ജടായു എര്‍ത്ത് സെന്ററിലേക്ക് പ്രവേശനം ഇന്ന് മുതല്‍

Friday, August 24, 2018

സംസ്ഥാനത്തെ പ്രളയ ദുരന്തം കണക്കിലെടുത്ത് ഉദ്ഘാടനം മാറ്റിവെച്ച കൊല്ലം ജടായു എര്‍ത്ത് സെന്ററിലേക്ക് സന്ദര്‍ശകര്‍ക്ക് ഈ മാസം 24 മുതല്‍ പ്രവേശനം അനുവദിക്കും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചു. ഒരാള്‍ക്ക് 400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്.  www.jatayuearthscenter.com എന്ന വെബ്​സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ടിക്കറ്റിലൂടെ മാത്രമേ നല്‍കുകയുള്ളൂ. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം.

ഈ മാസം 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, സ്വിസ് നിര്‍മ്മിത കേബിള്‍ കാര്‍ സംവിധാനവുമാണ് ഉദ്ഘാടനം കൂടാതെ ജനങ്ങള്‍ക്ക് ഉത്രാട ദിനത്തില്‍ സമര്‍പ്പിക്കുന്നത്.

×