Advertisment

ഈ തോരാ മഴ എങ്ങനെ നേരിടാം ?

New Update

മനുഷ്യന്റെ കണക്ക് കൂട്ടലുകൾക്കപ്പുറത്തേക്ക് കാര്യങ്ങൾ കൈവിട്ട് പോകുന്ന ഒരു അവസ്ഥയാണ് നിലവിൽ ശക്തമായ മഴ കേരളത്തിൽ സൃഷ്ടിക്കുന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്ന്, ഡാമിന്റെ ജലനിരപ്പ് നിയന്ത്രിക്കുവാനുള്ള നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നു, ഇനിയും മഴ തുടർന്നാൽ ഷട്ടറുകൾ എല്ലാം തന്നേ തുറക്കേണ്ടി വരികയും, സമീപ പ്രദേശങ്ങളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

Advertisment

കനത്ത നഷ്ടം കേരളത്തിലെ ജനങ്ങൾ നേരിടുന്ന ഒരു സാഹചര്യമാണ് നിലവിൽ ഉള്ളത്. ജനങ്ങൾ ഒരുമിച്ച് നിന്ന് ഇതിനെ പ്രതിരോധിക്കേണ്ടിയ ഒരു അവസ്ഥയാണ് നിലവിലുള്ളത്.

publive-image

ജനജീവിധം സാധാരണ നിലയിലേക്ക് മടങ്ങണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടിയിരിക്കുന്ന ,മനുഷ്യർ കുറച്ചു കൂടി ദൈവത്തോട് അടുത്ത് നിൽക്കേണ്ടിയ മുന്നറിയിപ്പാണ് തോരാത്ത് മഴ സൂചിപ്പിക്കുന്നത്.

ദൈവത്തിന്റെ സ്വന്ത നാടായ കേരളം, അനേകായിരം ദൈവാലയങ്ങളും, ക്ഷേത്രങ്ങളും, മസ്ജിതുകളും

മറ്റനവതി പ്രാർത്ഥന കേന്ദ്രങ്ങളുമുള്ള ഈ നാട്ടിൽ ,മത നേതാക്കളും വിശ്വാസ സമൂഹവും കൂടുതലായും പ്രാർത്ഥനയിലും, ആത്മീയ വിചാരങ്ങിലും മുഴുകേണ്ടിയ സമയം അതിക്രമിച്ചിരിക്കുന്നു. കോലാഹലങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ ചോര കുടിക്കുന്ന മതങ്ങളേക്കാൾ, നാടിന്റെ ദുരിതം മനസ്സിലാക്കി ,മറ്റുള്ളവർക്കായി പ്രാർത്ഥിക്കുന്ന ആരാധനാ സമൂഹമായി മാറട്ടെ നമ്മുടെ ആരാധനാലയങ്ങൾ.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്പോലെ തന്നെ പ്രധാനമാണ്, ദൈവത്തിന്റെ പ്രതിപുരുഷന്മാരായി വിശ്വാസികളുടെ മുന്നിൽ നിൽക്കുന്ന മത മേലദ്ധ്യക്ഷൻമാരുടെ പ്രാർത്ഥനകളും, ദൈവത്തോടുള്ള മുട്ടിപ്പായ അപേക്ഷയും. പ്രാർത്ഥനകൾക്കും ദൈവവേലക്കായും സമർപ്പിതരായവർ ,വിശ്വാസ സമൂഹത്തിന് അഭയവും ആശ്വാസവാക്കുകളുമാകാൻ ജനങ്ങളിലേക് ഇറങ്ങിവരണം.

ഒരു ഇടവക വൈദീകന്റെ നേതൃത്വത്തിൽ കുട്ടനാട് ആലപ്പുഴ പ്രദേശങ്ങളിൽ നടത്തിയ ,ദുരിതാശ്വാസ സഹായ പ്രവർത്തനം അവയൊക്കെ, ദൈവമെന്ന വെളിച്ചം സമൂഹത്തിന് പകരുന്നതാണ്. മതവിശ്വാസികളുടെ ഭരണചക്രം മാത്രം തിരിക്കുന്ന, ഉദ്യോഗ വൃന്ദ മായി ദൈവപുരുഷന്മാർ മാറാതെ ,സമൂഹ പ്രാർത്ഥനകളും ,കാരുണ്യ പ്രവർത്തനങ്ങളും നടത്തട്ടേ .

