Advertisment

ലോക കേരള സഭയും, പ്രാഞ്ചിയേട്ടന്മാരും, അവകാശികളും

New Update

രാണീ പ്രാഞ്ചിയേട്ടൻ?.. പുതുപ്പണക്കാരന്റെ പൊളിച്ചെഴുത്താണ് പ്രാഞ്ചിയേട്ടൻ. എന്നാൽ നോർത്ത് അമേരിക്കയിൽ നിരവധി പ്രാഞ്ചിയേട്ടന്മാരെ നമുക്ക് നിത്യവും കാണാം. സമീപകാല ഓൺലൈൻ പത്രങ്ങളിൽ പ്രവാസികളുടെ രക്തം തിളക്കുന്ന എന്ന് കടുപ്പിച്ചു എഴുതുന്ന ചില ഞണ്ടുകൾ.

Advertisment

മലയാളികളുടെ പേരിൽ സമാജങ്ങൾ ഉണ്ടാക്കി വാർഷിക പൊതുയോഗങ്ങൾ അംഗങ്ങളെ അറിയിക്കാതെ അളിയനും, ഞാനും, പിന്നെ കുറെ മത പ്രതിനിധികളും കൂട്ടുകാരും കൂടി ഭരണം പങ്കു വയ്ക്കുന്ന സ്ഥിരം സ്ഥാപക പ്രസിഡന്റുമാർ ഭരിക്കുന്ന ചുണ്ണാമ്പ് കട്ടകൾ.

ഒന്നുകിൽ സമൂഹത്തിനോ,കുടുംബത്തിനോ അദ്ധ്വാനിച്ചു കൊണ്ട് വരുന്ന പണത്തിന്റെ,വിയർപ്പിന്റെ അനുഭവം വേണം ഇതൊന്നും ഇല്ലാതെ ആരുടെയോ കണ്ണീർ ഒപ്പാനെന്ന പേരിൽ മറ്റുള്ളവന്റെ വിയർപ്പു നക്കുന്നവർ.

publive-image

ഈ നേതാക്കന്മാർ ഒക്കെ വിദേശം കാണുന്നതിന് മുൻപേ തന്നെ ഗൾഫ് മലയാളികൾ പല ആവശ്യങ്ങളും കേരളത്തിലെ മാറിവരുന്ന സർക്കാരുകൾക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നു.ആ കാലങ്ങളിൽ അമേരിക്കയിലും,കാനഡയിലും പോയ മലയാളികൾ ഭൂമിയ്ക്കും,സ്വർഗ്ഗത്തിനും ഇടയിൽ വേറെ ഒരു ലോകത്തു മക്കളെ മലയാള ഭാഷയിൽ നിന്ന് പോലും അകറ്റി നിറുത്തിയവർ ആയിരുന്നു.

ആഷ് ബുഷ് ജീവിതം. മലയാളി,.. സായിപ്പും മദാമ്മയും ആയ ഒരു കാലം. പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ മലയാളി കൂട്ടായ്മകൾ തുടങ്ങി കോട്ടുംസൂട്ട്‌, പട്ടും അണിഞ്ഞു. ചുരുക്കം ചിലർ മാത്രം നാടിനെ മറക്കാതെ പാവങ്ങളെ സഹായിച്ചു. അങ്ങിനെ ഉള്ളവരിൽ കുറച്ചു പേരെ ലോക കേരളം സഭ തിരഞ്ഞെടുത്തു. അതിൽ വികാരം കൊണ്ട് സ്വയം പ്രഖ്യാപിതൻമാർ പത്രങ്ങളിൽ വാർത്തകൾ ഇട്ടു പുളകം അണിഞ്ഞു...സ്വയം കോരിത്തരിച്ചു ..

അർഹതയുള്ളവരെ സർക്കാർ തെരഞ്ഞെടുത്തു അഭിനന്ദിച്ചു,അല്ലാത്തവർ (പ്രാഞ്ചികൾ) പ്രതികരിച്ചു പിന്നാമ്പുറങ്ങളിൽ ഇടം തേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ് കോഴിക്കോട്ടു വിളിച്ചു കൂട്ടിയ രഹസ്യ യോഗത്തിൽ തെക്കൻ ജില്ലയിലെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഒരു പ്രാഞ്ചിയ്ക്കു കൊടുത്ത തുക കേട്ടാൽ ചിലപ്പോൾ പ്രവാസി മലയാളികൾ ഞെട്ടും...

സത്യം പറയട്ടെ...70 % അധികം മലയാളികളും കേരളത്തിലെ ദൈനനം ദിന പ്രശ്നങ്ങളിൽ ഇടപെടാനോ, പ്രതികരിക്കാനോ താത്പര്യം ഇല്ലാത്തവരും, മലയാള പത്രങ്ങൾ വായിക്കാത്തവരും ആണ്. തൊഴിൽ പരമായും, കുട്ടികളുടെ പഠന കാര്യങ്ങളിലും അവർ കേരളത്തിൽ ഉള്ളവരിലേക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നവരും, 6 മണിക്കൂറിൽ താഴെ (4 മണിക്കൂർ നിരന്തരം) മാത്രം ഉറങ്ങുന്നവരും ആണ്.

ഇനി ഈ ചോദ്യം എന്നോട് ചോദിച്ചവരോട് ഞാൻ ഒന്ന് ചോദിയ്ക്കട്ടെ.. ആർക്കാണ് ലോക കേരളം സഭയിൽ പ്രാതിനിധ്യം വേണ്ടത്? വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തു ജീവിച്ചു തൊഴിൽ ചെയ്യുന്ന അതാത് രാജ്യത്തു കരം ഒടുക്കി, അവിടത്തെ ആരോഗ്യ, വിദ്യാഭ്യാസ, പെൻഷൻ, ഡിസെബിലിറ്റി സൗകര്യങ്ങൾ അനുഭവിച്ചു, 65 കഴിഞ്ഞു വടക്കേ അമേരിക്കയിൽ മഞ്ഞു വീഴുമ്പോൾ കേരളത്തിലെ സുഖ കാലാവസ്ഥ അനുഭവിക്കാൻ വരുന്നവർക്കോ? അതോ എന്നെയും നിന്നെയും പോലെ ഇന്ത്യയിൽ കിട്ടിയതും, ഉണ്ടാക്കിയതും ആയ സ്വത്തു വകകൾ ആരും അടിച്ചു മാറ്റാതെ, വസ്തുവകകളിൽ ഉള്ള കുളവും കണ്ടവും നികത്താനുള്ള അനുമതിയോ?

പ്രാതിനിധ്യം വേണം ഗൾഫ് മലയാളിക്കും, നാടിന്റെ തുടിപ്പറിയുന്ന ചെറുതും വലുതും ആയ പ്രാദേശിക ക്ളബുകൾക്കും അവരുടെ പ്രതിനിധികൾക്കും എന്ന് അടിവരയിടുന്നു

സ്വയം പ്രഖ്യാപിത പ്രാഞ്ചികൾക്കു ഇപ്പോൾ ആലും മുളച്ചു .. പ്രാഞ്ചിയേട്ടൻമാർ ഇനി പണി എടുത്തു ജീവിക്കുന്ന കാലം എന്നാണോ ഉണ്ടാവുക ??!!

Advertisment