Advertisment

സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതികള്‍വരെ നോമ്പ് അനുഷ്ടിക്കുമ്പോള്‍ ചിലര്‍ ഈ വിശുദ്ധവാരത്തിലും കര്‍ദ്ദിനാളിനെ ജയിലടക്കാന്‍ സുപ്രീംകോടതിയില്‍ ! ഈ വലിയ ആഴ്ചയിലും അവര്‍ റെസ്ക് കട്ടന്‍കാപ്പിയില്‍ മുക്കി ഭക്ഷിക്കുന്ന ലാഘവത്തോടെ അപ്പവും വീഞ്ഞും ഉയര്‍ത്തും ! രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം പെസഹായ്ക്ക് ഒരു യൂദാസും ഒരു ക്രൂശിതനും ? അപ്പോഴും ഒരു പീലാത്തോസിന്‍റെ അഭാവം ?

New Update

വിശുദ്ധവാരം, വലിയ ആഴ്ച എന്നൊക്കെ പറഞ്ഞാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷത്തെ ഏറ്റവും പരിപാവനമായ ദിവസങ്ങള്‍.

Advertisment

എത്ര തെമ്മാടികളായ ക്രൈസ്തവനും ഈ ദിവസങ്ങളില്‍ മദ്യപാനം നിര്‍ത്തും, ആ ദിവസങ്ങളിലെങ്കിലും നോമ്പ് നോക്കും, വലിയ തിന്മകള്‍ ഉപേക്ഷിക്കും .

യേശുക്രിസ്തു നമുക്ക് വേണ്ടി പീഡനങ്ങളേറ്റുവാങ്ങിയ ആ ദിവസങ്ങളില്‍ നമ്മള്‍ പാപത്തിന്റെ മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ച് മദ്യപിച്ചും ആഘോഷിച്ചും ജീവിതം ഉല്ലാസ പൂര്‍ണമാക്കുന്നത് ശരിയല്ലെന്ന് തന്നെയാണ് 99 % ക്രിസ്ത്യാനികളും ചിന്തിക്കുക, അതാണ്‌ സഭാനിയമം  !

publive-image

മുഴുക്കുടിയന്മാര്‍ പോലും ആ ഒരാഴ്ച ദൈവത്തിനായി സഹിക്കാന്‍ തയാറാണ്. വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ ജീവപര്യന്തം അനുഭവിക്കുന്ന കൊലപാതകികള്‍ വരെ നോമ്പ് അനുഷ്ടിക്കുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ പ്രാധാന്യം അതിനുമപ്പുറം വിവരിക്കേണ്ടിവരുമോ ?

പക്ഷെ ചരിത്രത്തിലാദ്യമായി ക്രൈസ്തവ സഭയ്ക്ക് ആ വിശുദ്ധി നഷ്ടമായിരിക്കുന്നു, ഈ വര്‍ഷ൦ !

ഇന്നലെയാണ് സഭയുടെ നാഥനായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ എറണാകുളം - അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്റെയും വിമത വൈദികരുടെയും ഒത്താശയോടെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ് സ്റ്റേ ചെയ്ത് കര്‍ദ്ദിനാളിനെ പൂട്ടണമെന്നാണ് ആവശ്യം. കര്‍ദ്ദിനാളിനെതിരായ ആ വിധി അപക്വമായിരുന്നെന്ന് ചീഫ്ജസ്റ്റിസും ഒരു സഹജസ്റ്റീസും പറഞ്ഞതിനെതിരെയാണ് അപ്പീല്‍. അപ്പോള്‍ ആരാണ് വലിയ കള്ളന്‍ ?

കര്‍ദ്ദിനാളിനെ ജയിലിടക്കാന്‍ ഏതറ്റം വരെ പോകാനും അതിന് എത്ര തുക ചിലവഴിക്കാനും മടിയില്ലെന്ന് എറണാകുളം - അങ്കമാലി അതിരൂപത തെളിയിച്ചിരിക്കുന്നു.

മണിക്കൂറിനു ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകരെയാണ് കര്‍ദ്ദിനാളിനെ കല്‍ത്തുറങ്കിലടക്കാന്‍  രംഗത്തിറക്കിയിരിക്കുന്നത്. ഒത്താശയുമായി സഭാ/ക്രൈസ്തവ വിരുദ്ധ ശക്തികള്‍ ഒപ്പം !

