Advertisment

ജാതി, മതം, എത്ര കുട്ടികൾ വേണം എന്നത് വ്യക്തിപരമായ അവകാശങ്ങൾ ആണ് എങ്കിൽ കൃത്യമായ വിവരങ്ങൾ, ആഹ്വാങ്ങൾ ജനങ്ങൾക്ക് നല്‌കുക എന്നത് സർക്കാരിന്റെയും കടമ കൂടി ആണ്

New Update

മുക്കിടയിൽ ജാതി മത കോളങ്ങളിൽ നിറഞ്ഞ കുഞ്ഞുങ്ങൾ ആണ് കൂടുതലും. സർക്കാർ കണക്കുകൾ സാങ്കേതികതയുടെ പിശകുകൾ മാത്രം. വ്യക്തമായ പഠനമോ, ഇടകലർന്ന പരിശോധനയോ കൂടാതെ വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടുകൾ അതെ പാടി സഭയിൽ വച്ച് തെറ്റി ധാരണ പരത്തിയ അദ്ധ്യാപകൻ കൂടി ആയ വിദ്യാഭ്യാസ മന്ത്രി കുറച്ചു കൂടി ശ്രദ്ധ പുലർത്തേണ്ടത് ആയിരുന്നു.

Advertisment

1,23,630 സ്‌കൂൾ കുട്ടികളും, ഹയര്‍ സെക്കന്‍ഡറിയില്‍ 517 കുട്ടികളും ജാതി രേഖപ്പെടുത്തിയിട്ടില്ല എന്ന് പറയുമ്പോൾ സ്‌കൂൾ റെക്കോര്ഡുകളിൽ ജാതി കോളങ്ങൾ നിറഞ്ഞു നിൽക്കുന്നു എന്നത് പകൽ പോലെ സത്യവും ആണ്. ഒന്നുകിൽ സർക്കാർ മികവ് കാണിയ്ക്കാൻ തെറ്റായ പ്രസ്താവനകൾ നടത്തി വീമ്പു പറയുന്നു, സ്വയം ആശ്വസിക്കുന്നു.

publive-image

അതുമല്ല എങ്കിൽ, ജാതി മതങ്ങൾ നിർബന്ധമായും പൂരിപ്പിയ്‌ക്കേണ്ട എന്ന നിയമത്തെ സാധൂകരിയ്ക്കാൻ നടത്തുന്ന ഈ പ്രഗ്യാപനങ്ങളിൽ നിന്നും എന്ത് നേട്ടം ആണ് സർക്കാർ നേടുന്നത്? ഭരണ വളർച്ചയോ ? അതോ ഭരണ വീഴ്ചയോ?

യഥാർത്ഥ വസ്തുത ഇത് മാത്രമാണ്. സ്‌കൂളുകളിൽ രക്ഷകർത്താക്കൾ നൽകിയ അപേക്ഷയിൽ 95 % അധികം പേർ ജാതിയും,മതവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ "സമ്പൂർണ്ണ" എന്ന സർക്കാർ സോഫ്റ്റ് വെയറിൽ കുട്ടികളുടെ രേഖകൾ രേഖപ്പെടുത്തുന്ന അധ്യാപകരോ, ചുമതലപ്പെട്ട ഉദോഗസ്ഥരോ, നിർബന്ധിത കോളം അല്ലാത്ത ജാതി മത കോളങ്ങൾ "സ്കിപ്പ്" ചെയ്തു വിവരങ്ങൾ പൂർത്തിയാക്കി കമ്പ്യൂട്ടറിൽ നടപടികൾ പൂർത്തി കരിച്ചു എന്നണ് കൊണ്ടാണ് ഈ തെറ്റുകൾ കടന്നു കൂടിയത്.

പൊതു ജനനങ്ങൾക്കു നിയമ സഭയിൽ എങ്കിലും വ്യക്തവും,സത്യവും ആയ വിവരങ്ങൾ സർക്കാർ നൽകണം എന്ന ചുമതല ഭരണാധികാരികൾ ശ്രദ്ധിയ്‌ക്കേണ്ട ഒന്നാണ്.

"വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് " അത് സഭയ്ക്ക് പുറത്തു പോരെ.. ഇവിടെ നിങ്ങൾ ജന പ്രതിനിധികൾ ആണ് പാർട്ടി പ്രതിനിധികൾ എന്നത് പാർട്ടി ആപ്പീസിൽ മാത്രമാണ്.

കൃത്യമായ വിവരങ്ങൾ, പ്രത്യേകിച്ച് വളരെ സെൻസിറ്റീവ് ആയ ജാതി, മതം, വർഗ്ഗം, എന്നീ വിഷയങ്ങളിൽ എങ്കിലും കൃത്യത ഉറപ്പാക്കിയാൽ നാം രണ്ടു നമുക്ക് രണ്ടു എന്ന സർക്കാർ പോളിസിയെ മറികടക്കുന്നതിനുള്ള ആഹ്വാങ്ങൾ പോലെ ഇനി നിർബന്ധമായും ജാതിയും മതവും രേഖപ്പെടുത്തണം എന്ന ആഹ്വാങ്ങളിൽ നിന്നും മത നേതാക്കൾ ഒഴിഞ്ഞു നിൽക്കാൻ എങ്കിലും ഇത് സഹായം ആകും എന്നും,.. ജാതിയും, മതവും, എത്ര കുട്ടികൾ വേണം എന്നത് എല്ലാം വ്യക്തിപരമായ അവകാശങ്ങൾ ആണ് എങ്കിലും ഇന്ത്യ പോലുള്ള രാജ്യത്തു സ്വയം വിലയിരുത്തലുകൾ നടത്തി ഓരോ വ്യക്തികളും പ്രവർത്തിയ്ക്കേണ്ടത് ആണ് എന്ന് മാത്രം അടിവരയിടുന്നു.

Advertisment