Advertisment

നമ്മൾ കരുതണം കുഞ്ഞുങ്ങളെ... അവർ എവിടെ പോകുന്നു.. എന്തു ചെയ്യുന്നു.. മാതാപിതാക്കൾ അറിയണം

author-image
ബിജു കുമ്പഴ
New Update

ഈ 16 വയസുള്ള 3 കുഞ്ഞുങ്ങളുടെ മരണം ശരിക്കും സങ്കടപെടുത്തി.. എന്നാൽ ഇവർ മരിച്ച വാർത്തയെക്കാൾ ഞെട്ടൽ ഉണ്ടാക്കിയത് അവരുടെ മരണത്തിന്റെ രീതി ആയിരുന്നു.. വാർത്തകൾ അനുസരിച്ചു 16 വയസുള്ള ഈ കുഞ്ഞുങ്ങൾ പാതിരാത്രി 2 മണിക്ക് ഒരു സ്കൂട്ടറിൽ യാത്ര ചെയ്യവേ തമിഴ് നാട്ടിലേക്ക് തേനീച്ചയുമായി പോയ ലോറിയിൽ ചെന്നു ഇടിച്ചാണ് മരിച്ചത് എന്നാണ്.

Advertisment

ഇതിൽ ചിന്തിക്കേണ്ട വിഷയങ്ങൾ..

1..16 വയസുള്ള 3 കുഞ്ഞുങ്ങൾ എന്നാൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത കുഞ്ഞുങ്ങൾ..

2..ഒരു സ്കൂട്ടറിൽ 3 പേരു...

3..സമയം രാത്രി 2 മണി..

publive-image

എന്റെ സംശയം ഈ കുഞ്ഞുങ്ങൾ എവിടെ പോയി.. മാതാപിതാക്കൾ അന്വേഷിക്കാറില്ലേ ഇവരെ. ഒരു പക്ഷെ മാതാപിതാക്കൾ അറിഞ്ഞിട്ടുണ്ടാവില്ല.. പക്ഷെ അറിയണമാരുന്നു.. സ്കൂട്ടറുമായി പാതിരാത്രി ലൈസൻസ് പോലും ഇല്ലാത്ത ഈ കുഞ്ഞുങ്ങളെ സത്യത്തിൽ മരണത്തിനു വിട്ടുനല്കുവായിരുന്നില്ലേ ഇവരുടെ മാതാപിതാക്കൾ...

സമാനമായ സംഭവം 2 ദിവസം മുൻപ് അട്ടച്ചാക്കലും നടന്നു..ഒരു ഡ്യുക് ബൈക്ക് രാത്രി വെയ്റ്റിംഗ് ഷെഡിന് പുറകിലൂടെ ഒരു പറമ്പിൽ കയറി അവിടെ ഒരു പ്ലാവിന്റെ ഒരാൾ പൊക്കത്തിൽ കൂടുതൽ ഉയരത്തിൽ ചെന്നു അടിച്ചിട്ടു വീണ്ടും റോഡിൽ വന്നു വീണു...അതും രാത്രി 11 മണിക്ക് ശേഷം..ബൈക്കിൽ യുവാവ് തന്നെ...ഇതെന്താ കുഞ്ഞുങ്ങൾ ഇങ്ങനെ...

ഞാൻ ഇത് പറയുവാൻ കാരണം ഇപ്പോൾ എനിക്ക് 42 വയസുണ്ട്..ഇപ്പോളും ഒരു 10 മണിക്ക് മുൻപ് വീട്ടിൽ വരും...അതിനുള്ളിൽ മിനിമം 3 കോൾ എങ്കിലും പപ്പ ചെയ്യും എനിക്ക്..എവിടെയാ..യെന്തു ചെയുന്നു..കഴിച്ചോ..വേഗം വരണം ഇങ്ങനെ പോകും പപ്പയുടെ വാക്കുകൾ..

എന്റെ സഹോദരനോടും ഇതുപോലെ തന്നെ...ചില സമയങ്ങളിൽ ദേഷ്യം വരാറുണ്ടെങ്കിലും ഇപ്പോൾ ആ വിളി പ്രതീക്ഷിച്ചാണ് പോകുന്നത്..ആ വിളി വന്നില്ലെങ്കിൽ ഇപ്പോൾ ഞാൻ അങ്ങോട്ട് വിളിച്ചു പപ്പയോട് പറയും ഞാൻ ഇവിടെ ഉണ്ട്..ഇന്ന സമയത്തു എത്തും എന്നു..കാരണം ഒരു പിതാവിന്റെ കരുതൽ എന്തെന്ന് ഒരു പിതാവായപ്പോൾ എനിക്ക് മനസിലായി...

