follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

മൂവർണ്ണപതാക നമ്മുടെ അഭിമാനവും ജീവനുമാണ്

സാറ സുൽക്കുന്റെ » Posted : 16/06/2017



"ജനഗണമനയധിനായക ജയഹേ" എന്ന് കേൾക്കുമ്പോൾ എവിടെയാണെങ്കിലും അറിയാതെ തന്നെ എഴുന്നേറ്റ് നിൽക്കുകയും ചെയ്യും.

തീയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നത് നിർബന്ധമാക്കിയപ്പോൾ പലരെയും പോലെ ഞാനും നെറ്റിചുളിച്ചിരുന്നു.

പക്ഷേ സിനിമ കാണാൻ കുടുംബവുമൊത്ത് പോയപ്പോൾ അനേകം പേരോടൊപ്പം ദേശീയഗാനത്തിനായി എഴുന്നേറ്റുനിൽക്കുന്നത് അഭിമാനമായി തോന്നി.
സിനിമ കാണാൻ എന്നും രാവിലെയും വൈകിട്ടും ഉച്ചയ്ക്കും തീയറ്ററിൽ പോകുന്നില്ല!

സ്‌കൂൾ/കോളേജ് ജീവിതം കഴിഞ്ഞാൽ ദേശീയഗാനം കേട്ട് എഴുന്നേറ്റ് നിൽക്കാൻ നമുക്ക് വേറെ അവസരങ്ങളില്ല. അല്ലെങ്കിൽ അങ്ങനെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ദേശീയഗാനം കേട്ട് എഴുന്നേറ്റ് ബഹുമാനിക്കാൻ അവസരങ്ങൾ കിട്ടും. ഈ ബഹുമാനം സ്വയം ഉണ്ടാവേണ്ടതുമാണ്.

ദേശീയഗാനത്തെയോ, ഇന്ത്യൻ പതാകയേയോ, ഇന്ത്യ എന്ന വികാരം മനസിലുള്ളവർ ആരും അവഹേളിക്കാൻ മുതിരില്ല. രാഷ്ട്രീയപാർട്ടികളുടെ ആവേശവും അജണ്ടയും മൂലം അന്ധരായ ഒരു പറ്റം ആൾക്കാരുടെ ആവിഷ്കാരസ്വാതന്ത്ര്യം കോളേജ് മാഗസിന്റെ ചിത്രമായി കണ്ടു. "തീയറ്ററിന്റെ സ്‌ക്രീനിൽ ദേശീയപതാകയും സീറ്റിൽ സെക്സ് നടത്തുന്ന കാഴ്ചക്കാരും!! "

ഇതാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം!!

തലശ്ശരി ബ്രണ്ണൻ കോളേജിന്റെ മാഗസിൻ ആണെന്ന് കണ്ടു. മാഗസിൻ അച്ചടിച്ച് പുറത്തുവന്നത് കൊണ്ട് ഈ ചിത്രം എഡിറ്റോറിയൽ പാനൽ പ്രിൻസിപ്പലിനെയും ടീച്ചേഴ്സിനെയും കാണിച്ചിട്ടും അവർ മിണ്ടാതിരുന്നു എന്നല്ലേ മനസിലാക്കേണ്ടത്.

ദേശീയഗാനം മുഴുവൻ ഇന്ത്യയുടെതുമാണ്. ഒരു പ്രത്യേകവിഭാഗം ആൾക്കാരുടെത് മാത്രമല്ല. ആരെ തോൽപ്പിക്കാനാണ് ഈ ചിത്രം?ആരോടാണ് പ്രതിക്ഷേധിക്കുന്നത്?
സ്വന്തം ദേശീയഗാനത്തെ അപമാനിച്ചുകൊണ്ട് സ്വയം താഴ്ന്നത് നിങ്ങൾ തന്നെയാണ്.

ഇത്തരം പ്രവർത്തികളെ രാജ്യദ്രോഹമായി കണ്ട് തക്കതായശിക്ഷ നൽകുവാൻ അധികാരികൾക്കും നിയമപാലകർക്കും കഴിഞ്ഞില്ലെങ്കിൽ യുവതലമുറയെ പകയിലേക്കും പ്രതികാരത്തിലേക്കും തള്ളിവിടുകയാണ് നിങ്ങൾ ചെയ്യുന്നത്.

ആരോഗ്യപരമായ പ്രതിക്ഷേധങ്ങളും
സമരങ്ങളും ഉണ്ടാകട്ടെ. അതിനു വരയ്ക്കുകയോ എഴുതുകയോ നിരത്തിലിറങ്ങി പ്രകടനങ്ങൾ നടത്തുകയോ എന്തുവേണമെങ്കിലും ചെയ്യൂ, ഉപയോഗിക്കുന്ന വാക്കുകൾക്കും, ബിംബങ്ങൾക്കും അർത്ഥങ്ങൾ ഉണ്ടാകട്ടെ! സ്വയം താഴ്ത്തപ്പെട്ട് രാജ്യത്തെ അപമാനിക്കുന്ന പ്രവർത്തികൾ ഉണ്ടാകാതിരിക്കട്ടെ!





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+