Advertisment

കൊളുക്കുമലയില്‍ കുറിഞ്ഞിപ്പൂക്കളുടെ കാഴ്ച അതിമനോഹരം

New Update

ടുക്കി ജില്ലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞികൾ പൂത്തിട്ടുള്ളത് കൊളുക്കുമലയിലാണ്. അതിനാല്‍ തന്നെ കുറിഞ്ഞി പൂക്കളുടെ മനോഹാരിത ഏറ്റവും കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നതും ഇവിടെ നിന്നാണ്.

Advertisment

publive-image

സമുദ്ര നിരപ്പില്‍ എണ്ണായിരം അടി ഉയരത്തിലാണ് കൊളുക്കുമല. കേരളാ തമിഴ്‌നാട് അതിര്‍ത്തി മലനിരയാണ് ഇത്. ചിന്നക്കനാല്‍ പഞ്ചായത്തിലെ സൂര്യ നെല്ലിയില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊളുക്കുമലയില്‍ എത്തിച്ചേരാം. പച്ചവരിച്ച മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കൊളുക്കുമല ഇപ്പോള്‍ നീല വസന്തത്തിന്റെ പുതപ്പു പുതച്ചിരിക്കുകയാണ്.

പ്രളയക്കെടുതിയില്‍ വിനോദ സഞ്ചാര മേഖല പാടേ തകര്‍ന്നപ്പോള്‍ ഇടുക്കിക്ക് കരകയറുന്നതിനുള്ള വസസന്തകാലം കൂടിയായി ഇത്തവണ വിരുന്നെത്തിയിരിക്കുന്ന കുറിഞ്ഞി വസന്തം. ഈ മലനിരകളിലെ വിസ്മയ കാഴ്ചകൾ കൂടുതൽ സഞ്ചാരികളെ ആകർഷിക്കും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും.

Advertisment