കര്‍ദ്ദിനാള്‍ എന്നാല്‍ സീറോമലബാര്‍ സഭയുടെ നാഥന്‍ . അതിനാലാണ് 'വലിയ പിതാവ്' എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അഭിസംബോധന ചെയ്യുന്നത്. പിതാവ് എന്നാല്‍ അതുള്ളവന് അപ്പനാണ്.

അതുകൊണ്ടാണ് ഓരോ ക്രൈസ്തവനും സ്വന്തം പിതാവിനെ വിളിക്കുന്നപോലെ മെത്രാനെയും 'പിതാവേ' എന്ന് വിളിക്കുന്നത്.

അതിനു മുകളില്‍ പോപ്പ് മാത്ര൦. ആ കര്‍ദ്ദിനാളിനെ അനുസരിക്കാന്‍ ഇവര്‍ തയാറല്ലെന്ന് മാത്രമല്ല, പുറകെ നടന്ന് അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. അപ്പനെ ജയിലിലടക്കണം. വേറൊരു ഒത്തുതീര്‍പ്പും പറ്റില്ല. സന്യസ്തത്തിന്റെ ആദ്യ കടമ തന്നെ അവര്‍ ലംഘിച്ചിരിക്കുന്നു .

publive-image

പിന്നെ ഇത്തവണത്തെ വിശുദ്ധവാരത്തില്‍ ഈ അപമാനങ്ങളെല്ലാം ഉണ്ടെങ്കിലും ഒരു കാര്യത്തില്‍ മാത്രം ക്രൈസ്തവര്‍ക്ക് സന്തോഷിക്കാം. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം വിശുദ്ധ വാരത്തില്‍ ഒരു യൂദാസ് ഉണ്ടായിരിക്കുന്നു !

അതും ക്രിസ്തുവിന് 12 ശിഷ്യന്മാരില്‍ നിന്നും യൂദാസിനെ ലഭിച്ചതുപോലെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും തന്‍റെ സഹമെത്രാന്മാരില്‍ നിന്നും അങ്ങനൊരാള്‍ സംഭവിച്ചിരിക്കുന്നു.

മറ്റൊന്ന് ഈ വിശുദ്ധ വാരത്തില്‍ തനിക്കെതിരെ കുറ്റങ്ങള്‍ ആരോപിക്കപ്പെടുകയും ക്രൂശിലേറ്റാന്‍ ഒപ്പമുള്ളവര്‍ ആര്‍ത്ത് വിളിക്കുകയും ചെയ്യുമ്പോഴും ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നിശബ്ദനായി ഒരു പ്രതിപുരുഷന്‍ സെന്റ്‌ തോമസ്‌ മൌണ്ടിലെ ആ എളിമയുടെ സിംഹാസനത്തില്‍ ഇപ്പോഴുമുണ്ട് .

അപ്പോഴും ഒരു സങ്കടം ബാക്കിയുണ്ട് ഞങ്ങള്‍ക്ക് - ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്ക് പങ്കില്ല - എന്ന് പറഞ്ഞ് കൈ കഴുകാന്‍ ഒരു പീലാത്തോസ് ഉണ്ടായില്ലല്ലോ എന്നോര്‍ത്ത്.

യേശുവിനെ ക്രൂശിലേറ്റാന്‍ വിധിച്ച ആ രാജാവിനോട് ഇപ്പോഴും ഒരു സോഫ്റ്റ്‌കോര്‍ണര്‍ ക്രിസ്ത്യാനികള്‍ക്കുണ്ടെങ്കില്‍ അതിനു കാരണം ആ കൈ കഴുകലായിരുന്നു.

പീലാത്തോസില്‍ കണ്ട നന്മയുടെ ആ അവശേഷിപ്പുകളെങ്കിലും ചില പുത്തന്‍വീട്ടുകാരില്‍ പ്രതീക്ഷിച്ചെങ്കില്‍ അവിടെയും തെറ്റുകയാണ്.

ഈ വിശുദ്ധവാരം സീറോമലബാര്‍ സമൂഹത്തിന് നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹവും സഹനത്തിന്റെ ആ പ്രതിരൂപവുമായിരിക്കും - മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.