ഈ ലോകത്തിന്റെ നന്മയാണ് എല്ലാ ആത്മീക വിശ്വാസങ്ങളുടേയും കേന്ദ്ര ബിന്ദു, കണ്ടറിഞ്ഞ് സഹായിക്കുന്ന, പ്രളയം നാശം വിതക്കുമ്പോൾ അവർക്കായി, ആരാധനാലയങ്ങൾ അതിന്റെ സൗകര്യങ്ങൾ ദുരിത അനുഭവിക്കുന്നവർക്കായി വാതിലുകൾ തുറക്കുന്ന ഹൃദയ വിശാലത കേരളത്തിലെ, എല്ലാ മതവിഭാഗങ്ങളും സ്വമനസ്സാൽ കാണിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ജീവൻ പോലും ത്യജിച്ച്, പോലിസിനോപ്പം, ദുരന്ത നിവാരണ സേനകൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കുമൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന നിരവധി യുവാക്കളും ,സന്നദ്ധ സംഘടനകളുമുണ്ട്. അവർക്കെല്ലാം വേണ്ടി ഹൃദയത്തിന്റെ ഭാഷയിൽ ഒരു നിമിഷമെങ്കിലും പ്രാർത്ഥിക്കുവാൻ കേരളത്തിലെ എല്ലാവരും സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.

ക്രിസ്തിയ ദൈവാലയങ്ങൾ, വരുന്ന ഞായറാഴച്ച പ്രത്യേകം പ്രാർത്ഥനകൾ ദുരിതത്തിലായവർക്കായി നടത്തി സമൂഹത്തോട് പ്രതിബദ്ധത പുലർത്തേണ്ടിയിരിക്കുന്നു, കഴുമെങ്കിൽ സഭാ സ്വത്ത് വ്യവഹാരങ്ങൾ നിർത്തി ,ശ്രദ്ധ ജനങ്ങളുടെ പ്രധാന ആവശ്യങ്ങിലേക്ക്, ജീവനും കിടപ്പാടവും നഷ്ടപെട്ടവർക്ക് സഹായമാകുന്ന നിലയിലേക്ക് പ്രവർത്തനങ്ങളിൽ ഊന്നൽ കൊടുക്കാൻ ശ്രമിക്കുക.

കാലിനടിയിലെ മണ്ണൊലിച്ച് പോയിട്ട്, പൊന്നും കുരിശും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന നേതൃത്ത്വം ,ക്രിസ്തുവിനെപ്പോലെ ഭൂമിയിലേക്ക് ഇറങ്ങി വന്ന് പ്രായസപ്പെടുന്നവരെ സൗഖ്യപ്പെടുത്താനും, വിശക്കുന്നവരുടെ വിശപ്പകറ്റാനും, സാന്മാർഗിക നഷ്ടപെട്ടവർക്ക് അത് കാട്ടികൊടുക്കുന്നവരുമാകുക.

എല്ലാവരും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റ് വാർത്താ മാധ്യമങ്ങളിലുടെയും ,ശക്തമായ മഴയാടെ ഏറ്റവും പുതിയ വിവരങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുമ്പോൾ, കുറച്ച് സമയം പ്രാർത്ഥനക്കായി മാറ്റി വയ്ക്കുക. ശാസ്ത്രം പറയാത്ത ഉറപ്പ് ദൈവത്തിന് നിങ്ങൾക്ക് നൽകാൻ കഴിയും, നിങ്ങളുടെ ജീവനും, ഉറ്റവരുടെ ഉടയവരുടെ സുഹൃത്തുക്കളുടെ എല്ലാം സുരക്ഷയ്ക്ക മൗനമായെങ്കിലും ഒരു പ്രാർത്ഥന നടത്തുക.

കാര്യകാരണങ്ങൾ കാട്ടി, സമർത്ഥിക്കുവാൻ തെളിവുകളോ സാക്ഷികളോ ഇല്ല, മനുഷ്യൻ മാറേണ്ടിയിരിക്കുന്ന, നന്മയെന്ന വെളിച്ചം കെട്ടുകോതെ ചിന്തകൾ നേരുള്ള താകേണ്ടിയിരിക്കുന്നു. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു ഞാനോ ദൈവത്തിൽ ആശ്രയിക്കുന്നു, സമൂഹം സ്വന്തം കഴിവുകളിൽ നേട്ടങ്ങളിൽ അഹങ്കരിച്ച് നടക്കുമ്പോൾ, ദുരിതം അവനെ വേട്ടയാടും. മറിച്ച് ദൈവത്തിലാശ്രയിച്ച് നീതി ബോധത്തിൽ നടന്നാൽ, കണ്ണിലേ കൃഷ്ണമണി പോലെ അവൻ കരുതും.

പ്രകൃതി ശാന്തമാകട്ടെ, ജനങ്ങൾ സുരക്ഷിതരാകട്ടെ, നമുക്ക് ഒരുമിച്ച് നാടിനു വേണ്ടി പ്രാർത്ഥിക്കാം ,പ്രവർത്തിക്കാം.

Advertisment