Advertisment

'ടാറ്റയുടെ ടിയാഗോ എം.കെ. മോട്ടോഴ്സിൽ നിന്നും വാങ്ങിയ ജോൺ മൈക്കിളിന് ഇതു തന്നെ വേണം'

New Update

publive-image

Advertisment

ഇത് എന്റെ സുഹൃത്ത് ജോൺ മൈക്കിൾ. സ്വന്തമായി അദ്ധ്വാനിച്ചു സമ്പാദിച്ച പണം ഉപയോഗിച്ചു ഒരു വാഹനം വാങ്ങിച്ചു. കോട്ടയത്തെ എംകെ മോട്ടോഴ്സിൽ നിന്നും ടാറ്റയുടെ ടിയാഗോ എന്ന വാഹനം ആണ് അദ്ദേഹം ആറു ലക്ഷത്തിൽപരം രൂപ മുതൽ മുടക്കി സ്വന്തമാക്കി. ഇതോടൊപ്പം നാലു വർഷത്തെ വാറണ്ടിയും വാങ്ങി.

ആ വാഹനം വാങ്ങിക്കാൻ തീരുമാനിച്ച ആ നിമിഷത്തെ പഴിക്കുകയാണ് ജോൺ ഇപ്പോൾ.

ജോൺ പറയുന്നു. " ഇത്തരം ഒരു അബദ്ധത്തിൽ ചാടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സുഹൃത്തുക്കളും ബന്ധുക്കളും എന്തിന് അമ്മ പോലും വിലക്കിയതാണ്, ടാറ്റയുടെ വാഹനം വാങ്ങിക്കുന്നത്. അവരുടെ വിലക്കുകളെ സ്നേഹപൂർവ്വം ഒഴിവാക്കി. ഒരു ഇന്ത്യൻ ബ്രാന്റ് വാഹനം സ്വന്തമാക്കാൻ മാനിക്കുകയായിരുന്നു. കുറെ റിവ്യൂകളും വായിച്ചു ശേഷമാണ് തീരുമാനമെടുത്തത്. ഏതായാലും എന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല.

വാഹനം വാങ്ങാൻ തീരുമാനിച്ചു എംകെ മോട്ടോഴ്സിൽ ബന്ധപ്പെട്ടു. സെയിൽസ് ടീം വിടാതെ പിറകേ നടക്കുകയായിരുന്നു. എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു തന്നത്. അത് വെറും പാഴ് വാക്കുകളായിരുന്നുവെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. ഏതായാലും വണ്ടി വാങ്ങി പിറ്റേന്നു മുതൽ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടു.

എം കെ മോട്ടോഴ്സിൽ വിവരം അറിയിച്ചു. അവർ നോക്കട്ടെ, വരട്ടെ, കൊണ്ടു വാ എന്നൊക്കെയായി. വണ്ടി എത്തിച്ചപ്പോൾ കുഴപ്പമില്ലെന്നു പറഞ്ഞു മടക്കി. പിന്നെയും അതേ പ്രശ്നം. ഇല്ലെന്നു എംകെ മോട്ടോഴ്സ്. ടാറ്റയുടെ തന്നെ സർവ്വീസ് വിഭാഗം കൈകാര്യം ചെയ്യുന്ന ഫോക്കസ് മോട്ടോഴ്സിൽ എത്തിച്ചു.

എന്താവശ്യത്തിനും പാലായിൽ വന്ന് വണ്ടി എടുത്തു കൊണ്ടു പോകുമെന്ന് അറിയിച്ചിട്ട് നാഴികകൾ പിന്നിട്ടില്ല, ഞാൻ തന്നെ വണ്ടി പരിശോധനയ്ക്കായി എത്തിക്കേണ്ടി വരുന്നു. പാലായിൽ സർവീസ് സെന്റർ ഇല്ല. സമയവും പണവും മുടക്കി ഞാൻ തന്നെ പിന്നാലെ നടന്നു. വാഹനം വാങ്ങിയ സ്ഥിതിക്ക് ആവശ്യം എന്റേത് മാത്രമായി. കാരണം കാശ് മുഴുവൻ കൊടുത്തു കഴിഞ്ഞല്ലോ?

