Advertisment

പ്രവാസത്തിന്റ തിരക്കുകൾക്കും നൊമ്പരങ്ങൾക്കുമിടയിലും ദിനമെണ്ണി കാത്തിരിക്കുന്നു വിഷുവിനായി

New Update

പ്രവാസത്തിന്റ തിരക്കുകൾക്കും നൊമ്പരങ്ങൾക്കുമിടയിലും ദിനമെണ്ണി വിഷുവിനെ കാത്തിരിക്കുക തന്നെയാണ്. സൂപ്പർമാർക്കറ്റുകളിൽ പൊടിപൊടികയാണ് വിഷുകച്ചവടം. ഹോട്ടലുകളിൽ ഒരാഴ്ച മുന്നേ തന്നെ സദ്യ ബുക്കിംഗ് ആരംഭിച്ചു.

Advertisment

ഓർമ്മകൾ എന്നും ഗൃഹാതുരത്വം തന്നെയാണ്. വിഷു വോർമ്മകളിൽ ആദ്യം ഓടിയെത്തുന്നത് സരോജനി ചേച്ചി കൊണ്ടുവരുന്ന പായസവും വിഷു അടയുമാണ്. ഏപ്രിൽ മാസം അവധിക്കാലമായതിനാൽ തന്നെ ഒട്ടുമിക്ക വിഷുവിനും ഞാൻ എന്റെ മമ്മ വീട്ടിലായിരിക്കും.

publive-image

തൊട്ടയൽവക്കം ആണ് സരോജനി ചേച്ചിയും കുടുംബവും. എല്ലാ വിഷുവിനും ചേച്ചി ശർക്കരയിട്ട ചെറുപയർ അല്ലെങ്കിൽ അരി പായസം കൊണ്ടുവരും കൂടെ വിഷു അടയും. കുഞ്ഞോർമ്മകളിൽ പിന്നെയുള്ളത് വിഷുക്കണിയാണ്.

വിഷു ദിനം വെളുക്കുന്നതിനു വളരെ മുന്നേ വിഷുക്കണിയുമായി ആളുകൾ വീടുകളിൽ എത്തും. അടുത്തുള്ള അമ്പലത്തിൽ നിന്ന് ചേട്ടൻമാർ കൃഷ്ണ രൂപവും അതിൽ നിലവിളക്ക് അഗർബത്തികത്തിച്ചു വെച്ച് കണിക്കൊന്ന പൂവ് എന്നിവയും മറ്റും വച്ചാണ് ഓരോ വീടുകളിലും കണി കൊണ്ടുവരുന്നത്. അപ്പ തരുന്ന വിഷുകൈനീട്ടവും അമൂല്യമായിരുന്നു. അപ്പ പോയതോടെ ബോസ് ആയി കൈനീട്ടം തരുന്ന വ്യക്തി.

കൗമാരത്തിന്റെ നിറമാർന്ന വിഷു ഓർമ്മ ചെന്നു നിൽക്കുന്നത് പെരിഞ്ചാംകുട്ടി പദ്ധതി പ്രദേശത്തുള്ള ചിന്നാർ വനത്തിലാണ്. വീടിനു താഴെയാണ് ഈ തേക്കിൻ കൂപ്പ്. ചതുപ്പുനിലങ്ങളും ചെറുതോടുകളും മുളങ്കൂട്ടങ്ങളും കാട്ടുപഴങ്ങളും ചെറിയ കാട്ടു ജീവികളുമെല്ലാം ഉണ്ടവിടെ . കാടിന് അൽപ്പം ഉള്ളിലായി ഒരു വലിയ കണിക്കൊന്നമരം ഉണ്ടായിരുന്നു. വിഷുക്കാലം ആകുമ്പോൾ പൂത്തുലഞ്ഞ് നിൽക്കും.

ഒരു വിഷുവിന്റെ തലേന്ന് ഞങ്ങൾ നാല് പേർ (ഞാനും' താഴത്തെ വീട്ടിലെ മൂന്ന് പെൺകുട്ടികളും) ചേർന്ന് അവിടെ പോയി. വീട്ടിൽ പറഞ്ഞാൽ അനുവദിക്കില്ലാത്തതിനാൽ തന്നെ കള്ളം പറഞ്ഞുതന്നെ ഒരു പോക്ക്. കാട്ടു മുന്തിരി പഴമൊക്കെ തിന്ന് അടിപൊളി ട്രിപ്പ് ആക്കി ഞങ്ങൾ. കണികൊന്ന പൂക്കളുമായാണ് വീടു കേറിയത്.

ജീവിതം ഹോസ്റ്റൽ മുറികളിലേയ്ക്കും ഫ്ലാറ്റിലേക്കും പ്രവാസത്തിലേയ്ക്കും മാറിയതോടെ വിഷുവിനും ചെറിയ ഒരു മങ്ങൽ വന്നില്ലേ എന്നാണ് സംശയം...!

Advertisment