Advertisment

മണ്‍ട്രോത്തുത്തിലെ കേശുവിന്..

New Update

ഞാനൊരുപാട് ഇഷ്ടപ്പെടുന്ന നടന്‍..

എന്റെ യഥാര്‍ത്ഥ വഴികളിലേയ്ക്ക്, യാത്രകളിലേയ്ക്കു മടക്കി കൊണ്ടുവന്നവന്‍.... പച്ചയായ മനുഷ്യന്‍..

Advertisment

ആരെ കുറിച്ച് ഞാന്‍ പറഞ്ഞാലും, ആ വ്യക്തിയ്ക്കും, അത്ര അടുപ്പമുളളവര്‍ക്കും മാത്രമേ മനസിലാവാറുളളൂ എന്നൊരു പരാതിയുണ്ട്. ഇന്ന് മഴവില്ലിലെ അര്‍ജ്ജുന്‍ പറഞ്ഞ പോലെ നാടകീയത ഒഴിവാക്കി ലേശം വിശദീകരിച്ചു പറയാം..

publive-image

മനു ചേട്ടന്റെ മണ്‍ട്രോത്തുരുത്തില്‍ ഇന്ദ്രന്‍സേട്ടനൊപ്പം നിറഞ്ഞു നിന്ന പ്രധാന നടന്‍, നായകനായിരുന്നോ വില്ലനായിരുന്നോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കേണ്ട കഥാപാത്രം ''കേശു'', ഏതു നടനും ചലഞ്ചിങ്ങായ ആ വേഷം മനോഹരമാക്കിയ ബഹുമാനമായിരുന്നു ജേസണ്‍.. ഒന്നിച്ച് ഒരുപാട് യാത്ര ചെയ്ത പോലെ തോന്നുന്ന, ഉളളിടത്തെല്ലാം കൂടെ ഇരുത്താനിഷ്ടമുളള കൂട്ട്...

Itfok. Internatinal theatre festival of Kerala.. അതിലേക്ക് എന്നെ ക്ഷണിച്ചതും ജേസണായിരുന്നു, മൂന്നാം ദിവസം മുതല്‍ നാടകോല്‍സവം തീരും വരെ ഞങ്ങളുണ്ടായിരുന്നു. KLF.. Kerala literature festivalനെ കുറിച്ച് ഓര്‍മ്മിപ്പിച്ചതും അവനായിരുന്നു. അതൊരു യാത്രയുടെ തുടക്കമായിരുന്നു.

May 9ന് എന്റെ പിറന്നാളിന് കേക്കുമായി അയിഷൂന്റെ ഫ്ലാറ്റില്‍ വന്നെന്നെ ഞെട്ടിച്ചതും, മുതല്‍ ആയിരം കഥകളുണ്ട്, അതിനിയും തുടരും. ഉടന്‍ തന്നെ ഞാന്‍ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്ടിലും അവന്റെ സാന്നിധ്യമുണ്ടാകും. മറ്റന്നാള്‍ മച്ചാനും കളിയിലെ നായിക വിദ്യയും പ്രധാന വേഷം ചെയ്യുന്ന നാടകമുണ്ട്. സുവര്‍ണ്ണപുരുഷന്‍ നിഥുനും വേറേം ചങ്കുകളുമുണ്ടവിടെ, ഞാന്‍ എത്തും.

നിവിന്‍ പോളിയുടെ ശ്യാമപ്രസാദ് സാര്‍-അമ്പലക്കര അനി അങ്കില്‍ ചിത്രം ഹേയ് ജൂഡിലും ജേസണുണ്ടായിരുന്നു. ഒട്ടനവധി ഷോര്‍ട്ട് ഫിലിമകളും, പരസ്യ ചിത്രങ്ങളും ഉളളപ്പോഴും നാടകത്തെയും, വായനയെയും (കുറെ പുസ്തകങ്ങള്‍ അവന്‍ വാങ്ങിയത് വൈറ്റില റൂമിലും, നവന്റെ ഫ്ളാറ്റിലും ഉണ്ടായിരുന്നതായി അറിയാം, വായിക്കുന്നുണ്ടോ എന്നൊന്നും അറിയില്ല.

ഓഷോയുടെ കടുത്ത ഫാനാണ്) ഇത്ര കണ്ട് പ്രേമിക്കാന്‍ ഇപ്പോള്‍ കണ്ണൂക്കാരനായ ഈ തനി കോട്ടയം അച്ചായനെ പഠിപ്പിച്ചത് ചിലപ്പോ ''ബോംബെ സ്ക്കൂള്‍'' ആവാം.. അന്യഭാഷാ ചിത്രത്തില്‍ നായകനാവുന്നു എന്നും വാര്‍ത്ത കണ്ടു. പൊളിക്ക്... നിനക്കൊപ്പം... Happy Birthday dear Jason.. ലബ്യൂ

ഷാ ചേട്ടന്‍

Advertisment