*മാർച്ച് 5 - നു വാങ്ങിയ വാഹനം തുടർച്ചയായി നാൽപതോളം ദിവസം എംകെ മോട്ടോഴ്സിന്റെ സർവ്വീസ് സെന്ററിൽ കിടക്കുകയാണ് ഇപ്പോഴും.* ഇതിനു മുമ്പ് 20-ൽ പരം ദിവസം അവരുടെ സർവ്വീസ് സെന്ററിൽ തന്നെ കിടന്നിരുന്നു. ഏതായാലും വാഹനത്തിന്റെ പ്രശ്നം കണ്ടെത്തിയെന്നും ഇത് പരിഹരിക്കാനായി 16 പാർട്ട്സ്കൾ മാറ്റി വച്ചെന്നും എംകെ മോട്ടോഴ്സ് രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ഈ വാഹനത്തിന്റെ ബാച്ചിൽപ്പെട്ട നിരവധി വാഹനങ്ങൾക്കു ഇതേ തകരാറുണ്ടെന്നും അവർ സമ്മതിക്കുന്നുണ്ട്. *പുതിയ വാഹനമായി ഉപയോഗിക്കാനാണ് ആറു ലക്ഷത്തിലധികം രൂപ ചെലവൊഴിച്ചത്.

50-ൽ പരം ദിവസങ്ങൾ പുതിയ വാഹനം വർക്ക് ഷോപ്പിൽ കിടന്നത്, നിരവധി മെക്കാനിക്കുകൾ പരിശോധിച്ചത് വേണമെങ്കിൽ എടുത്തു കൊണ്ടു പോകാം എന്ന നിലപാടാണ് ടാറ്റയും എംകെ മോട്ടോഴ്സും സ്വീകരിച്ചിട്ടുള്ളത്.* പുതിയ വണ്ടി വാങ്ങിക്കുന്നത് പുതുതായിട്ട് ഉപയോഗിക്കാനല്ലേ? അല്ലെങ്കിൽ പഴയ വാഹനം വാങ്ങിച്ചാൽ മതിയല്ലോ?" ജോൺ പറഞ്ഞു നിർത്തി.

ജോൺ മൈക്കിളിന്റെ ആവശ്യം തികച്ചും ന്യായമാണ്. പുതിയ വാഹനം വാങ്ങിച്ചു കഴിഞ്ഞ് ഒരു പോറൽ സംഭവിച്ചാൽ പോലും ആളുകൾക്ക് വിഷമം വരും. ജോൺ മൈക്കിളിന്റെ വാഹനത്തിന് തകരാർ ഉണ്ടെന്ന് ടാറ്റയും കണ്ടെത്തിയതാണ്. നിരവധി ദിവസം വർക്ക് ഷോപ്പിൽ ഇടുകയും റിപ്പയറുകൾ നടത്തുകയും ചെയ്ത വാഹനം യാതൊരു മന:സാക്ഷിയുമില്ലാതെ തിരിച്ചെടുക്കാൻ പറയുന്നത് അനീതിയാണ്.

ഗൂഗിളോ ഫെയ്സ് ബുക്കോ ഒക്കെ അവരുടെ പിഴവുകൾ കണ്ടെത്തി കാണിക്കുന്നവർക്ക് അവാർഡ് നൽകാറുണ്ട്. ഈ വിഷയത്തിൽ ടാറ്റയും എംകെ മോട്ടോഴ്സും ആറു ലക്ഷത്തിൽപരം രൂപ വാങ്ങി നല്ല വാഹനം നൽകാമെന്നു പറഞ്ഞു തകരാറുള്ള വാഹനം നൽകി ജോണിനെ വഞ്ചിച്ചിരിക്കുകയാണ്.

Advertisment