മാര്‍ ആലഞ്ചേരി ഒരിക്കലും എറണാകുള൦ - അങ്കമാലി അതിരൂപതയിലെ സഹായമെത്രാനെയും വിമത വൈദികരെയും കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം അത് ചെയ്യുകയുമരുത്. പകരം അവരോട് ക്ഷമിച്ച്, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം.

കാരണം ഒരു യൂദാസ് ഉണ്ടായിരുന്നതുകൊണ്ടാണ് ക്രൂശിതനായ ക്രിസ്തു ഈ ലോകത്തില്‍ സംഭവിച്ചത്. അദ്ദേഹം ക്രൂശിക്കപ്പെട്ടതിനും  ഉയിര്‍ത്തെഴുന്നേറ്റതിനുമെല്ലാം കാരണക്കാരന്‍ യൂദാസാണ്. മാര്‍ ആലഞ്ചേരിക്ക് തോളോട് തോള്‍ ചേര്‍ന്ന് ഒരു യൂദാസ് ഒപ്പമുണ്ടെന്നതില്‍ സന്തോഷിക്കാം.

publive-image

ഇതൊക്കെ അറിയുമ്പോള്‍ തന്നെ ആകെ സീറോമലബാര്‍ വിശ്വാസികള്‍ക്കുള്ള ഏക സങ്കടം, ഈ നന്മ നിറഞ്ഞ വിശുദ്ധ വാരത്തില്‍ ഈ യൂദാസും വിമതന്മാരും ചൊല്ലുന്ന വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കേണ്ടി വരുന്ന എറണാകുളത്തെ വിശ്വാസികളെയോര്‍ത്താണ്.

നോമ്പുകാലത്ത് സ്വന്തം പിതാവിനെതിരെ പ്രകടനം നടത്തിയ ഇവരുടെ കുമ്പസാരവും കുര്‍ബ്ബാനയും സ്വീകരിക്കേണ്ടിവരുന്ന ഇവരുടെ ഒരവസ്ഥ ഇവര്‍ തന്നെ പഠിപ്പിച്ചു തന്ന സഭാവിശ്വാസ പ്രകാരം  എത്ര ദയനീയമായിരിക്കും എന്നോര്‍ക്കുക.

മത്സ്യ മാംസങ്ങള്‍ നോമ്പിനായി ഉപേക്ഷിക്കുന്ന വിശ്വാസികള്‍ റെസ്ക് കട്ടന്‍കാപ്പിയില്‍ മുക്കി ഭക്ഷിക്കുന്ന അതേ ലാഘവത്തോടെ ഇവര്‍ ക്രിസ്തുവിന്റെ തിരുശരീരവും രക്തവും (അപ്പവും വീഞ്ഞും) ഭക്ഷിക്കും; ദൈവമേ ! ! അത് കണ്ട് ആ പാവം വിശ്വാസികള്‍ 'ആമേന്‍' ചൊല്ലണം.

അതിലും ഭീകരമായിരിക്കും കുരുത്തോല പെരുന്നാളിനും ദുഃഖവെള്ളിയാഴ്ചയും ഇവര്‍ നടത്തുന്ന സഹനത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചുമുള്ള വചന പ്രഘോഷണങ്ങള്‍ ?

ഇതൊക്കെ വിശ്വാസികള്‍ കേട്ടിരിക്കേണ്ടതാണ്. നിങ്ങള്‍ വിശ്വാസം വെടിയരുത്. ഇതൊക്കെ സംഭവിക്കാനുള്ളതാണ് - എന്ന ഉപദേശമാണ് മറ്റ്‌ വിശ്വാസികള്‍ ഇവര്‍ക്ക് നല്‍കുന്നത്.

സ്വന്തം സഭയുടെ നാഥനെ കള്ളനെന്നും പട്ടിയെന്നും വിളിച്ച അതേ നാവുകൊണ്ട് ആ ധ്യാനഗുരു അടക്കമുള്ളവര്‍ സഹനത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും നിങ്ങളെ പഠിപ്പിക്കും. നിങ്ങള്‍ ഉള്ളുകൊണ്ട് ചിരിക്കരുത് . കാരണം ഇതൊക്കെ സംഭവിക്കാനുള്ളതാണ് .

cardinal rcsc
Advertisment