Advertisment

ഓണത്തിനുണ്ടാക്കാം ഒരു സ്പെഷ്യല്‍ പായസം

New Update

ഓണത്തിന് ഒരു  സ്‌പെഷ്യല്‍ പായസം ഉണ്ടാക്കാം.  മത്തങ്ങ പായസം… എല്ലാവര്‍ക്കും വളരെ ഇഷ്ടമാകുന്ന ഒരു വിഭവമാണിത്.

Advertisment

publive-image

ചേരുവകള്‍

വിളഞ്ഞ മത്തങ്ങ- 1/2 കിലോ

ശര്‍ക്കര- 300 ഗ്രാം

പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍

ഒന്നാം പാല്‍- 1 കപ്പ്

രണ്ടാം പാല്‍- 3 കപ്പ്

എള്ള് (വറുത്തത്)- 1 ടീസ്പൂണ്‍

നെയ്യ്- 100 ഗ്രാം

ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂണ്‍

തേങ്ങാക്കൊത്ത്- 1/4 കപ്പ്

തയ്യാറാക്കുന്ന വിധം:

തൊലികളഞ്ഞ് കഷ്ണങ്ങളാക്കിയ മത്തങ്ങ, പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ഉരുളി അടുപ്പില്‍ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ച് മത്തങ്ങാ മിശ്രിതം ഇട്ട് വരട്ടുക. ഇതിലേക്ക് രണ്ടാം പാലും ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത നീരും കുറച്ചുകുറച്ചായി ചേര്‍ക്കുക.

ഇതിലേക്ക് എള്ള് ചേര്‍ക്കുക. പായസ പരുവമായാല്‍ ഒന്നാം പാലും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. വറുത്തുവെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേര്‍ക്കുക.

Advertisment