Advertisment

#പൊതുജനം എന്നും കഴുതകളാകുവാന്‍ ഉള്ളതല്ല

New Update

ശ്രീജിത്തിന്റെ സമരമുഖത്ത് ആശ്വസിപ്പിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവിനെ കമ്മീഷണര്‍ സിനിമയിലെ ഭരത് ചന്ദ്രനെപ്പോലെ ഇടിവെട്ട് ഡയലോഗുമായി #പൊതുജനം എന്തെന്ന്‍ മനസ്സിലാക്കി കൊടുത്ത Anderson Edward നും മറ്റൊരു ഖദര്‍ ധാരിയെ കണ്ടം വഴി ഓടിച്ചു വിട്ട Joy Mathew സാറിനും ആദ്യമേ തന്നെ അഭിനന്ദനങ്ങള്‍.

Advertisment

ഇനി പറയാന്‍ പോകുന്ന ഇവിടുത്തെ രാക്ഷ്ട്രീയക്കാരോടാണ്

-------------------------------------------------------------------------------------

തേന്‍ കുടിക്കാന്‍ വേണ്ടി മാത്രം വരുന്ന വണ്ടുകളെപ്പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പൊതുജനം എന്ന കഴുതകളെ കാണാന്‍ നിങ്ങളൊക്കെ കെട്ടും കെട്ടി ഇറങ്ങാറുണ്ടല്ലോ, അപ്പോള്‍ നിങ്ങളെപ്പോലെ ഉള്ളവര്‍ ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ചില ഡയലോഗ്സ് ഉണ്ട്, ഞങ്ങളെ അധികാരത്തില്‍ കയറ്റൂ, പാവപ്പെട്ടവര്‍ക്ക് ഒപ്പമാണ് ഞങ്ങള്‍, നിങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നൊക്കെ ....

publive-image

എന്നാല്‍ അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ നിങ്ങളൊക്കെ ആരുടെ കൂടെയാണ് ഉണ്ടാകാറ് എന്നുള്ളത് ഇവിടുത്തെ പൊതുജനങ്ങള്‍ക്ക് നന്നായിട്ട് അറിയാം. എന്നിട്ടും നിങ്ങളെപ്പോലെ ഉള്ളവര്‍ വന്നു കെഞ്ചുമ്പോള്‍ അവര്‍ വോട്ട് ചെയ്യുന്നത് ഒരു കാലത്ത് അവരുടെയൊക്കെ ഹൃദയത്തില്‍ തറച്ചു പോയതുകൊണ്ടാണ്, നിങ്ങള്‍ അല്ല, നിങ്ങളെയൊക്കെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയോട്....

പക്ഷെ കാലം മാറുന്നതിന് അനുസരിച്ച് പൊതുജനവും മാറി ചിന്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന കാര്യം നിങ്ങളൊക്കെ മറന്നുപോയി. അങ്ങനെ മറന്നു പോയവരെ ഓര്‍മ്മിപ്പിക്കാന്‍ കൂടി ആയിരുന്നു സോഷ്യല്‍ മീഡിയയുടെ നേതൃത്വത്തില്‍ അങ്ങ് തിരുവനന്തപുരത്ത് ആയിരങ്ങള്‍ ശ്രീജിത്തിന് പിന്തുണയുമായി വന്നത്... അവരൊന്നും വന്നത് ആരെങ്കിലും ബിരിയാണി വാങ്ങി നല്‍കാം എന്ന് പറഞ്ഞിട്ടോ അല്ലെങ്കില്‍ മദ്യം വാങ്ങി നല്‍കാം എന്ന് പറഞ്ഞിട്ടോ അതുമല്ലെങ്കില്‍ വണ്ടി കൂലി എങ്കിലും നല്‍കാം എന്ന് പറഞ്ഞിട്ടോ അല്ല, #മനസ്സില്‍ #നന്മയുടെ അംശം വറ്റി പോകാത്തത് കൊണ്ടാണ്.

രണ്ടു വര്‍ഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്ത്‌ എന്ന സഹോദരനെ നിങ്ങളുടെ ഒന്നും കണ്ണില്‍ പിടിച്ചില്ല എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലാകും #പൊതുജനം എന്നത് നിങ്ങള്‍ക്ക് അധികാരത്തില്‍ എത്തുവാനുള്ള വെറും ചവിട്ടു പടികള്‍ മാത്രമാണെന്നത്....

പൊതുജനത്തിന് മനസ്സിലായി തുടങ്ങിയിട്ടുണ്ട് എങ്ങനെ പ്രതികരിച്ചാല്‍ ആണ് സാധാരണക്കാരന് നീതി ലഭ്യമാകുക എന്ന വസ്തുത... അതുകൊണ്ട് ഇനി അനാഥമായി കിടക്കുന്നവര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഒന്നടങ്കം വരുമ്പോള്‍ അവിടേക്ക് അതിന്റെ #പിതൃത്വം ഏറ്റെടുക്കാന്‍ വന്നേക്കരുത്.....

#JUSTICE_FOR_SREEJITH

കൂടെ കട്ട സപ്പോര്‍ട്ട്, ചങ്കുറപ്പോടെ #പൊതുജനമാണ് എന്ന് പറഞ്ഞ ANDERSON ഉം.... താങ്കളുടെ വീടിന് നേരെയേ കല്ലെറിയാന്‍ കഴിയൂ, താങ്കളുടെ മനസ്സിന്റെ ആ നന്മയെ കല്ലെറിഞ്ഞു പൊട്ടിക്കാന്‍ ആര്‍ക്കും കഴിയില്ല.....

സത്യം ജയിക്കട്ടെ.....

Advertisment