ഞാൻ പറഞ്ഞു വന്നത്..ഈ തലമുറയുടെ പോക്ക് എങ്ങോട്ട്....ഈ കുഞ്ഞുങ്ങളുടെ വേർപാടിൽ വിഷമിക്കുന്നത് കുടുംബക്കാർ മാത്രം അല്ല..സുഹൃത്തുക്കൾ..സഹപാഠികൾ..നാട്ടുകാർ..ഇതു വായിക്കുന്നവർ..യെല്ലാം ഇല്ലേ..എത്രയോ നല്ല ജീവിതം നയിക്കേണ്ട കുഞ്ഞുങ്ങൾ..സമൂഹത്തിനു നന്മ ചെയേണ്ടവർ..മാതാപിതാക്കൾക്കു താങ്ങായി നില്കേണ്ടവർ....ഒരു അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടു....എന്താണ് മാതാപിതാക്കൾ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാത്തത്...അവരെ വിലക്കേണ്ടപ്പോൾ വിലക്കാത്തത്...

ആവശ്യം ഉള്ളത് ആവശ്യം ഉള്ളപ്പോൾ ആണ് കൊടുക്കേണ്ടത്..അതിനു ഓരോ സമയം ഉണ്ട്..അങ്ങനെ ഉള്ളവരാണ് കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത്..അല്ലാതെ അവർ പറയുന്നതെന്തും ആ സെക്കൻഡിൽ സാധിച്ചുകൊടുക്കുന്നവർ അവരെ തെറ്റായ വഴിയിൽ പോകുവാൻ പ്രേരിപ്പിക്കും....

മാതാ പിതാക്കൾ ശ്രദ്ധിക്കു..നിങ്ങളുടെ കുഞ്ഞുങ്ങളെ..ഡ്രൈവ് ചെയ്തു പോകുമ്പോൾ പലപ്പോഴും കൊച്ചു കുട്ടികൾ സ്കൂട്ടർ ഓടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്...ഹെൽമെറ്റ് പോലും ഇല്ലാതെ...എല്ലാം മാതാപിതാക്കൾ അറിയാതെ ആണെന്ന് പറയാൻ പറ്റില്ല...കുഞ്ഞുങ്ങളെ സ്കൂട്ടർ കൊടുത്തു വിടുന്ന മാതാപിതാക്കളും ഉണ്ട്...

ഒരു അപകടം വന്നതിനു ശേഷം കണ്ണു നിറയാതെ,അതിനു ഇടവരുത്തതിരിക്കാൻ ഞാനും നിങ്ങളും ഉൾപ്പെടുന്ന മാതാപിതാക്കൾ ശ്രദ്ധിച്ചാൽ എത്രയോ പേരുടെ കണ്ണുനീര് കാണാതെ ഇരിക്കാൻ സാധിക്കും...

ഈ കുഞ്ഞുങ്ങളുടെ വിയോഗത്തിൽ ഏറെ പേരുടെ മനസു വിങ്ങുന്നുണ്ട്...എന്റെയും...

പ്രിയപെട്ടവർക്ക് ആദരാഞ്ജലികൾ...

ഞാൻ ഈ എഴുതിയത് എന്റെ മനസ്സാണ്.. ഉള്ളിൽ ഉണ്ടായ വിഷമം...അതുകൊണ്ടു എഴുതി എന്നെ ഉള്ളു...ആരെയും വേദനിപ്പിക്കാൻ അല്ല..ആർക്കെങ്കിലും വേദനിച്ചു എങ്കിൽ ക്ഷമ ചോദിക്കുന്നു...

നമ്മൾ കരുതണം കുഞ്ഞുങ്ങളെ...അവർ എവിടെ പോകുന്നു..എന്തു ചെയ്യുന്നു..മാതാപിതാക്കൾ അറിയണം..ഇതു വായിക്കുന്നവർ..ഒരാളെങ്കിലും ശ്രദ്ധിച്ചാൽ ഒരു മനുഷ്യയുസു മുഴുവൻ മക്കളെ ഓർത്തു കണ്ണു നിറയാതെ ജീവിക്കാം....

സ്നേഹത്തോടെ...

ബിജു കുമ്പഴ

Advertisment