follow us

1 USD = 64.165 INR » More

As On 18-08-2017 18:23 IST

ഹേ.. തമിഴാ, ജല്ലിക്കെട്ടിന്‍റെ വിലപോലുമില്ലേ നിങ്ങളുടെ രാഷ്ട്രീയത്തിന് - വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 11/02/2017

ഓരോ മിനിറ്റിലും മാറി മറിയുന്ന തമിഴ്നാട് രാഷ്ട്രീയത്തെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത് . ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്തത് ഇങ്ങനെ ഒന്നും ചെയ്യാതെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി സുഖലോലുപരായി കഴിയാനാണോ എന്ന ചോദ്യമാണ് ഭാഗ്യലക്ഷ്മി ഉന്നയിക്കുന്നത് .

ഹേ തമിഴാ, ജല്ലിക്കെട്ടിന്‍റെ വിലപോലുമില്ലേ നിങ്ങളുടെ നാടിന്‍റെ വിഷയത്തിനെന്നും അവര്‍ ചോദിക്കുന്നു .



ഫേസ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം . പോസ്റ്റ്‌ ഇങ്ങനെ ;

അല്ലാ എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്ക്യാ തമിഴ് നാട്ടിലെ 130 MLA മാരെ ശശികല ഏതോ ഒരു ആഢംബര റിസോർട്ടിൽ ഇങ്ങനെ ദിവസങ്ങളോളം താമസിപ്പിക്കുന്നത് . നിയമപരമായി തെറ്റല്ലേ.?

ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്തത് ഇങ്ങനെ ഒന്നും ചെയ്യാതെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി സുഖലോലുപരായി കഴിയാനാണോ?

ഇതൊന്നും ആരും ചോദിക്കാത്തതെന്താ?

അവധിയിൽ പോയാലും 130 പേർ ഒന്നിച്ച് അവധിയെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ.
ഹേ തമിഴ്നാടേ...ജല്ലിക്കെട്ടിന്‍റെ വിലപോലുമില്ലേ നിങ്ങളുടെ നാടിന്‍റെ വിഷയത്തിന്...ജല്ലിക്കെട്ടിന് വേണ്ടി പോരാടിയ യുവ തലമുറ ഇതൊന്നും കാണുന്നില്ലേ...കഷ്ടം കഷ്ടം...

ഹേ തമിഴാ എങ്കേ പോയ് വിട്ടത് ഉൻ വീരം....
ഉണർന്തെഴ് വീരാ...






:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+