Advertisment

നോക്കുകൂലി , കൊടികുത്തല്‍ തുടങ്ങിയ കലാപരിപാടികള്‍ ആരു വിചാരിച്ചാലും തടയാനാകില്ല. ഇതൊക്കെ ചില പ്രാദേശിക നേതാക്കളുടെ വരുമാന സ്രോതസ്സാണ്

New Update

കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ നിയമസഭയില്‍ പറഞ്ഞതുപോലെ "കൊടികുത്തുന്നതെന്തിനെന്നും പിന്നീടവ ഊരിക്കൊണ്ടുപോകുന്നതെങ്ങനെയെന്നും ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം " എന്നതാണ്..

Advertisment

publive-image

<ഇതാണ് നിലം നികത്തി എന്ന് പറയുന്ന സ്ഥലം>

പുനലൂരിലെ ഇളമ്പലില്‍ പ്രവാസിയായിരുന്ന സുഗതന്‍ ആത്മഹത്യ ചെയ്ത സ്ഥലത്ത് പോയി ഞാനെടുത്ത ചിത്രങ്ങളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളും ആത്മഹത്യ ചെയ്യും എന്ന പേരില്‍ കൊടുംബാംഗങ്ങള്‍ക്കായി തൂക്കിയിട്ടിരിക്കുന്ന മൂന്നു കയറുകളും ചിത്രത്തില്‍ കാണാം.

ഈ സംഭവവുമായി ബന്ധപ്പെട്ടു സഖാവ് കാനം പറഞ്ഞത് വാസ്തവമല്ല. കൊടികുത്തിയത്തിനു പിന്നില്‍ ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ല. ഈ സ്ഥലത്തിനു തൊട്ടു കിഴക്ക്‌ വശത്ത് ഒരു രണ്ടുനില ആഡിറ്റോറിയം ആണ്. പടിഞ്ഞാറ് വലിയ വൃക്ഷങ്ങള്‍ ഉള്ള പുരയിടവും. ആഡിറ്റോറിയം നിര്‍മ്മിച്ചപ്പോള്‍ ഈ പ്രതിബദ്ധതക്കാര്‍ എന്തേ അവിടെ കൊടികുത്തിയില്ല ?

publive-image

ഈ സ്ഥലം നികത്തി എന്ന് പറയുന്നത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്നെന്തുകൊണ്ട് ഇവര്‍ കൊടി കുത്തിയില്ല ? 15 വര്‍ഷമായി കാടുപിടിച്ചുകിടന്ന ഈ സ്ഥലം മരണപ്പെട്ട സുഗതന്‍ പാട്ടത്തി നെടുത്തു ഷെഡ്‌ പണിതു തീര്‍ന്നപ്പോഴാണ്‌ കൊടികുത്തുന്നത് എന്നതും ശ്രദ്ധേയമാണ്..

മരണപ്പെട്ട സുഗതനെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം നല്ലതേ പറയാനുള്ളൂ. സാധുവായ പ്രകൃതം,സൗമ്യമായ ഇടപെടല്‍. ആരോടും ഒരു വഴക്കിനും അദ്ദേഹം പോകുമായിരുന്നില്ല.

publive-image

<മൂന്നു കയറുകള്‍ ഇപ്പോഴും അവിടെ തൂക്കിയിട്ടിരിക്കുന്നു. ഷെഡ്‌ന്‍റെ അങ്ങേയറ്റമാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്.>

സ്വന്ത൦ നാട്ടില്‍ മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കാനുള്ള ഒരു പാവപ്പെട്ട തൊഴിലാളിയുടെ അവകാശങ്ങളാണ് ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നത്. ഒപ്പം ഒരു സാധുകുടുംബത്തിന്റെ ഏക അത്താണിയും കൂടിയാണ് നഷ്ടമായത്.

ഈ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ചെയ്തശേഷവും അതില്‍ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ തൊഴിലാളികളുടെ സംരക്ഷകരെന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനം നടത്തുന്ന പാഴ് ശ്രമങ്ങള്‍ തീര്‍ത്തും അപലപനീയമാണ്. ജാനാധിപത്യമൂല്യങ്ങളുടെ കാവലാള്‍മാര്‍ എന്നവകാശപ്പെടുന്ന സി.പി.ഐ സംസ്ഥാന നേതാക്കള്‍ ഈ വിഷയത്തില്‍ കണ്ണടച്ചിരുട്ടാക്കുകയാണ് ഇപ്പോഴും ചെയ്യുന്നത്.

publive-image

<ഈ കാണുന്നതാണ് രണ്ടുനില ആഡിറ്റോറിയം.>

സഖാവ് പന്ന്യന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ വരണം.ഈ സാധുകുടുംബത്തെ കാണണം. വസ്തുതകള്‍ മനസ്സിലാക്കണം. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരായിരുന്നാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അവര്‍ക്കര്‍ ഹാമായ ശിക്ഷ വാങ്ങിക്കൊടുക്കാനും തയ്യാറാകണം...

publive-image

<ഇത് ഷെഡ്‌ ന്‍റെ പടിഞ്ഞാറു ഭാഗം .കൊല്ലം മധുര NH 744 കാണാം.>

കേരളത്തിലെ ലക്ഷക്കണക്കിന്‌ ഏക്കര്‍ വരുന്ന പാടങ്ങളൊക്കെ നികത്തി റബ്ബറും, തെങ്ങും വച്ചുപിടിപ്പിച്ചപ്പോള്‍ ഉണരാത്ത സാമൂഹ്യ പ്രതിബദ്ധത ഒരു പാവപ്പെട്ടവന്‍ തലചായ്ക്കാനോ, തൊഴില്‍ ചെയ്യാനോ വേണ്ടി ഒരു ഷെഡ്‌ വയ്ക്കുമ്പോള്‍ മാത്രം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത് ആര്‍ക്കുവേണ്ടി ? എന്തിനുവേണ്ടി ?

എന്തായാലും ഇവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ല എന്നതുറപ്പാണ്.

Advertisment