follow us

1 USD = 64.471 INR » More

As On 22-07-2017 12:34 IST

ഉദ്യോഗസ്ഥരെ ചവിട്ടിത്തേക്കരുത്...

അജു ഐസക് പടയാട്ടിൽ » Posted : 08/05/2017



ഒന്നിനും വ്യക്തതയില്ലാതിരുന്ന സർക്കാരിനെ സുപ്രീം കോടതി "ഒന്ന് തലോടി വിട്ടതോടെ "
എല്ലാം സ്വയം വ്യക്തമാവുകയും "ലേലു അല്ലു ലേലു അല്ലു " എന്ന് പ്രഖ്യാപിച്ച് ശ്രീ ടി.പി സെൻകുമാറിന് സംസ്ഥാന പോലീസ് മേധാവിയായി പുനർനിയമനം നൽകിയിരിക്കുകയാണ്...

ഇതോടെ ഉപദേശി "സ്പോൺസേർഡ് " സർക്കാർ ധാർമ്മീകമായും.. രാഷ്ട്രീയമായും... നിയമപരമായും കേവലം ഒരുദ്യോഗസ്ഥന് മുന്നിൽ തോറ്റമ്പി....!!

ദൈവമേ.. ശത്രുക്കൾക്ക് പോലും ഇത് പോലുള്ള ഉദേശികളെ കൊടുക്കല്ലേ...☺☺

ഇത് എല്ലാ കക്ഷികളിലേയും രാഷ്ട്രീയക്കാർക്കൊരു പാഠമാണ് ... നിങ്ങൾ പറയുന്നത് മാത്രം കേട്ട് കുനിഞ്ഞു കുമ്പിട്ട് വിനീതവിധേയരായി നിൽക്കുന്ന ഉദ്യോഗസ്ഥരുടെ കാലം കഴിഞ്ഞു എന്ന് സ്വയം തിരിച്ചറിയുക....

സത്യസന്ധരായ....നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ നിങ്ങൾക്ക് വിരളമായെങ്കിലും ഇനിയും കാണേണ്ടി വന്നേക്കാം .. അവരെയൊന്നും ഇത് പോലെ "ചവിട്ടിത്തേക്കരുത്" എന്നൊരു അപേക്ഷയുണ്ട്..

കാരണം ... അഴിമതിയും കെടുകാര്യസ്ഥതയും കൊടിക്കുത്തി വാഴുന്ന നമ്മുടെ വ്യവസ്ഥിതിയിൽ നിന്ന് വേറിട്ട് .... ഏതൊരു ജനാധിപത്യസർക്കാരിന്റെയും നയങ്ങളും തീരുമാനങ്ങളും "ഫലപ്രദമായി " ജനങ്ങളിലേക്ക് എത്തിക്കുന്നത് അവരാണ്...





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+