്രമായി മുലയൂട്ടട്ടെ...

മുലയൂട്ടുന്ന ചിത്രത്തിന്റെ പേരിൽ കുഞ്ഞുങ്ങളെ അപമാനിച്ചു, പുരുഷന്മാരെ അപമാനിച്ചു എന്ന് പറയുന്നവർ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആലിലയിൽ പിഞ്ചു കുഞ്ഞിനെ കെട്ടിവച്ചു നഗര പ്രദിക്ഷണം ചെയ്തത് കണ്ടില്ല എന്ന് തോന്നുന്നു... നിങ്ങൾ ആണുങ്ങൾ ആകാതെ "കുട്ടിയുടെ പിതാവിന്റെ" റോളിൽ നിന്നു ചിന്തിച്ചാൽ ചിലപ്പോൾ സ്വയം ഉത്തരം ലഭിച്ചേക്കാം.

Advertisment