follow us

1 USD = 64.534 INR » More

As On 24-04-2017 23:06 IST

സ്വയം അറിവുള്ള കാര്യങ്ങള്‍ ഇംഗ്ലീഷിലും അല്ലാത്ത കാര്യങ്ങള്‍ മലയാള ഭാഷയ്ക്കും സമര്‍പ്പിക്കുന്ന ഇന്നസെന്‍റിന്‍റെ ഭാഷാസ്നേഹവും, മണിയന്‍പിള്ള രാജുവിന്‍റെ ചോരക്കൊതിയും

എബി ജെ. ജോസ് » Posted : 04/01/2017

മുട്ടനാടിന്റെ ചോര കുടിക്കുന്ന ചെന്നായയുടെ പഴയ കഥയാണ് ചലച്ചിത്രതാരം മണിയന്‍പിള്ള രാജുവിന്റെ കോതമംഗലത്തു നടത്തിയ പ്രസംഗം ഓര്‍മ്മിപ്പിക്കുന്നത്. സിനിമാ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നു മലയാള സിനിമ ഒഴിവാക്കി മറ്റു സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയായിരുന്നു മണിയന്‍ പിള്ളയുടെ പ്രസ്താവന.

ഇതിനെതിരെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ ശകത്മായി പ്രതികരിക്കമെന്നാണ് മണിയന്‍പിള്ളയുടെ ആഹ്വാനം. ഒരു തരത്തില്‍ പറഞ്ഞാല്‍ കലാപത്തിനുള്ള ആഹ്വാനമായി ഇതിനെ കരുതേണ്ടി വരും. ഏതായാലും മണിയന്‍പിള്ളയ്ക്ക് സ്വന്തമായി ആരാധകരില്ലാത്തത് കേരളത്തിന്റെ ഭാഗ്യമായി എന്നതുമാത്രമാണ് ഏക ആശ്വാസം.



സിനിമാ മേഖലയിലെ തര്‍ക്കം പരിഹരിക്കേണ്ടത് അനിവാര്യമാണ്. ആ മേഖലയില്‍ പണിയെടുക്കുന്നവരെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ തര്‍ക്കം ഒഴിവാക്കേണ്ടതുമാണ്. തര്‍ക്കങ്ങളില്‍ ഇരുഭാഗത്തിനും ന്യായീകരണങ്ങളുണ്ടാവും. എന്നാല്‍ ഈ തര്‍ക്കത്തില്‍ യാതൊരുവിധത്തിലും കക്ഷിയല്ലാത്ത മലയാള ഭാഷയെയും ഇപ്പോള്‍ സിനിമാ ആരാധകരെയും കൂട്ടുപിടിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ നടപടി ദൗര്‍ഭാഗ്യവും അപകടകരവുമാണ്.

ചലച്ചിത്രനടനും പാര്‍ലമെന്റംഗവുമായ ഇന്നസെന്റാണ് ആദ്യം മലയാള ഭാഷയെ രക്ഷിക്കാനെന്ന പേരില്‍ ആദ്യം രംഗത്തിറങ്ങിയത്. സിനിമാ തര്‍ക്കത്തെ ഭാഷയുമായി ബന്ധിപ്പിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

സ്വന്തം ലെറ്റര്‍ പാഡും സീലും വരെ ഇംഗ്ലീഷില്‍ തയ്യാറാക്കുകയും ഇംഗ്ലീഷ് ടൈറ്റിലുകളുള്ള സിനിമകളില്‍ അഭിനയിക്കുകയും ഇംഗ്ലീഷ് ടൈറ്റില്‍ കാര്‍ഡുകളുള്ള സിനിമകള്‍ക്കും ഇംഗ്ലീഷ് ഡയലോഗുകള്‍ ഉള്ള സിനിമകള്‍ക്കും ഒപ്പം നില്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നസെന്റിനു പൊടുന്നെനെയാണ് മലയാളഭാഷാ സ്‌നേഹം പൊട്ടിമുളച്ചത്.

ഭരണഘടനാപരമായി അംഗീകാരമുള്ള തമിഴ്, ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയാതെ പറഞ്ഞു വയ്ക്കാനാണ് മലയാള ഭാഷയെ കൂട്ടുപിടിച്ചത്. ഇതിനു പിന്തുണയെന്നപോലെ ഒരു പടികൂടി കടന്ന് താരങ്ങളുടെ ആരാധകരെ ഇളക്കിവിട്ട് കലാപത്തിന് മണിയന്‍പിള്ളയുടെ ആഹ്വാനം. ഇത്തരം നടപടികള്‍ ആപത്ക്കരമാണ്. ഈ തര്‍ക്കത്തില്‍ സ്വന്തം പണം മുടക്കി സിനി കാണുന്ന ആസ്വാദകരോ മലയാള ഭാഷയോ കക്ഷികല്ല. സിനിമ കലയെന്നതിനേക്കാള്‍ ഉപരി ഒരു വ്യവസായമാണ്.

അതുകൊണ്ട് സിനിമാ താരങ്ങളുടെ ഇത്തരം ചെയ്തികള്‍ പരിധി വിടുന്നത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ആ പഴയ കഥ.... അത് പഴങ്കഥയാണ്. മുട്ടനാടിന്റെ ചോര കുടിക്കാനാണ് ചെന്നായയുടെ വരവെന്ന് തിരിച്ചറിയാനുള്ള വിവേകം ഇന്നത്തെ തലമുറയ്ക്ക് ഉണ്ടെന്ന് മണിയന്‍ പിള്ള രാജു മറക്കരുത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+